Tuesday, January 22, 2013

ചിതലും മരവും തന്ന ചില തിരിച്ചറിവുകള്‍


ചിതലുകള്‍ പുറ്റ്  തീര്‍ത്തു  മരത്തെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കുന്നു 


മരം അവയുടെ മരിച്ച ഭാഗം ചിതലുകള്‍ക്ക് ആഹാരം ആയി നല്‍കുന്നു 

ചിതല്‍ പുറ്റിന്റെ  മണ്ണില്‍ പല അപൂര്‍വ മൂലകങ്ങളും അടങ്ങിയിട്ടുണ്ട് , ഇത് മരത്തിനു കിട്ടുന്നു 
നമുക്ക് അറിവുണ്ട് . പക്ഷെ തിരിച്ചറിവില്ല.

ചിതലും മരവും തന്ന ചില തിരിച്ചറിവുകള്‍ ആണ് ഇന്ന് ഞാന്‍ നിങ്ങളുമായി പങ്കു വക്കുന്നത്
. ഞങ്ങളുടെ പറമ്പില്‍ റബ്ബര്‍ വച്ചിട്ടുണ്ട് . ഇപ്പോള്‍ ചൂട് സമയം ആണല്ലോ ഇന്ന് രാവിലെ മുറ്റത്ത്‌ ഇരിക്കുമ്പോള്‍ പപ്പാ ലീനയോട് ചിതലുകളെ പറ്റി പറയുന്നത് കേട്ടു. മുറ്റത്ത്‌ നല്ലവണ്ണം വെയില്‍ തട്ടുന്ന ഭാഗത്ത് നില്‍കുന്ന ഒരു റബ്ബര്‍ മരത്തില്‍ ചിതലുകള്‍ കയറി എന്നും അത് തൂത്തു കളയണം എന്നുമാണ് പപ്പാ ലീനയോട് പറഞ്ഞത്

ഇത് കേട്ടതും ഞാന്‍ നേരെ വീടിനു പിറകു വശത്തേക്ക് ചെന്നു. അവിടെ നല്ലവണ്ണം വെയില്‍ തട്ടുന്ന ഭാഗത്ത്‌ നില്‍കുന്ന ഒരു റബ്ബര്‍ മരത്തിനു ചുറ്റും ചിതല്‍ പുറ്റ് വളര്‍ന്നു വന്നിരിക്കുന്നു ഞാന്‍ പെട്ടെന്ന് ചിതലും മരവും തമ്മില്‍ ഉള്ള പാരസ്പര്യത്തെപറ്റി  ഒരേ ഭൂമി ഒരേ ജീവന്‍ പ്രസ്ഥാനം പ്രവര്‍ത്തകന്‍ ശ്രി k v ശിവപ്രസാദ്‌ എഴുതിയ കാര്യം ഓര്‍ത്തു . ഞാന്‍ ആ പുസ്തകം എടുത്തു വായിച്ചു . റബ്ബര്‍ മരത്തില്‍ ചിതല്‍ കയറുവാന്‍ കാര്യം കടുത്ത ചൂടില്‍ നിന്നും മരത്തെ രക്ഷികുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് . ചിതലുകള്‍ ഉണ്ടാകുന്ന മണ്ണിന്‍റെ ആവരണം മരത്തെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കുന്നു . ചിതലുകള്‍ മരത്തിന്‍റെ ജീവന്‍ ഇല്ലാത്ത പുറം തൊലി ഭക്ഷിക്കുന്നു . മണ്ണിലെ അപൂര്‍വ മൂലകങ്ങള്‍ ചിതലുകള്‍ മരത്തിനു നല്‍കുന്നു . അവയുടെ മണ്ണില്‍ അത് അടങ്ങിയിട്ടുണ്ട് . നമ്മള്‍ ഒന്നും അറിയാതെ വിചാരിക്കും എടാ ഈ ചിതല്‍ വന്നു മരം നശിപിക്കുക ആണല്ലോ എന്ന് . പക്ഷെ അത് മരത്തെ രക്ഷികുന്നതിനു പ്രകൃതി കണ്ടെത്തിയ മാര്‍ഗം ആണെന്ന് നാം തിരിച്ചു അറിയുനില്ല
എന്തായാലും ഞാന്‍ ലീനയെയും പപ്പയെയും ഇത് വായിച്ചു കേള്‍പിച്ചു . രണ്ടു പേര്‍ക്കും ഞാന്‍ പറഞ്ഞതില്‍ കഴമ്പു ഉണ്ടെന്നു മനസ്സില്‍ ആയിട്ടുണ്ട്‌ . പ്രകൃതിയില്‍ കാണുന്ന എല്ലാത്തിനും പുറകില്‍ മഹത്തായ പാരസ്പര്യം ഉണ്ടെന്നും ഒരു ജീവി മറ്റൊന്നിനെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌ എന്നും ഉള്ള തിരിച്ചറിവ് എനിക്ക് നല്‍കിയ ശിവപ്രസാദ്‌ സാറിന് നന്ദി

അപ്പോള്‍ ഇനി വായനക്കാര്‍ ഇതുപോലെ എവിടെ എങ്കിലും മരത്തില്‍ ചിതല്‍ കയറിയത് കാണുമ്പോള്‍ പ്രകൃതിയുടെ ഈ പാരസ്പര്യതേ പറ്റി ഓര്‍മികുമല്ലോ. നമുക്ക് അവിടെ യാതൊരു റോളും ഇല്ല . ചിതലിനെയും മരത്തെയും അതിന്റെ പാട്ടിനു വിടുക !!!


പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു . നന്ദി നമസ്കാരം

Saturday, January 19, 2013

ചക്ക തിന്നാത്തവര്‍ ഇത് വായിക്കരുത് !!!!!!





ഇന്ന് രാവിലെ പച്ചക്കറിക്ക് വെള്ളം ഒഴിച്ചു കൊണ്ട് നില്‍കുമ്പോള്‍ പടിഞ്ഞാറെ വേലിയുടെ അരികില്‍ നിന്ന് ആരോ വിളിക്കുന്നു . നോക്കിയപ്പോള്‍ പടിഞ്ഞാറെ വീട്ടിലെ അമ്മയാണ് . അടുത്ത് ചെന്നപ്പോള്‍ അവിടുത്തെ മണികണ്ടന്‍ ചേട്ടന്‍ ഒരു മുറി ചക്കയും പിടിച്ചു കൊണ്ട് നിക്കുന്നു , ഞാന്‍ സന്തോഷത്തോടെ ചക്ക വാങ്ങി . ചേട്ടന് നന്ദി പറഞ്ഞു . ചക്കയുമായി വീട്ടില്‍ എത്തി . ഇനി ചക്ക പിളര്‍ന്നു ചുള പെറുക്കി , കുരു മാറ്റി , വൃത്തി ആക്കി എടുക്കണം . അല്പം മിനക്കേട് ഉണ്ട് , സാരമില്ല , ഈ വര്ഷം കിട്ടിയ ആദ്യ ചക്ക ആണിത് . ഉടനെ പൊളിച്ചു തന്നാല്‍ ചക്ക വേവിച്ചിട്ട് ജോലിക്ക് പോകാം എന്ന് ലീന പറഞ്ഞപ്പോള്‍ ഉത്സാഹം ആയി . വെട്ടു കത്തി എടുത്തു , കുറച്ചു ചകിരി , ഒരു പാത്രത്തില്‍ എണ്ണ ഇത്രയും എടുത്തു . കിണറ്റിന്റെ കരയില്‍ ചക്ക പൊളിക്കാന്‍ ഇരുന്നു . ചക്ക കീറി ചകിരി കൊണ്ട് അരക്ക് ഒക്കെ തൂത്തുകളഞ്ഞു . ചുള പറിച്ചു ഒരു പാത്രത്തില്‍ ഇട്ടു . അപ്പോള്‍ അതാ വരുന്നു കിങ്ങിനയും നോനമോനും . കിങ്ങിന വന്നപാടെ എന്‍റെ മടിയില്‍ കയറി ഇരുന്നു ചുള എടുത്തു ഓരോന്നായി തീറ്റ തുടങ്ങി . എനിക്ക് വളരെ സന്തോഷം തോന്നി . പുതു തലമുറ ചക്കയെ അറിയട്ടെ . അതിനോട് അവര്‍ക്ക് സ്നേഹം തോന്നട്ടെ . അതിന്റെ രുചി അവരുടെ തലച്ചോറില്‍ പതിയട്ടെ അവര്‍ ചക്ക നമ്മുടെ പൂര്‍വികരെ വറുതിയുടെ നാളുകളില്‍ രക്ഷിച്ചത്‌ അറിയട്ടെ
             പ്രിയ വായനക്കാരെ ഇനി നമ്മുടെ നാട്ടില്‍ ചക്കയുടെ നാളുകള്‍ വരികയാണ്‌ . ചക്ക ആര്‍കും വേണ്ടാതെ നിലത്തു കിടന്നു അഴുകി പോകുവാന്‍ നാം ഈ സീസണില്‍ അനുവദിക്കരുത് . നാം ഒന്നു മനസ് വച്ചാല്‍ ഒരു ചക്കയും നഷ്ട്ടപെടാതെ നമ്മുടെ തീന്‍ മേശയില്‍ എത്തിക്കുവാന്‍ നമുക്ക് കഴിയും അതിനു സഹായകമായ ചില നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
1)   നമ്മുടെ മടി ആണ് പലപ്പോഴും ചക്ക പാഴാകി കളയുവാന്‍ നമ്മെ പ്രേരിപിക്കുന്നത് . ചക്ക വെട്ടി വൃത്തി ആക്കി വെട്ടി എടുക്കുന്നത് അല്പം മിന്കെട്ട കാര്യം ആണ് . അതുകൊണ്ട് മടി മാറ്റി വച്ചു ചക്ക വെട്ടുന്ന കാര്യം മറ്റാരെയും കാത്തിരിക്കാതെ സ്വയം ചെയ്യുവാന്‍ തയ്യാര്‍ ആകുക . അര മണിക്കൂര്‍ പരിശ്രമിച്ചാല്‍  ചക്ക റെഡി . അത് അടുക്കളയില്‍ കൊടുത്താല്‍ ഉച്ചക്ക് ചക്ക വേവിച്ചത് റെഡി!!!
2) ഒരു ചക്ക മുഴുവനായി എടുക്കാതെ പകുതി അയല്പക്കവുമായി പങ്കു വക്കുക . ഈ കലികാലത്ത് നമ്മുടെ അയല്കാരുമായി ഒരു നല്ല ബന്ധം വളരുവാന്‍ ചക്ക സഹായിക്കും
3)    കുട്ടികള്‍ നമ്മുടെ അടുത്ത് ഉണ്ടെങ്കില്‍ അവരെ കൂടി ചക്ക ഇടുന്നതിലും , വെട്ടുന്നതിലും ഒക്കെ പങ്കു എടുപ്പിക്കുക . അവര്‍ ഒരിക്കലും ഈ നാട്ടു നന്മയെ മറക്കില്ല
   എന്തായാലും ലീന ചക്ക നല്ലതുപോലെ വേവിച്ചു . ഓഫീസില്‍ നിന്നും വീട്ടില്‍ വന്നു ഞങ്ങള്‍ എല്ലാവരും ഇരുന്നു മീന്‍ ചാറും കൂട്ടി ചക്ക ശാപ്പിട്ടു . പടിഞ്ഞാറെ അമ്മയെ കണ്ടു ചക്ക നല്ലതാണ് എന്ന് പറയുവാനും ഞങ്ങള്‍ മറന്നില്ല .
        ലോകം മുഴുവന്‍ നാട്ടു നന്മയിലേകുള്ള തിരിച്ചു വരവില്‍ ആണ് . നമുക്ക് ചക്ക എന്ന നാട്ടു നന്മയിലേക്ക് തിരികെ പോകാം . പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി ,നിങ്ങളുടെ അഭിപ്രായത്തിനു കാത്തിരിക്കുന്നു . നന്ദി .. നമസ്കാരം

Thursday, January 17, 2013

നമ്മുടെ നാട്ടിലും ഗോതമ്പ് വളരും

തലയില്‍ വെള്ള തുള്ളികളുമായി  ഗോതമ്പ് ചെടികള്‍ 

നമ്മുടെ നാട്ടിലും ഗോതമ്പ് വളരും കഴിഞ്ഞ ദിവസം കുറച്ചു ഗോതമ്പ് വാങ്ങി വീട്ടില്‍ കൊണ്ടുവന്നു . വെയിലത്ത്‌ ഇട്ടു നല്ലവണ്ണം ഉണക്കി . മില്ലില്‍ കൊടുത്തു പൊടിപിച്ചു. ആ ഗോതമ്പ് പൊടി ആണ് ഇപ്പോള്‍ ഞങ്ങള്‍ വയ്കുന്നേരം റൊട്ടി ഉണ്ടാക്കാന്‍ ഉയോഗികുന്നത് . ഗോതമ്പ് ഉണക്കാന്‍ ഇട്ടപ്പോള്‍ ഒരു രസത്തിനു ഞാന്‍ അതില്‍ കുറെ എടുത്തു ഒരു കവറില്‍ ഉണ്ടായിരുന്ന മണ്ണില്‍ ഇട്ടു . രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോള്‍ ഗോതമ്പ് മുളച്ചു നില്കുന്നു .ആ ഗോതമ്പിന്റെ മുളകളുടെ ചിത്രം ഇതോടൊപ്പം കൊടുക്കുന്നു . നമ്മുടെ നാട്ടില്‍ ഗോതമ്പ് വളരുമോ എന്ന് എന്തായാലും ഒന്നു പരീക്ഷികണം എന്നാണ് എന്‍റെ തീരുമാനം . നെല്ല് വളരുന്നുണ്ട്‌ . അതിന്റെ ഒപ്പം ഗോതമ്പും വളര്‍ത്താം . ഇനി ഗോതമ്പ് വിശേഷങ്ങള്‍ സമയാസമയം പറയാം . നോനയും കിങ്ങിനയും എന്‍റെ ഒപ്പം കൂടിയിട്ടുണ്ട് . പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

Monday, January 14, 2013

ഞാര്‍ വളര്‍ന്നു നെല്‍ച്ചെടി ആയി


 ഞങ്ങള്‍ മുറ്റത്ത്‌ നട്ട നെല്‍ച്ചെടികളുടെ വിശേഷം ആണ് ഇന്ന് വായനക്കാരുമായി പങ്കു വക്കുന്നത് . ആദ്യം വായിക്കുന്നവരുടെ അറിവിലേക്കായി .... നാം കഴിക്കുന്ന അരി എങ്ങനെ ഉണ്ടാകുന്നു എന്ന് എന്‍റെ രണ്ടു മക്കളെ കാണികുന്നതിനു വേണ്ടി ഞങ്ങളുടെ മുറ്റത്ത്‌ ഒരു ടാര്പാല്‍ വിരിച്ചു അതില്‍ മണ്ണിട്ട്‌ ഞങ്ങള്‍ കുറച്ചു നെല്‍ ചെടികള്‍ വളര്‍ത്തുന്നു അതിന്‍റെ കൂടുതല്‍ വിവരം ഇവിടെ ഉണ്ട് http://insight4us.blogspot.in/2012/12/blog-post_9.html. ഞാറു നട്ടിട്ടു മുന്ന് ആഴ്ച കഴിഞ്ഞു . നെല്ചെടികള്‍ക്ക് വളര്‍ച്ച ഉണ്ട് ഇപ്പോള്‍ ഏതാണ്ട് പത്തു ഓല അല്ലെങ്കില്‍ ഇല വന്നു കഴിഞ്ഞു . പുതിയ കണ കള്‍ പൊട്ടി കിളിച്ചു. 
     ഞങ്ങള്‍ എന്നും അല്‍പ സമയം നെല്ലിന്‍റെ അടുത്ത് ചിലവഴിക്കും . മനസിന്‌ വല്ലാത്ത കുളിര്‍മ ആണ് അവയെ നോക്കി നില്‍കുമ്പോള്‍ .ഇടയ്ക്കു ഇത്തിരി ചാണക പൊടി വിതറി . ഇടയ്ക്കു അല്പം വെള്ളം ഒഴിക്കും . ഇലകള്‍ കൊണ്ട് പുത ഇട്ടു . മണ്ണിലെ ഈര്‍പം നില നിര്‍ത്തുവാന്‍ ഈ ഇല പുതപ്പു സഹായിക്കുന്നു
നടുമ്പോള്‍ ഒരു കുഞ്ഞന്‍ ഞാറ് 

ഇപ്പോള്‍ ഇവന്‍ വളര്‍ന്നു വലുതായി 


ഞാര്‍ നട്ടപ്പോള്‍ 

അന്ന് നട്ട ഞാര്‍ വളര്‍ന്നു നെല്‍ച്ചെടി ആയപോള്‍ 

പുതിയ കണകള്‍ പൊട്ടി വളര്‍ന്നു 
          നമ്മുടെ ആഹാരം ആണ് അരി. ഇന്ന് നാം മലയാളികള്‍ സ്വന്തം ആഹാരത്തിന് വേണ്ടി അതിര്‍ത്തിയിലേക്ക് നോക്കി നില്‍കുക ആണ് . കൃഷിയെ സ്നേഹിക്കുന്ന .. ചെടികളെ സ്നേഹിക്കുന്ന ഒരു നല്ല തലമുറ വളര്‍ന്നു വന്നു എങ്കിലേ നമ്മുടെ നാട് രക്ഷ പെടുക ഉള്ളു . നമ്മുടെ ആഹാരം എങ്കിലും സ്വയം ഉണ്ടാക്കുവാന്‍ നമുക്ക് കഴിഞ്ഞിരുന്നു എങ്കില്‍ ...എന്‍റെ മക്കളെ മണ്ണും ആയി ബന്ധിപികുവാന്‍ ഉള്ള ഒരു എളിയ ശ്രമം ആണ് ഈ നെല്‍ച്ചെടി വളര്‍ത്തല്‍ . ഞങ്ങളുടെ കൊച്ചു പാടത്തെ പറ്റി വായനക്കാര്‍ അഭിപ്രായം പറയണം . നെല്‍ ചെടികളെ പറ്റി കൂടുതല്‍ വിവരം തുടര്‍ന്ന് ഉള്ള പോസ്റ്റുകളില്‍ പറയാം നന്ദി ..നമസ്കാരം ..

Thursday, January 10, 2013

നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്‌ എങ്ങനെ നന്നായി കയ്കാര്യം ചെയ്യാം


നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്‌ എങ്ങനെ നന്നായി കയ്കാര്യം ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ ഞാന്‍ പറയുന്നത് . വീട്ടില്‍ കടന്നു വരുന്ന പ്ലാസ്റ്റിക്‌ എല്ലാം ആദ്യമായി ഒരു ചാക്കില്‍ സംഭരിക്കണം . അതിനു ശേഷം ഒരു അവധി ദിവസം ഇരുന്നു ഈ ചാക്ക് അഴിച്ചു പ്ലാസ്റ്റിക്‌ ഒന്നു തരംതിരിക്കണം . നല്ല കട്ടിയുള്ള പ്ലാസ്റ്റിക്‌ കവറുകള്‍ കാണും .ആട്ടയോ , മറ്റു പൊടി വര്‍ഗ്ഗവും വാങ്ങിയത്., അത്തരം കവറുകള്‍ ഒരു വശത്ത് മാറ്റി വക്കണം . തീരെ കൊള്ളാത്ത കവറുകള്‍  മറ്റേ വശത്തും വക്കുക . നമുക്ക് ഇത് രണ്ടു കൊണ്ടും ഉപയോഗം ഉണ്ട്  രണ്ടു രീതികള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത് 


1 പ്ലാസ്റ്റിക്‌ കവറുകളില്‍ ഒരു പൂന്തോട്ടം വിരിയിക്കുക
           






ഒഴിഞ്ഞ കട്ടിയുള്ള കവറുകള്‍ സുഷിരം ഇട്ടു മടക്കുന്നു 

മണ്ണ് നിറച്ചു അതില്‍ പത്തുമണി ചെടി നടുന്നു 

പത്തുമണി  ചെടി 


നല്ല കട്ടിയുള്ള പ്ലാസ്റ്റിക്‌ കവറുകള്‍ എടുത്തു നന്നായി കഴുകുക . അതിനു ശേഷം അവയുടെ ചുവട്ടില്‍ ആണി കൊണ്ട് മുന്നോ നാലോ സുഷിരം ഇടുക . ഈ കവറുകളില്‍ അല്പം മണ്ണും ചാണകപൊടി കിട്ടുമെന്ഗില്‍ അതും നിറക്കുക. ഇനി ഈ കവറില്‍ നമുക്ക് ഇഷ്ടം ഉള്ള കൊച്ചു ചെടികള്‍ നടാം. ഞങ്ങള്‍ പത്തു മണി ചെടി ആണ് നട്ടത് . നമ്മുടെ മണ്ണിനെ നശിപിക്കുന്ന , വായുവിനെ ദുഷിപിക്കുന്ന പ്ലാസ്റ്റിക്‌ ഈ രീതിയില്‍ നമുക്ക് പുനര്‍ ഉപയോഗിക്കുവാന്‍ കഴിയുന്നു


2      പ്ലാസ്റ്റിക്‌ അടിയില്‍ വിരിച്ചു മണ്ണിട്ട്‌ ഒരു പച്ചക്കറി തടം ഉണ്ടാക്കാം 


നാലു  വശത്തും  പലക വച്ച് തടം ഉണ്ടാക്കുന്നു 

തടത്തില്‍ പ്ലാസ്റ്റിക്‌ വിരിക്കുന്നു 

പ്ലാസ്റ്റിക്‌ നു മുകളില്‍ ഉണങ്ങിയ കരിയില വിരിക്കുന്നു 

തുടര്‍ന്ന്  മണ്ണ് വിരിക്കുന്നു 

ചീര തക്കാളി ഇവയുടെ തൈകള്‍ 

തടത്തില്‍ ചീര തക്കാളി ഇവ നട്ടിരിക്കുന്നു 
പത്തു ഇഷ്ട്ടി കയോ  നീളമുള്ള പലകയോ   എവിടെ നിന്നും എങ്കിലും ഒപ്പിച്ചാല്‍ , നമ്മുടെ പ്ലാസ്റ്റിക്‌ അടിയില്‍ ഇട്ടു അതിനു മുകളില്‍ കരിയിലയും മണ്ണും വിരിച്ചു ഒരു നല്ല തടം ഉണ്ടാക്കി അതില്‍ വീട്ടിലേക്കു ആവശ്യം ഉള്ള പച്ചക്കറി വിളയിക്കുവാന്‍ നമുക്ക് കഴിയും  ഞങ്ങളുടെ നാട്ടില്‍ എല്ലാം റബ്ബര്‍ കൃഷി ഒത്തിരി ഉണ്ട് . മണ്ണില്‍ എന്തെങ്കിലും നട്ടാല്‍ ഉടനെ റബ്ബര്‍ വേരുകള്‍ അവിടെ എത്തി ഉള്ള വളം എല്ലാം വലിച്ചു എടുക്കും . ഇതിനു ഒരു പരിഹാരം എന്ന നിലയില്‍ വീട്ടില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്‌ ഞങ്ങള്‍ ഉപയോഗപെടുതുന്നു .മുറ്റത്ത്‌ കൃഷി ചെയ്യുവാന്‍ നല്ല മണ്ണ് ഒന്നും ഇല്ലാത്ത ഒരു സ്ഥലം തിരഞ്ഞുപിടിച്ച് മുന്ന് മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലും ഇഷ്ടിക നിരത്തുന്നു . ഇപ്പോള്‍ നമുക്ക് ഒരു തടം കിട്ടി . നമ്മുടെ അടുത്തുള്ള പ്ലാസ്റ്റിക്‌ ഈ തടത്തില്‍ നിറക്കുക. ഇനി അതിനു മുകളില്‍ ഒരു ചാക്ക് കരിയില ഇടുക . ഇതിനു മുകളില്‍ മൂന്നോ നാലോ ഇഞ്ചു കനത്തില്‍ മണ്ണും ചാണക പൊടിയും നിറക്കുക ഈ തടത്തില്‍ നമുക്ക് ചീര , വെണ്ട, പയര്‍ , തുടങ്ങിയ ഏതു വിളകളും നടുവാന്‍ കഴിയും .ഇവിടെ പ്ലാസ്റ്റിക്‌ ഒരു ആവരണം ഉണ്ടാക്കുന്നതിനാല്‍ റബ്ബര്‍ വേരുകള്‍ക്ക് വളരുവാന്‍ കഴിയുക ഇല്ല
ഇങ്ങനെ നമ്മള്‍ എല്ലാം ഭീകരന്‍ , വില്ലന്‍ എന്നെല്ലാം വിളിച്ച പ്ലാസ്റ്റിക്‌ അല്പം ഭാവനയോടെ ഇടപെട്ടാല്‍ നമുക്ക് ഉപയോഗം ഉള്ള ഒരു വസ്തുവായി മാറുന്നു. ഇഷ്ട്ടമുള്ള പൂവും പച്ച കറിയും വളര്‍ത്തുവാന്‍ ഉള്ള ഒരു നല്ല മാധ്യമം ആയി പ്ലാസ്റ്റിക്‌ നമുക്ക് പ്രയോജന പെടുത്താം
പ്രിയ വായനക്കാരെ ഞാന്‍ എന്റെ അനുഭവം നിങ്ങളുമായി പങ്കു വച്ചു .നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം . നന്ദി. നമസ്കാരം 

Sunday, January 6, 2013

ഒരു ചാക്ക് ഉയോഗിച്ചു പ്ലാസ്റ്റിക്‌ മാലിന്യ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെ ?


പ്ലാസ്റ്റിക്‌ ഒരേ സമയം ഒരു വില്ലനും നായകനും ആകുന്നു . ഒരു മാലിന്യം എന്ന നിലയില്‍ നാം പ്ലാസ്റ്റിക്‌ നെ  കാണുമ്പോള്‍ ആണ് പ്രശ്നം തുടങ്ങുന്നത് . പ്ലാസ്റ്റിക്‌ ആഴുകുക ഇല്ല . അതുകൊണ്ട് തന്നെ മറ്റു ജൈവ മാലിന്യം കയ്യ് കാര്യം ചെയ്യന്നത് പോലെ പ്ലാസ്റ്റിക്‌ കയ്യ്കാര്യം ചെയ്യുവാന്‍ അല്പം പ്രയാസം ആണ് . എങ്കിലും അല്പം ഭാവനാ പൂര്‍ണമായി ഇടപെട്ടാല്‍ പ്ലാസ്റ്റിക്‌ ഒരു പ്രശ്നമേ ആകുക ഇല്ല .ഒരു ചാക്ക് ഉണ്ടെങ്കില്‍ പ്ലാസ്റ്റിക്‌ പ്രശ്നം പൂര്‍ണമായി പരിഹരിക്കുവാന്‍ കഴിയും  ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ എങ്ങനെ ആണ് പ്ലാസ്റ്റിക്‌ കയ്യ്കാര്യം ചെയ്യുന്നത് എന്നാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നത്  
1)  കഴിവതും പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു ഞങ്ങള്‍ സാധനം വാങ്ങാറില്ല . ഒരു സഞ്ചി എവിടെ പോയാലും കൂടെ കൊണ്ട് പോകും . പഴം , പച്ചക്കറി , മീന്‍ , ഇറച്ചി  അങ്ങനെ എല്ലാം കടലാസ്സില്‍ പൊതിഞ്ഞു ഈ സഞ്ചിയില്‍ ഇട്ടു കൊണ്ട് വരും . അനാവശ്യം ആയി വീട്ടില്‍ കടന്നു കൂടുവാന്‍ ഇടയുള്ള ഒത്തിരി പ്ലാസ്റ്റിക്‌ കവറുകള്‍ ഒഴിവാക്കാന്‍ ഒരു സഞ്ചി നമ്മെ സഹായിക്കുന്നു
ഇനി വീട്ടില്‍ കയറി പറ്റുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ ഞങ്ങള്‍ അടുക്കളയില്‍ വച്ചിട്ടുള്ള ഒരു വലിയ കവറില്‍ ശേഖരിക്കുന്നു . ഓരോ ആഴ്ചയും , കുറച്ചു സമയം കണ്ടെത്തി ഈ പ്ലാസ്റ്റിക്‌ കവറുകള്‍ എല്ലാം ഒന്നിനുള്ളില്‍ മറ്റൊന്ന് വരത്തക്ക വിധം നന്നായി അമര്‍ത്തി അടുക്കുന്നു . ഒരു ആഴ്ചത്തെ പ്ലാസ്റ്റിക്‌ കയുടെ വെള്ളയില്‍ ഒതുങ്ങ തക്ക വിധം ചെറുതാക്കുവാന്‍ നമുക്ക് കഴിയും . ഇങ്ങനെ ചെറുതാക്കിയ പ്ലാസ്റ്റിക്‌ ഒരു ചരട് ഉപയോഗിച്ച് മുറുക്കി കെട്ടിയ ശേഷം , ഒരു ചാക്കില്‍ സംഭരിക്കുന്നു . ഒരു വര്‍ഷത്തെ ഞങ്ങളുടെ പ്ലാസ്റ്റിക്‌ ഒരു ചാക്കില്‍ ഒതുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട് . ഇങ്ങനെ ചാക്കില്‍ സംഭരിക്കുന്ന പ്ലാസ്റ്റിക്‌ എന്ത് ചെയ്യും എന്ന ചോദ്യം  ബാകി നില്കുന്നു . പക്ഷെ അതിനു തൃപ്തി കരമായ രണ്ടു മാര്‍ഗങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്  അത് അടുത്ത പോസ്റ്റില്‍ പറയാം 

അടുക്കളയിലെ  ഒരു ആഴ്ചത്തെ പ്ലാസ്റ്റിക്‌ 

ഈ കൂട്ടിലോട്ടു എല്ലാം ഒതുക്കി ഇടാം 

ചുരുട്ടി കൊച്ചതാക്കം 

കവറില്‍ ഒതുക്കി നിറക്കാം 

ചരട് കൊണ്ട് ഒന്ന് കെട്ടാം 

ഇതാ നമ്മുടെ നായകന്‍ ചാക്ക് 

ഒരു ആഴ്ചത്തെ പ്ലാസ്റ്റിക്‌ അതാ കിടക്കുന്നു 

ഒരു വര്‍ഷത്തെ പ്ലാസ്റ്റിക്‌ ഈ ചാക്കില്‍ ഒതുങ്ങും 
2 
  എന്തായാലും  നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്‌ ഒരു ചാക്കില്‍ സംഭരിക്കുമ്പോള്‍ തന്നെ പ്ലാസ്റ്റിക്‌ മാലിന്യം ഉണ്ടാക്കുന്ന ഗുരുതര പ്രശ്നംപരിഹരിക്കുവാനുള്ള ആദ്യ കടമ്പ നാം കടക്കുക ആണ് . ഒരു ചാക്ക് നമുക്ക് ഇത്ര വലിയ ഉപകാരം ചെയുമെന്നു നാം പലപോഴും ഓര്‍ക്കുക ഇല്ല . പ്ലാസ്റ്റിക്‌ മറ്റു ജൈവ വസ്തുക്കളുടെ കൂടെ കലര്‍ന്ന് മണ്ണില്‍ ചേരുന്നത് തടയുവാന്‍ ചാക്കില്‍ അവ സംഭരിക്കുമ്പോള്‍ കഴിയും. ഇങ്ങനെ സംഭരിക്കുന്ന പ്ലാസ്റ്റിക്‌ എന്ത് ചെയ്യണം  എന്ന് അടുത്ത പോസ്റ്റില്‍ വിശദമായി പറയാം
വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം