Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Thursday, November 20, 2014

ഓരോ സൈക്കിള്‍ യാത്രയും ഒന്നാന്തരം ധ്യാനം ആകുന്നു !!!

വീട്ടില്‍ നിന്നും മുളകുഴ പഞ്ചായത്ത് വരെ ഉള്ള ഓരോ സൈക്കിള്‍ യാത്രയും എനിക്ക് ഒരു സുന്ദരമായ ധ്യാനം ആകുന്നു 

ചുറ്റുപാടും കണ്ടു കൊണ്ടുള്ള ഒരു യാത്ര 
ചെടികളെയും , പൂക്കളെയും ,മനുഷ്യരെയും ,മരങ്ങളെയും ,വയലുകളെയും ഒക്കെ കണ്ടുകൊണ്ട് ഉള്‍കൊണ്ട് കൊണ്ടുള്ള ഒരു യാത്ര 

സാവകാശം ....ഒരു തിടുക്കവും ഇല്ലാതെ 
എല്ലാത്തിനെയും കണ്ണുകള്‍ തുറന്നു കണ്ടുകൊണ്ട് .....ഉള്‍ക്കൊണ്ട്‌ കൊണ്ട് .......

ഒരു സ്കൂട്ടറില്‍ യാത്ര ചെയ്മ്പോള്‍ നിങ്ങള്‍ വേഗത്തിലാണ് 
ഒന്നും ഉള്‍ക്കൊള്ളുവാന്‍ നമുക്ക് ആവില്ല 

ഒരു കാറിലും ബസിലും യാത്ര ചെയ്യുമ്പോളും അങ്ങനെ തന്നെ 

സൈക്കിളില്‍ യാത്ര ചെയുമ്പോള്‍  നാം കുടുതല്‍ ജാഗ്രത ഉള്ളവര്‍ ആയി മാറുന്നു

ഈ നോട്ടം ....ഈ ഉള്‍ക്കൊള്ളല്‍......ഈ ജാഗ്രത ....അത് തന്നെ ആകുന്നു  ധ്യാനവും 

അറിഞ്ഞു കൊണ്ട് സൈക്കിള്‍ ചവിട്ടുക ....സൈക്കിള്‍ ചവുട്ടി അറിയുക ......നമസ്കാരം 

Saturday, November 16, 2013

ഒരു സൈക്കിള്‍ യാത്രക്കാരന്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് എന്തിനെ ?

                                            


                                 
ആരെയാണ്  അല്ലെങ്കില്‍  എന്തിനെ ആണ് ഒരു സൈക്കിള്‍ യാത്രക്കാരന്‍  ഏ റ്റവും  കൂടുതല്‍ പേടിക്കേണ്ടത് ..... ഒറ്റ  ഉത്തരം  മാത്രം ... റോഡിന്‍റെ  ഇടതു വശം ചേര്‍ത്ത്  പാര്‍ക്ക്  ചെയ്തിരിക്കുന്ന  വാഹനങ്ങളെ...... കാരണം  ഏ തു  നിമിഷവും  ഇത്തരം വാഹനങ്ങളില്‍ നിന്നും  ആരെങ്കിലും  ഡോര്‍  തുറന്നു  പുറത്തു ഇറങ്ങാം , ആ  ഡോര്‍ നിങ്ങളുടെ  സൈക്കിളില്‍  മുട്ടാം.... നിങ്ങള്‍  തല അടിച്ചു  വാഹനങ്ങള്‍ വരുന്ന റോഡില്‍  വീഴാം .... ഞാന്‍  ഇങ്ങനെ പറയുവാന്‍ കാരണം  എനിക്കുണ്ടായ ഒരു അനുഭവം ആണ് . ഞാന്‍ ജോലി ചെയുന്ന  മുളക്കുഴ  ഗ്രാമ  പഞ്ചായത്തിലേക്ക്  സൈക്കിളില്‍  ആണ് പോകുന്നത് . അത് ഞാന്‍ ഈ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്  http://insight4us.blogspot.in/2013/08/blog-post_14.html കഴിഞ്ഞ ദിവസം  ഓഫീസില്‍ നിന്നും തിരികെ  സൈക്കിളില്‍  വീട്ടിലേക്കു വരിക ആയിരുന്നു . കുളനട  എത്തിയപ്പോള്‍  ഒരു കാറ്  റോഡിന്‍റെ ഇടതു വശം ചേര്‍ത്ത് പാര്‍ക്ക് ചെയ്തത് കണ്ടു , അതിന്‍റെ അടുത്ത് എത്തിയതും , യാതൊരു മുന്നറിയിപ്പോ  സൂചനയോ  തരാതെ മുന്‍ വശത്തെ ഡോര്‍ തുറന്നതും  ഒരുമിച്ചു . ഞാന്‍ ഡോറില്‍ മുട്ടി സൈകിളുമായി നേരെ റോഡില്‍ വീണു . മുഖം  ഹാണ്ടിലില്‍ കൊണ്ട് അല്പം മുറിഞ്ഞു . അടുത്തുള്ള ആശുപത്രിയില്‍  അവര്‍ കൊണ്ടുപോയി  മൂന്നു കുത്തിക്കെട്ട്  ഇടേണ്ടി വന്നു . മറ്റു കുഴപ്പങ്ങള്‍  ഒന്നും  ഇല്ല . വീണ സമയത്ത്  റോഡില്‍ കൂടി മറ്റു വാഹനം ഒന്നും വരാതിരുന്നത്  ഭാഗ്യം      

                                                 സൈക്കിള്‍  ഭൂതകാലത്തിന്റെ  ഏറ്റവും വലിയ നന്മ ആണ് . പ്രകൃതിയെ  ദ്രോഹിക്കാതെ, പെട്രോള്‍ കത്തിക്കാതെ  യാത്ര ചെയുന്ന  സൈക്കിള്‍ യാത്രികന്‍  സമൂഹത്തിനു വലിയ സേവനം ആണ്  ചെയുന്നത് . മറ്റു വാഹനം ഓടികുന്നവരുടെ  അല്പം ശ്രദ്ധയും , സഹകരണവും  മാത്രം ആണ് ഒരു സൈക്കിള്‍ യാത്രികന്‍  ആഗ്രഹികുന്നത് ... ഇന്നലെന്ഗില്‍ നാളെ  എല്ലാവരും സൈക്കിള്‍ തേടി ഇറങ്ങും തീര്‍ച്ച

                                              
                                                      മറ്റൊരാളുടെ വീഴ്ച കൊണ്ട് ഉണ്ടായ ഒരു അപകടവും  എന്നിലെ സൈക്കിള്‍ പ്രേമിയുടെ  ഉത്സാഹം നശിപിക്കില്ല !!!!!!

                                                     പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Tuesday, October 8, 2013

കുട്ടികളും സൈക്കിള്‍ സംസ്കാരവും




സൈക്കിള്‍  ഒരു സംസ്കാരം  ആണ്

ക്ഷമയുടെ  സഹനത്തിന്‍റെ കരുതലിന്റെ  സംസ്കാരം

നമ്മുടെ കുട്ടികളെയും നമുക്ക്  ഈ  സംസ്കാരം  പഠിപ്പിക്കണം

ഇത്തവണത്തെ  ഓണ സമ്മാനം ആയി  കിങ്ങിനക്ക്  അവളുടെ  അമ്മാവനായ  ലിനുവും അമ്മാവിയായ  മഞ്ജുവും  ചേര്‍ന്ന്  ഒരു  സൈക്കിള്‍  സമ്മാനിച്ചു

ഒരു പൂച്ച കുട്ടിയുടെ പടം ഉള്ള  പിങ്ക് നിറമുള്ള ഒരു കൊച്ചു സൈക്കിള്‍

നോന മോന്  അവന്‍റെ പഴയ സൈക്കിള്‍ പൊടി തട്ടി എടുത്തു  കുട്ടപ്പന്‍ ആക്കി

ഇപ്പോള്‍  കിങ്ങിനയും  നോനമോനും  സ്കൂള്‍ വിട്ടു  വന്നാല്‍  ഓടി സൈക്കിള്‍ എടുത്തു  പുരക്കു ചുറ്റും ഓടിക്കുക ആണ്

നോന മോനെയും കൂട്ടി ഞാന്‍ സൈക്കിള്‍ സവാരി നടത്തി തുടങ്ങി

എല്ലാ ഞായര്‍ ആഴ്ചയും  ഉച്ച കഴിഞ്ഞു  ഞങ്ങള്‍ രണ്ടും സൈക്കിള്‍  സവാരിക്ക് ഇറങ്ങും
നോന മുന്‍പില്‍ കൊച്ചു സൈക്കിളിലും , ഞാന്‍ പുറകെ  വലിയ സൈക്കിളിലും

നാടും , നാട്ടാരെയും  കണ്ടു  ഒരു  യാത്ര

നമ്മുടെ കുട്ടികള്‍  നാട് കാണട്ടെ ...... സൈക്കിള്‍  ചവിട്ടട്ടെ .... കരുത്തന്മാര്‍  ആകട്ടെ
ലിനുവിനും .... മഞ്ജുവിനും.... നന്ദി ....

പ്രിയ വായനക്കാര്‍  അഭിപ്രായം പറയണം .... നന്ദി ... നമസ്കാരം ......

Wednesday, August 14, 2013

ഓഫീസിലേക്ക് ആദ്യമായി സൈക്കിളില്‍ പോയപ്പോള്‍ ........



       


എനിക്ക് സ്ഥലം മാറ്റം ആയി . ചെട്ടികുളങ്ങര നിന്നും മുളക്കുഴ പഞ്ചായത്തിലേക്ക്. വീട്ടില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരം. എന്നാല്‍ പിന്നെ ഈ ദൂരം എന്തുകൊണ്ട് സൈക്കിളില്‍ പോയിക്കുട എന്നൊരു ചിന്ത. വീട്ടില്‍ പറഞ്ഞപ്പോള്‍ ലീന പറഞ്ഞു, നാട്ടുകാര്‍ എന്ത് പറയും!!! പപ്പാ പറഞ്ഞു, എടാ നിനക്ക് വേറെ ജോലി ഒന്നും ഇല്ലേ!!!. ഞാന്‍ ചിരിച്ചു

      ഇന്ന് രാവിലെ ആദ്യമായി പുതിയ ഓഫിസിലേക്കു പോകുവാന്‍ ഒരുങ്ങി . ഇതിനിടയില്‍  നെറ്റില്‍ നോക്കി ജോലിക്ക് സൈക്കിളില്‍ പോകുന്നതിപറ്റി കുറെ മനസ്സില്‍ ആക്കി . രാവിലെ ഒന്‍പതു മണി ആയപ്പോള്‍ വീട്ടില്‍ നിന്നും സൈക്കിളില്‍ റോഡിലേക്ക് ഇറങ്ങി . പന്തളം വരെ സൈക്കിളില്‍ പോയി അവിടെ നിന്നും ബസിനു പോകാം എന്നാണ് മനസില്‍ കരുതിയത്‌ . എന്നാല്‍ പന്തളത്ത് എത്തിയപ്പോള്‍ വിചാരിച്ചു , എന്തായാലും ഇവിടെ വരെ ആയില്ലേ ഇനി ഏഴു കിലോമീറ്റര്‍ മാത്രം ചവിട്ടുക തന്നെ . പത്തു മിനിട്ടുകൊണ്ട് പന്തളത്ത് നിന്നും കുളനട എത്തി . അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് മാന്തുക എത്തി. അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് കാരക്കാട് . അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് മുളക്കുഴ പഞ്ചായത്തിലും എത്തി . ആകെ അമ്പതു മിനിട്ട് കൊണ്ട് ഓഫീസില്‍ എത്തി
 .
    യാത്ര വളരെ സുഖം ആയിരുന്നു . ചെറിയ ചെറിയ കയറ്റങ്ങള്‍ . m c റോഡിന്‍റെ ഓരത്ത് ധാരാളം സ്ഥലം അതുകൊണ്ട് വിസ്തരിച്ചു സൈക്കിള്‍ ഓടിക്കാം . ഇറക്കം വരുമ്പോള്‍ ചവിട്ടാതെ വിശ്രമിക്കാം!!!. കാലിനു യാതൊരു കുഴപ്പവും ഇല്ല 

      ഈ യാത്ര കൊണ്ട് എനിക്ക് ഉണ്ടായ നേട്ടങ്ങള്‍ 

1 പരിസ്ഥിതി സ്നേഹം _ കുറെ പുസ്തകം വായിച്ചോ പ്രസംഗം നടത്തിയോ മാത്രം കാണിക്കേണ്ട ഒന്നല്ല പരിസ്ഥിതി സ്നേഹം . നമ്മുടെ പ്രവൃത്തിയിലൂടെ വേണം പരിസ്ഥിതി സ്നേഹം കാണിക്കേണ്ടത് . സൈകിളില്‍ സഞ്ചരിക്കുമ്പോള്‍ നാം പ്രകൃതിയെ മുറിവ് ഏല്‍ പികുന്നില്ല

2 സാമ്പത്തിക നേട്ടം – ഒരു മാസം സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്ക് ചിലവാകുമായിരുന്ന , ആയിരത്തി അഞ്ഞുറു രൂപയോളം എനിക്ക് ലാഭിക്കാം. ഒരു വര്ഷം ഏതാണ്ട് ഇരുപതിനായിരം രൂപയോളം ... ചെറിയ കാര്യം ആണോ !!!!

3 ആരോഗ്യം മെച്ചപ്പെടുന്നു – രാവിലെ വെറുതെ ഒരു മണിക്കൂര്‍ നടക്കുന്നതിലും എത്രെയോ പ്രയോജനം ആണ് സൈക്കിളില്‍ ഓഫീസില്‍ പോകുന്നത് . ശരീരത്തിന് നല്ല വ്യായാമം . അഞ്ചു പയിസ ചിലവില്ല.

4 സ്വാതന്ത്ര്യം – ബസുകാരുടെ കാരുണ്യം കാത്തു നില്‍കേണ്ട . തള്ളലും ബഹളവും ഇല്ല . നമ്മുടെ ഇഷ്ടം പോലെ എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പോകാം 

      ഇനിയും ഒത്തിരി പറയാന്‍ ഉണ്ട് . തത്കാലം നിറുത്തുക ആണ് . കൂടുതല്‍ വിശേഷം പുറകാലെ 

      വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി. നമസ്കാരം

Saturday, July 13, 2013

സൈക്കിള്‍ പഠിപിച്ച പാഠം !!!



         
ഇന്ന് സൈക്കിള്‍ എന്നെ ഒരു ജീവിത പാഠം പഠിപിച്ചു, അതിനെപറ്റി ആണ് ഇന്ന് പറയുന്നത്
.
               കഴിഞ്ഞ ഒരു വര്‍ഷമായി ചെറു യാത്രകള്‍ക്ക് ഞാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നു . ഇന്ന് ഉച്ച കഴിഞ്ഞു മഴ മാറി നില്കുകയായിരുന്നു . അത് കൊണ്ട് തന്നെ ഞങ്ങളുടെ അടുത്ത കവല ആയ ആറ്റുവാ  വരെ പോയി , അവിടെ ഉള്ള ഒരു നഴ്സറിയില്‍ നിന്ന് ഒരു മാവിന്‍ തയ്യ്‌ വാങ്ങുവാന്‍ തീരുമാനിച്ചു . സൈക്കിള്‍ എടുത്തു കാറ്റ് ഒക്കെ അടിച്ചു പതുക്കെ ചവിട്ടി . സൈക്കിള്‍ പതുക്കെ ചവിട്ടി ചുറ്റുപാടും ഉള്ള ഓരോന്നിനെയും നോക്കി യാത്ര ചെയ്യുമ്പോള്‍ മനസ് ധ്യാനത്തിലൂടെ എന്നവണ്ണം കടന്നു പോകുന്നു . ആറ്റുവ ക്കും പന്തളത്തിനും ഇടയില്‍ ഐരാണിക്കുടി എന്ന ഒരു സ്ഥലം ഉണ്ട് . അവിടെ ഒരു പാലവും അത് കഴിഞ്ഞു ഒരു കയറ്റവും ഉണ്ട് . കയറ്റം തുടങ്ങിയപ്പോള്‍ ഞാന്‍ സൈകിളില്‍ നിന്നും ഇറങ്ങി അത് തള്ളി നടക്കുവാന്‍ തുടങ്ങി . അപ്പോള്‍ എന്‍റെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു

കയറ്റത്തു തള്ളിയാല്‍.... ഇറക്കത്ത് പായാം


         അതായതു കയറ്റം വരുമ്പോള്‍ സൈക്കിള്‍ ഇറങ്ങി തള്ളിയാല്‍ ഇറക്കം വരുമ്പോള്‍ അതിന്‍ മേല്‍ കയറി പാഞ്ഞു പോകാം എന്ന്

     നമ്മുടെ ഒക്കെ കുടുംബ ജീവിതത്തിലും ഈ പറച്ചില്‍ ശരി ആണെന്ന് എനിക്ക് തോന്നുന്നു 
.
       കുടുംബത്തില്‍ ഒരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവ പെടുന്നു എന്ന് കരുതുക . അപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരു കയറ്റം കയറുക ആണ് .മുന്‍പ് ജീവിച്ചത് പോലെ ജീവിക്കാന്‍ പറ്റുക ഇല്ല . കയറ്റം കയറുമ്പോള്‍ നാം സൈക്കിള്‍ താങ്ങി നടക്കുന്നത് പോലെ ഒരു പ്രയാസ ഘട്ടത്തില്‍ കുടുംബത്തില്‍ എല്ലാവരും പരസ്പരം താങ്ങും തണലും ആയിരിക്കണം . കുറച്ചു കഴിയുമ്പോള്‍ കയറ്റം കഴിയുന്നത്‌ പോലെ സാമ്പത്തിക പ്രയാസം ആയാലും അങ്ങ് മാറും. അപ്പോള്‍ ഇറക്കം ഇറങ്ങി സൈകിളില്‍ പാഞ്ഞു പോയത് പോലെ നമുക്കും സുഖമായി ജീവിക്കാം

        ഓരോ പഴ മൊഴികളിലും ജീവിത അനുഭവങ്ങള്‍ കൊത്തി വച്ചിര്കുന്നു . ഇന്നത്തെ സൈക്കിള്‍ യാത്ര എനിക്ക് സമ്മാനിച്ച ഒരു ജീവിത പാഠം വായനക്കാരുമായി പങ്കു വക്കുക ആണ് ഞാന്‍ ചെയ്തത് . നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു . നന്ദി .. നമസ്കാരം