.
കഴിഞ്ഞ ഒരു വര്‍ഷമായി
ചെറു യാത്രകള്‍ക്ക് ഞാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നു . ഇന്ന് ഉച്ച കഴിഞ്ഞു മഴ മാറി
നില്കുകയായിരുന്നു . അത് കൊണ്ട് തന്നെ ഞങ്ങളുടെ അടുത്ത കവല ആയ ആറ്റുവാ വരെ പോയി , അവിടെ ഉള്ള ഒരു നഴ്സറിയില്‍ നിന്ന്
ഒരു മാവിന്‍ തയ്യ് വാങ്ങുവാന്‍ തീരുമാനിച്ചു . സൈക്കിള്‍ എടുത്തു കാറ്റ് ഒക്കെ
അടിച്ചു പതുക്കെ ചവിട്ടി . സൈക്കിള്‍ പതുക്കെ ചവിട്ടി ചുറ്റുപാടും ഉള്ള
ഓരോന്നിനെയും നോക്കി യാത്ര ചെയ്യുമ്പോള്‍ മനസ് ധ്യാനത്തിലൂടെ എന്നവണ്ണം കടന്നു
പോകുന്നു . ആറ്റുവ ക്കും പന്തളത്തിനും ഇടയില്‍ ഐരാണിക്കുടി എന്ന ഒരു സ്ഥലം ഉണ്ട് .
അവിടെ ഒരു പാലവും അത് കഴിഞ്ഞു ഒരു കയറ്റവും ഉണ്ട് . കയറ്റം തുടങ്ങിയപ്പോള്‍ ഞാന്‍
സൈകിളില്‍ നിന്നും ഇറങ്ങി അത് തള്ളി നടക്കുവാന്‍ തുടങ്ങി . അപ്പോള്‍ എന്‍റെ
മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു
കയറ്റത്തു തള്ളിയാല്‍.... ഇറക്കത്ത് പായാം
അതായതു കയറ്റം വരുമ്പോള്‍
സൈക്കിള്‍ ഇറങ്ങി തള്ളിയാല്‍ ഇറക്കം വരുമ്പോള്‍ അതിന്‍ മേല്‍ കയറി പാഞ്ഞു പോകാം
എന്ന്
നമ്മുടെ ഒക്കെ കുടുംബ
ജീവിതത്തിലും ഈ പറച്ചില്‍ ശരി ആണെന്ന് എനിക്ക് തോന്നുന്നു
.
കുടുംബത്തില്‍ ഒരു
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവ പെടുന്നു എന്ന് കരുതുക . അപ്പോള്‍ ഭാര്യയും ഭര്‍ത്താവും
ഒരു കയറ്റം കയറുക ആണ് .മുന്‍പ് ജീവിച്ചത് പോലെ ജീവിക്കാന്‍ പറ്റുക ഇല്ല . കയറ്റം
കയറുമ്പോള്‍ നാം സൈക്കിള്‍ താങ്ങി നടക്കുന്നത് പോലെ ഒരു പ്രയാസ ഘട്ടത്തില്‍
കുടുംബത്തില്‍ എല്ലാവരും പരസ്പരം താങ്ങും തണലും ആയിരിക്കണം . കുറച്ചു കഴിയുമ്പോള്‍
കയറ്റം കഴിയുന്നത് പോലെ സാമ്പത്തിക പ്രയാസം ആയാലും അങ്ങ് മാറും. അപ്പോള്‍ ഇറക്കം
ഇറങ്ങി സൈകിളില്‍ പാഞ്ഞു പോയത് പോലെ നമുക്കും സുഖമായി ജീവിക്കാം
ഓരോ പഴ മൊഴികളിലും ജീവിത
അനുഭവങ്ങള്‍ കൊത്തി വച്ചിര്കുന്നു . ഇന്നത്തെ സൈക്കിള്‍ യാത്ര എനിക്ക് സമ്മാനിച്ച
ഒരു ജീവിത പാഠം വായനക്കാരുമായി പങ്കു വക്കുക ആണ് ഞാന്‍ ചെയ്തത് . നിങ്ങളുടെ
വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു . നന്ദി .. നമസ്കാരം