Tuesday, November 6, 2012

കുട്ടികളോട് ആവശ്യം ഇല്ലാതെ വേണ്ട , അരുത് എന്നിങ്ങനെ പറയരുത് .......

കുട്ടികളോട്  ആവശ്യം  ഇല്ലാതെ വേണ്ട , അരുത്  എന്നിങ്ങനെ  പറയരുത് ....... ഞാന്‍ പലപ്പോഴും  കുട്ടികളോട്  വേണ്ട  അരുത്  എന്നിങ്ങനെ  പറയുന്ന ആളാണ് ...... പക്ഷെ  ഈയിടെ  എന്റെ കണ്ണ് തുറപിച്ച  ഒരു സംഭവം ഉണ്ടായി .... വായനക്കാര്‍കായി  അത് പങ്കു വക്കാം ..... ഞങ്ങളുടെ  വീട്ടില്‍  ഒരു ബയോഗ്യാസ്‌ പ്ലാന്റ്  കെട്ടുവാന്‍ ആളുകള്‍  വന്നു .... നാല് പേര്‍  പണിക്കു വരേണ്ടിടത്ത്  മൂന്നു പേരെ  വന്നുള്ളൂ .... അതുകൊണ്ട്  സിമന്റ്‌  കൂട്ടുനിടത്  നിന്ന് പണി നടക്കുന്ന  ഇടത്തേക്ക്  സാധനം  ചട്ടിയില്‍ എത്തികുന്നതിനു  ഞാനും അവരുടെ കൂട്ടത്തില്‍ കൂടി ....... ഞങ്ങള്‍  സിമന്റ്‌ ചുമന്നു കൊണ്ട് പോകുന്ന വഴിയില്‍  ഒരു ചെറിയ കുഴി ഉണ്ടായിരുന്നു ..... അതില്‍  വീഴാതെ ഇരിക്കാന്‍ ഞങ്ങള്‍ ഒഴിഞ്ഞു മാറി ആണ് പോയിരുന്നത് ....കുറെ സമയം കഴിഞ്ഞപ്പോള്‍  നോണ മോന്‍  സ്കൂള്‍ വിട്ടു വന്നു .....അവന്‍  ഞങ്ങള്‍  സാധനം  കൊണ്ട് പോകുന്നത് നോക്കി നിന്നു .... ഞങ്ങള്‍ കുഴി ഒഴിഞ്ഞു പോകുന്നത് നോക്കി നിന്ന നോനമോന്‍ ആ കുഴി കാരണം  ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സില്‍ ആക്കി ......അവിടെ കുഴി എടുത്ത  മണ്ണ് കൂടി കിടപ്പുണ്ടായിരുന്നു .......നോനമോന്‍  ഒരു ചിരട്ട എടുത്തു  അതില്‍ കുറച്ചു മണ്ണ് കോരി ......സാധാരണ  അവന്‍ ഇങ്ങനെ എന്തെങ്കിലും  ചെയ്യാന്‍ തുടങ്ങിയാല്‍  ഞാന്‍ അവനെ വിലക്കാറുണ്ട് ..........പക്ഷെ  ഈ പ്രാവശ്യം ഞാന്‍ മിണ്ടിയില്ല .....അവന്‍  ആ  മണ്ണ് കൊണ്ട് എന്ത് ചെയ്യാന്‍ പോകുക ആണെന്ന് ഞാന്‍  നോക്കി .....നോനമോന്‍  ചിരട്ടയിലെ  മണ്ണ്  ആ കുഴിയില്‍ ഇട്ടു ...... വീണ്ടും  ചിരട്ടയില്‍  മണ്ണ് കോരി  അവന്‍ കുഴിയില്‍ ഇട്ടു കൊണ്ടിരുന്നു ......കുറെ കഴിഞ്ഞപ്പോള്‍  ഞാന്‍ ചെന്ന് നോക്കിയപ്പോള്‍  ആ കുഴി  നികന്നിരുന്നു  .......... എനിക്ക് അത്ഭുതം തോന്നി ......ഞങ്ങള്‍ മുതിര്‍ന്നവര്‍  ആ  കുഴിയെ പറ്റി  പരാതി  പറഞ്ഞു നിന്നപ്പോള്‍  നോനമോന്‍  അതിനു ഒരു പരിഹാരം  കാണുകയാണ്  ചെയ്തത് .......എനിക്ക് അഭിമാനം തോന്നി ....     ഞാന്‍  പുതിയ ഒരു പാഠം   പഠിച്ചു .......കുഞ്ഞുങ്ങള്‍  സ്വന്തമായി എന്തെങ്കിലും  ചെയുവാന്‍  തുടങ്ങുമ്പോള്‍  അവരെ അനാവശ്യം ആയി ഒരിക്കലും തടയരുത് ....... അവര്‍  ക്രിയാത്മകമായി  എന്തെങ്കിലും  ചെയ്യട്ടെ .......അവരുടെ  സ്വയം എന്തെങ്കിലും  ചെയ്യാന്‍  തുടങ്ങിയാല്‍  അവരെ  വഴക്ക്‌ പറയാതെ പ്രോത്സാഹിപിക്കുക .....അവര്‍  ആത്മ വിശ്വാസം ഉള്ളവര്‍  ആയി തീരും .......


                       പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി .....നിങ്ങളുടെ  വിലയേറിയ അഭിപ്രായം പറയണം .....നന്ദി .... നമസ്കാരം .....

3 comments:

  1. കൊള്ളാം....ഞാനടക്കം ബഹുഭൂരിപക്ഷം ആളുകളും കുട്ടികള്‍ എന്തു ചെയ്താലും അരുത് എന്നാണ് പറയുന്നതു......

    ReplyDelete
  2. റോഡില്‍ വാഴ നട്ട് പ്രതിഷേധിക്കുന്നവരെപ്പറ്റി വാര്‍ത്തകള്‍ കാണുമ്പോള്‍ അവിടെ ആ നേരത്തിന് രണ്ട് കാട്ടുകല്ലുകളെങ്കിലും പെറുക്കി ഇട്ടിരുന്നെങ്കില്‍ എന്ന് ഞാനോര്‍ക്കാറുണ്ട്

    ReplyDelete
  3. niraye kuthukal idunnathu ozhivaakkikoode? for example - "ഞാന്‍ പുതിയ ഒരു പാഠം പഠിച്ചു ........" ennu matti ithu pore "ഞാന്‍ പുതിയ ഒരു പാഠം പഠിച്ചു."?

    ReplyDelete