പത്തനം തിട്ട ജില്ലയിലെ വെണ്ണികുളത്തിന് അടുത്തുള്ള പ്രസിദ്ധ മായ തെള്ളിയൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നു എല്ലാ വര്‍ഷവും നടത്തി വരാറുള്ള കാര്‍ഷിക മേള ആണ് തെള്ളിയൂർ വൃശ്ചിക വാണിഭം... മണ്ഡലവ്രതാരംഭദിനം മുതൽ ഒരാഴ്ചയാണ് മേള..... മൺപാത്രങ്ങൾ, കൽഭരണി, ചിരട്ടത്തവി, പുൽപ്പായ, കറിക്കത്തി, ചിരവ, വെട്ടുകത്തി, അരിവാൾ, തൂമ്പ, മൺവെട്ടി, കോടാലി, തൂമ്പാക്കൈ തുടങ്ങിയവയ്ക്ക് പുറമെ ഫർണിച്ചർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വൃക്ഷത്തൈകൾ, പുസ്തകങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് പ്രത്യേകം സ്റ്റാളുകൾ മേളയിൽ കാണാം....
പഴയ കാലം മുതല്‍ക്കേ വൃശ്ചിക മാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ എത്തിയിരുന്നവര്‍ കാഴ്ചയായി കാര്‍ഷിക വിളകള്‍ കൊണ്ട് വന്നിരുന്നു ... നാണയ സമ്പ്രദായം നിലവില്‍ വരുന്നതിനു മുന്‍പ് കൊണ്ടുവരുന്ന സാധനങ്ങള്‍ പരസ്പരം കയ് മാറുമായിരുന്നു .....അത്തരത്തില്‍ ക്രമേണ വളര്‍ന്നു വികസിച്ചതാണ് തെള്ളിയൂര്‍ വൃശ്ചിക വാണിഭം ....പഴയ കാലം മുതല്‍ക്കേ അരയന്‍ മാര്‍ കൊണ്ടു വന്നിരുന്ന ഉണക്ക സ്രാവ് ഇന്നും പതിവ് തെറ്റാതെ ഇവിടെ കാണുവാന്‍ കഴിയും ......
ഞാന്‍ ഈ വര്‍ഷം ആണ് ആദ്യമായി തെള്ളിയൂര്‍ വൃശ്ചിക മേളക്ക് പോകുന്നത് ... പന്തളത് നിന്നും കൊഴെഞ്ചേരിയില്‍ എത്തി അവിടെ നിന്നും വെണ്ണി കുളത്ത് എത്തിയാല്‍ ഓരോ അരമണിക്കൂര്‍ ഇടവിട്ട് തെള്ളിയൂരേക്ക് ബസ് ഉണ്ട് .....
തെള്ളിയൂര്‍ നിന്നും ഞാന്‍ രണ്ടു സാധനം ആണ് വാങ്ങിയത് .....കുറച്ചു ഉണക്ക സ്രാവും ...ഒരു ഉലക്കയും ......
ഉലക്കയും ആയി ബസില്‍ കയറി യാത്ര ചെയ്തപോള്‍ രസകരമായ ഒരു സംഭവം ഉണ്ടായി ....ബസില്‍ എനിക്ക് കിട്ടിയ സീറ്റിന്റെ താഴെ ആയി ഞാന്‍ ഉലക്ക കിടത്തി ഇട്ടു ....ഏ റ്റവും ഒടുവിലത്തെ സീറ്റാണ് എനിക്ക് കിട്ടിയത് .... ഇരുന്ന് അല്പം കഴിഞ്ഞ പ്പോള്‍ ഞാന്‍ എന്റെ കയ് വശം ഉള്ള ഒരു പുസ്തകം തുറന്നു വായന തുടങ്ങി ....അല്പ സമയം കഴി ഞ്ഞപ്പോള്‍ ...മുന്‍ വശത്ത് വനിതകള്‍ ഇരിക്കുന്ന ഇടതു ഒരു ബഹളം .....കണ്ടക്ടര്‍ എന്നെ വിളിച്ചു ഇങ്ങനെ ചോദിച്ചു .......ആശാനെ ഈ സാധനം നിങ്ങളുടേത് ആണോ ....... ഞാന്‍ അയാള്‍ ചൂണ്ടി കാണിച്ച ഇടത്തേക്ക് നോകഞാന്‍ മനസ്സില്‍ പറഞ്ഞു ്കി .... അവിടെ ഒരു വനിതയുടെ കാലില്‍ മുട്ടി ഉലക്ക കിടക്കുന്നു ......എടാ ഈ കുന്തം എപോളാണ് അങ്ങോട്ട് ചാടി പോയത് ....ഞാന്‍ മനസില്‍ പറഞ്ഞു ....ചമ്മിയ ഒരു ചിരി ചിരിച്ചു ഞാന്‍ എഴുന്നേറ്റു ഉലക്ക എടുത്തു എന്റെ തോളത് ചരിച്ചു കിടത്തി സീറ്റില്‍ ഇരിന്നു ......ഇടയ്ക്കു ബസില്‍ കയറിയ പയ്യന്മാര്‍ ഉലക്കയുമായി എന്റെ ഇരുപ്പു കണ്ടു ചിരിക്കുന്നത് ഞാന്‍ കണ്ടു .....
വായനക്കാര്‍ ചിന്തി ചേക്കും എടാ ഇയാള്‍ക്ക് എന്തിനു ആണ് ഈ ഉലക്ക ........ഞാന്‍ അടുത്തിടെ ഞങ്ങളുടെ പറ മ്പില്‍ ഒരു മൂലയ്ക്ക് കിടന്നിരുന്ന പഴയ ആട്ടു കല്ലും ...ഉരലും എടുത്തു കഴുകി ഞങ്ങളുടെ അടുക്കള മുറ്റ ത്ത് ഇട്ടു .......ഒരു ഉലക്കയുടെ കുറവ് ഉണ്ടായിരുന്നു ......പരന്തലില്‍ നിന്നും കൊണ്ട് വന്ന ഉലക്ക ആണ് ഇപ്പോള്‍ ഉപയോഗികുന്നത് ......പുതിയ ഒരു ഉലക്ക വാങ്ങുവാന്‍ കുറെ നാളു കൊണ്ട് വിചാരിക്കുന്നു .....അത് ഇപ്പോള്‍ ആണ് സാധിച്ചത് .....
ഇപ്പോള്‍ ഞങ്ങള്‍ അരി പൊടികുന്നത് ഉരലില്‍ ആണ് ....രാത്രിയില്‍ അരി വെള്ളത്തില്‍ ഇട്ടു വക്കും ....രാവിലെ ഓഫീസില്‍ പോകുന്നതിനു മുന്‍പായി ഉരലില്‍ ഇട്ടു അത് ഉലക്ക കൊണ്ട് പൊടിച്ചു എടുക്കും .....അര മണിക്കൂര്‍ കൊണ്ട് ഇരുന്നാഴി അരി പൊടിച്ചു എടുക്കാം .....
ഉരലും ഉലക്കയും നാട്ടു നന്മയുടെ പ്രതീകം ആണ് നമ്മുടെ സംസ്കാരത്തിന്റെ അടയാളം .....നാം ഇന്ന് അത് മറന്നു കഴിഞ്ഞു .....അരി ഇടിച്ചു പൊടിക്കാന്‍ നിക്കാതെ നാം എല്ലാം പാക്കറ്റ് ആഹാരത്തിന്റെ പുറകെ പോകുക യാണ് ......നമ്മുടെ ആരോഗ്യം നശിപിക്കുകയാണ് ......നമുക്ക് അരകല്ല് ...ആട്ടു കല്ല് ... ഉരല്‍ മുതലായ നാട്ടു നന്മകളെ ഓര്‍ത്തു എടുക്കാം .....അവ നമ്മുടെ സ്വാതന്ത്രത്തിന്റെ അടയാളങ്ങള്‍ ആണ് .......തെള്ളിയൂര്‍ വൃശ്ചിക വാണിഭം എനിക്ക് ഒരു ഉലക്ക തന്നു ......ഞാന്‍ എന്റെ മക്കളെ ഉരലിലൂടെ ഉലക്കയിലൂടെ അവരുടെ മഹത്തായ സാംസ്കാരിക പാരമ്പര്യവുമായി അടുപികുക്ക ആണ് .........തെള്ളിയൂര്‍ വൃശ്ചിക വാണിഭത്തിനു നന്ദി ......പ്രിയ വായനക്കാര്‍ക്ക് നമസ്കാരം ......അഭിപ്രായം എഴുതുവാന്‍ മറക്കലെ ..... നന്ദി
ഉലക്ക
ReplyDeleteഒരു പുരാവസ്തു ആകാന്‍ എത്ര നാള്‍?
നന്നായി.ഇങ്ങനെ ഒരാള്‍ക്കെങ്കിലും തോന്നിയല്ലോ.ഇത് ആരംഭ ശൂരത്വം ആകാതെ നോക്കണേ...
ReplyDeleteഒന്നേയുള്ളൂ എങ്കില്‍ ഉലക്ക കൊണ്ട് അടിക്കണം എന്ന് പറയണത് എന്താ? ഉലക്ക പുരാണം കൊള്ളാം ട്ടോ
ReplyDeleteഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്നൊരു പഴഞ്ചൊല്ലില്ലേ?
ReplyDeleteമനസ്സുണ്ടെങ്കില്‍ ഏതു കാര്യവും നടക്കും, ഇല്ലേ?
ഉലക്കപുരാണം ഇഷ്ടപ്പെട്ടു!!
ആശംസകള്‍!!!