Tuesday, February 12, 2013

ചേന നടുവാന്‍ സമയമായി





ചേന നടുവാന്‍ സമയമായി ... നാളെ കുംഭ മാസം തുടങ്ങുകയാണ് ... കുടംനമ്മുടെ കേരളീയ കാര്‍ഷിക രീതി പ്രകാരം ചേന നടുന്നത് കുംഭ മാസത്തിലെ വെളുത്ത വാവിന് ആണ് . അന്ന് ചേന നട്ടാല്‍ പൂര്‍ണ ചന്ദ്രനെപോലെ വലുപ്പമുള്ള കുടം പോലെയുള്ള ചേന കിട്ടും എന്നാണ് വിശ്വാസം .. കുംഭ ചേന കുടത്തോളം എന്നൊരു ചൊല്ല് നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ ..
ചേന നടുന്ന വിധം പറയാം . മണ്ണ് ചെറുതായി ഇളക്കി ഒരു കുഴി എടുക്കുക അല്പം ചാണകപൊടി മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം . ഏതാണ്ടു സാമാന്യം വലിപ്പത്തില്‍ അല്പം മുളയോടുകൂടി ചേന പൂള് വെട്ടണം . വെട്ടിയ പൂള് ചാണക വെള്ളത്തില്‍ മുക്കി  മൂന്നു ദിവസം തണലത്തു ഉണക്കണം . അതിനു ശേഷം കുഴിയില്‍ ചേന നട്ടു അതിനു മുകളില്‍ ചവര്‍ ഇടണം . അതിനു മുകളില്‍ ചാണക പൊടി വിതറി അല്പം മണ്ണും ഇടണം ... ചൂട് അധികം അടിക്കാതെ ഇരിക്കാന്‍ ആണിത് ... കുംഭ മാസത്തില്‍ നടുന്ന ചേന പെട്ടെന്ന് കിളിര്‍ത്തു മണ്ണിനു മുകളില്‍ വരില്ല . അതുകൊണ്ട് തന്നെ നല്ല വേരോട്ടം ഉണ്ടാകും.ഇടമഴ കിട്ടുമ്പോള്‍ തന്നെ ചേന പെട്ടെന്ന് വളര്‍ന്നു തുടങ്ങും . മണ്ണില്‍ കിടന്നു കായുന്ന ചേന കരുത്തോടെ വളരും ...പത്തുമാസം കഴിയുമ്പോള്‍ നല്ല പൂര്‍ണ ചന്ദ്രനോളം വലിപ്പം ഉള്ള ചേന നമുക്ക് കിട്ടും ... ഇടയ്ക്കു അല്പം ചാണകം ഇട്ടു കൊടുക്കാന്‍ മറക്കരുത് .. 


പ്രിയ വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയണം .. നന്ദി... നമസ്കാരം ... ഇനി ചേന നടുവാന്‍ പറമ്പ് ഇല്ലാത്തവര്‍ വിഷമിക്കേണ്ട .അടുത്ത

പോസ്റ്റില്‍ ഒരു ചാക്കില്‍ ചേന നടുന്നതിനെപറ്റി പറയാം ....കാത്തിരിക്കു
നന്ദി... നമസ്കാരം...

Thursday, February 7, 2013

...ഞങ്ങളുടെ മുറ്റത്തെ കൊച്ചു പാടത്തെ നെല്‍ച്ചെടി വളര്‍ന്നു








ഞാനും കുഞ്ഞുങ്ങളും ഞങ്ങളുടെ മുറ്റത്ത്‌ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചു ഒരുക്കിയ പാടത്തു നട്ട ഞാറു വളര്‍ന്നു വലിയ നെല്‍ച്ചെടി ആയി മാറി .. നെല്‍ ചെടിയുടെ പച്ചപ്പിനു ഒരു സവിശേഷം ആയ ആകര്‍ഷണീയത ഉണ്ട് .. നെല്‍ച്ചെടി ഇപ്പോള്‍ ഒന്നര മാസം പ്രായം ആയി . ഞങ്ങള്‍ എന്നും രാവിലെ കുറെ സമയം നെല്ലിന്‍റെ അടുത്ത് ചിലവഴിക്കും .. നെല്ചെടികളില്‍ തുമ്പികള്‍ പാറി കളിക്കുന്നത് കാണും .. രാവിലെ ഓരോ നെല്ചെടിയുടെയും മുകളില്‍ മുത്ത്‌ പോലെ മഞ്ഞു തുള്ളികള്‍ ഇരിക്കുന്നതും , സുര്യ പ്രകാശത്തില്‍ അവ രത്നമായി മാറുന്നതും കാണുവാന്‍ ഒത്തിരി രസം ഉണ്ട് .. കിങ്ങിന നെല്ചെടികള്‍ക്ക് ഉമ്മ കൊടുക്കും .. കൊച്ചു കയ് കള്‍ കൊണ്ട് അവള്‍ അവരെ തലോടും... ഞങ്ങളുടെ വീട്ടില്‍ വരുന്നവര്‍ എല്ലാം വളരെ താല്പര്യത്തോടെ ഈ കാഴ്ച കാണുവാന്‍ വരും ... വായനക്കാര്‍ക്കായി നെല്‍ച്ചെടികളുടെ ചിത്രങ്ങള്‍ ഇടുന്നു ... നെല്ലും പാടവും നമ്മുടെ നാടിന്‍റെ പ്രാണന്‍ ആയിരുന്നു ... അവ നാം തന്നെ നശിപിച്ചു .. ഇത്തരം കൊച്ചു തുരുത്തുകള്‍ വളരേണ്ടത് നമ്മളുടെ കുഞ്ഞുങ്ങളുടെ ആവശ്യം ആണ് ... വായനക്കാര്‍ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം ...