ഒരു പഴയ സൈക്കിള്‍ ,
കത്തിയ കേടായ ഒരു പമ്പ് സെറ്റ് – ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വെള്ളം
കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ പമ്പ് ചെയ്യാം, കരണ്ട് വേണ്ടേ വേണ്ട. നമ്മുടെ
രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒത്തിരി പ്രയോജനപെടുന്ന ഈ സംവിധാനം കണ്ടു പിടിച്ചത്
കായംകുളത്തുള്ള ശ്രീ വിജയകുറുപ്പ് ആണ് . ഇന്ന് അദ്ദേഹത്തെ വായനക്കാര്‍ക്ക്
പരിചയപെടുത്താം
ശ്രീ വിജയകുറുപിന്റെ
വീട്ടില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ ഒരു കയ് ലിയും ഷര്‍ട്ടും ഇട്ടു അദ്ദേഹം
മുറ്റത്ത് നില്‍കുകയാണ് . വിനയം ഉള്ള ഒരു മനുഷ്യന്‍ . എന്നെ അദ്ദേഹംസ്വീകരിച്ചു
ഇരുത്തി . കരണ്ട് കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം കണ്ടുപിടിച്ചതിനു 2010 ലെ
കേരള സര്‍കാരിന്റെ എനര്‍ജി മാനേജ്‌മെന്‍റ്
അവാര്‍ഡ് കിട്ടിയതും ,പല സ്കൂളിലും വച്ചു
നടത്തിയ പ്രദര്‍ശനതെപറ്റിയുള്ള വിവരങ്ങളും പറഞ്ഞു കേള്‍പിച്ചു . പിന്നീട് ഞങ്ങള്‍
രണ്ടു പേരും കൂടി വീടിനു പിറകു വശത്തുള്ള കിണറിന്റെ അടുത്ത് പോയി . അവിടെയാണ്
വിജയകുറുപിന്റെ പണിപുര. ഒരു സൈക്കിള്‍ , എടുത്തു പണിഞ്ഞു വച്ച പമ്പ് സെറ്റിന്റെ
അടുത്ത് വച്ചു ചവുട്ടിയപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ നിന്നും വെള്ളം കുടുകുടെ
ചാടുവാന്‍ തുടങ്ങി .. അതിന്‍റെ വീഡിയോചിത്രങ്ങള്‍ ഇതൊടൊപ്പം ചേര്‍ത്തിട്ടുണ്ട്
ശ്രീ വിജയകുറുപ്പ് വളരെ
വ്യത്യസ്തന്‍ ആയ ഒരു മനുഷ്യന്‍ ആണ് . അദ്ദേഹം തന്‍റെ കണ്ടു പിടിത്തത്തിന് പേറ്റന്‍റെ
എടുത്തിട്ടില്ല . തന്‍റെ കണ്ടു പിടിത്തം സാധാരണക്കാര്‍ക്ക് പ്രയോജന പെടണം എന്നുള്ള
ലക്ഷ്യംആണ് ഇതിനു പിന്നില്‍ . ലാളിത്യം ഉള്ള ഈ മനുഷ്യനില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍
ഞാന്‍ പഠിച്ചു . അതൊക്കെ അടുത്ത പോസ്റ്റില്‍ പറയാം . എന്‍റെ നാട്ടുകാരിയായ മഞ്ചു
ചേച്ചി ആണ് സഹ ധര്‍മിണി. മകന്‍ വിവേക് . bsnl റീ ടയില്‍ മാനേജര്‍ ആയ
വിജയകുറുപ്പിന് തന്‍റെ പരീക്ഷണം തുടരുവാന്‍ വേണ്ടത്ര സമയം കിട്ടുനില്ല എന്ന പരാതി
മാത്രമേയുള്ളൂ . വന്‍ തുക ശമ്പളം പറ്റുന്ന നമ്മുടെ വന്‍കിട ഗവേഷകന്മാര്‍ക്ക് ഇത്
വരെ പറ്റാത്ത കാര്യം ശ്രീ വിജയകുറുപ്പ് ചെയ്തു കാണിച്ചതില്‍ നമുക്ക് സന്തോഷിക്കാം
. അദ്ദേഹം കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ