ഞങ്ങളുടെ മുറ്റത്ത് ടാര്‍പോളിന്‍ വിരിച്ചു തയാര്‍
ചെയ്ത ഒരു കൊച്ചു പാടം ഉണ്ടെന്നു വായനക്കാര്‍ക്ക് അറിയാമല്ലോ . അവിടെ ഞങ്ങള്‍
രണ്ടു ആഴ്ച മുന്‍പ് രണ്ടാം തവണയും നെല്‍ കൃഷി ഇറക്കി . പാലക്കാടു പോയപ്പോള്‍ അവിടെ
പൊടി വിത കാണുവാന്‍ ഇടയായി . അങ്ങനെ എങ്കില്‍ നമ്മുടെ കൊച്ചു പാടത്തും അത്
എന്തുകൊണ്ട് ആയിക്കൂടാ . ആദ്യം കൃഷി ഇറക്കിയപോള്‍ കിട്ടിയ വിത്ത് ഉണ്ടായിരുന്നു
... പിന്നെ ഒട്ടും താമസിച്ചില്ല , കിങ്ങിനയും നോനമോനും കൂടി പുല്ലു പിടിച്ചു
കിടന്ന പാടം വൃത്തി ആക്കി . കൊച്ചു തൂമ്പ കലപ്പ ആക്കി അവര്‍ ഉഴുതു . മുറത്തില്‍
കൊണ്ടുവന്ന വിത്ത് അവര്‍ വിതച്ചു . കുട്ടികള്‍ വളരെ സന്തോഷത്തോടെ ആണ് ഇത് ചെയ്തത്
ഇപ്പോള്‍ രണ്ടു ആഴ്ച കഴിഞ്ഞു . പച്ച നാമ്പുകള്‍
തലപൊക്കി . അടുത്ത ഓണം ഞങ്ങള്‍ക്ക് വിളവെടുപ്പിന്റെ ആഘോഷം തന്നെ ആയിരിക്കും
കുട്ടികളുടെ മനസിന്‍റെ മൂലയില്‍ കൃഷി മരിക്കാതെ
ഇരിക്കണം എങ്കില്‍ ഇത്തരം അനുഭവങ്ങള്‍ അവര്‍ക്ക് കൊടുത്തെ പറ്റു.
പ്രിയ വായനക്കാരെ ഞാന്‍
എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം
 |
എന്ടാമ്മോ ഇതോക്കെ വൃത്തി ആക്കണം !! |
 |
കിങ്ങിനയും നോനമോനും കൊച്ചു പാടം വൃത്തി ആക്കുന്നു |
 |
കൊച്ചു തൂമ്പ കലപ്പ ആയി മാറുന്നു |
 |
എല്ലാം ഒന്ന് ശരിആക്കട്ടെ |
 |
നോന മോന്‍റെ പൊടി വിത |
 |
ജീവനുള്ള വിത്ത് |
 |
ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ |