കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി പറമ്പ് അടക്കിവാണ റബ്ബർ മരങ്ങളുടെ കാലഘട്ടം അവസാനിക്കുവാൻ പോകുന്നു. മരങ്ങൾ നീക്കം ചെയ്യുന്നതിന് കരാർ കൊടുത്തു . റബ്ബർ നീക്കം ചെയ്ത് ഭൂമി ഒരുക്കിയെടുത്ത് ഒരു കൃഷിത്തോട്ടം ഉണ്ടാക്കണമെന്നത് ജീവിതത്തിലെ വലിയ ഒരാഗ്രഹമാണ് . 15 വർഷം മുൻപ് സമൂഹം മുഴുവൻ റബ്ബറിന്റെ പിന്നാലെയായിരുന്നു. അതു കൊണ്ട് ഞങ്ങളും റബ്ബർ നട്ടു .അതിന്റെ ദുരന്തങ്ങൾ തിരിച്ചറിഞ്ഞപ്പോൾ തിരുത്തുകയാണ് .കഴിഞ്ഞ തലമുറയുടെ പ്രവൃത്തികൾക്ക് ഒരു തിരുത്ത് .കൃഷിയെ മടക്കി വരുത്തണം റബ്ബറിന്റെ വേരിളക്കി ആ കുഴിയിൽ തെങ്ങും ,മാവും, ചാമ്പയും ,കപ്പയും ,വാഴയുമൊക്കെ നട്ടുവളർത്തണം .രണ്ടു ദിവസത്തിനുള്ളിൽ ആളുകൾ എത്തും റബ്ബർ യുഗത്തിന് അന്ത്യം കുറിക്കുവാൻ
Showing posts with label പച്ചക്കറി കൃഷി. Show all posts
Showing posts with label പച്ചക്കറി കൃഷി. Show all posts
Tuesday, May 23, 2017
Saturday, June 1, 2013
മഴക്കാല പച്ചക്കറി കൃഷിക്ക് വീട്ടു മുറ്റത്ത് ഒരു മഴ മറ
മഴക്കാലം പൊതുവേ പച്ചക്കറി കൃഷിക്ക് അത്ര നല്ല സമയം അല്ല . സൂര്യ പ്രകാശം കുറവായതു കാരണം ഉത്പാദനം കുറവ് ആയിരിക്കും . കുത്തി വീഴുന്ന മഴത്തുള്ളികള്‍ മറ്റൊരു പ്രശ്നം . ചെടി ചുവട്ടില്‍ കെട്ടി നില്‍കുന്ന വെള്ളം മറ്റൊരു പ്രശ്നം . മഴ പെയ്യുമ്പോള്‍ നനഞ്ഞു കൊണ്ട് പുറത്തു ഇറങ്ങുന്ന കാര്യം പ്രയാസം തന്നെ
ഈ ബുദ്ധി മുട്ടുകള്‍ എല്ലാം ഒഴിവാക്കി
മഴക്കാലത്ത് പച്ചക്കറി നന്നായി കൃഷി ചെയ്യുവാന്‍ ഒരു മാര്‍ഗം ഉണ്ട് . അതാണ് മഴ മറ-RAIN SHELTER. ഇത്തവണ ഞങ്ങളുടെ മുറ്റത്ത് ഞാന്‍ ഒരു മഴ മറ തീര്‍ത്തു ആ വിശേഷം ആണ് ഈ
പോസ്റ്റില്‍ പങ്കു വക്കുന്നത്
ഒന്ന് മിനക്കെട്ടാല്‍
ഒരു മഴ മറ നമുക്കും വീട്ടു മുറ്റത്ത് ഉണ്ടാക്കാം
വേണ്ട സാധനങ്ങള്‍
1 uv stablised sheet,
പേര് കേട്ട് പേടിക്കരുത് . നമ്മുടെ ടാര്പാല്‍ പോലെ ഒരു കട്ടി ഉള്ള ഒരു ഷീറ്റ് ആണ്
. ഞാന്‍ raidco ഉടെ ഹരിപ്പാട് ഷോ റൂമില്‍ നിന്നും വാങ്ങി 40 square meter നു നാലായിരം രൂപ
2 വാര്‍ക്ക കമ്പി
മുറിച്ചത് 12 എണ്ണം . ഒരു മീറ്റര്‍ നീളം വേണം
3 20 mm pvc പൈപ്പ് 12
എണ്ണം , വയറിങ്ങിനു ഉപയോഗിക്കുന്നത്
4 22 mm pvc പൈപ്പ് 2
എണ്ണം
5 connector 10 എണ്ണം
ഇത്രയും മതി
ഒരു മീറ്റര്‍ അകലത്തില്‍
6 വാര്‍ക്ക കമ്പികള്‍ ഒരു വശത്തും , 6 വാര്‍ക്ക കമ്പികള്‍ മറുവശത്തും ആയി നിലത്തു
ചുറ്റിക കൊണ്ട് അടിച്ചു ഉറപിക്കുന്നു . രണ്ടു വരികള്‍ക്കും ഇടയിലായി 3 മീറ്റര്‍
അകലം കൊടുക്കാം
ഇനി 20 mm ന്‍റെ രണ്ടു
പൈപ്പ് തമ്മില്‍ യോജിപ്പിക്കുക. ഒരു പൈപ്പിന്റെ ഒരു വശം അല്പം ചൂടാക്കി മറ്റേ പൈപ്പ്
അതിലേക്കു കടത്തി യോജിപ്പിക്കാം
ഈ പൈപ്പ് ഒരു വശം ഒരു
വരിയിലെ വാര്‍ക്ക കമ്പിക്കു മുകളിലും മറ്റേ അറ്റം അടുത്ത വരിയിലെ വാര്‍ക്ക
കമ്പിക്കു മുകളിലും കയറ്റുക
ഇപ്പോള്‍ ഒരു പൈപ്പ് ആര്‍ച്ച്
നമുക്ക് കിട്ടുന്നു . ഇത് പോലെ ആറു ആര്‍ച്ചുകള്‍ ഉണ്ടാക്കുക
22 mm pvc പൈപ്പ് ഒരു
മീറ്റര്‍ നീളത്തില്‍ ആറു കഷണം ആയി മുറിക്കുക . വാര്‍ക്ക കമ്പിയില്‍ ഉറപിച്ച പൈപ്പ്
ഇല്‍ connector കയറ്റുക .അതില്‍ ഈ പൈപ്പ് ഉറപിച്ചാല്‍ നമുക്ക് ആര്‍ച്ച് കളെ
പരസ്പരം യോജിപ്പിക്കാം . ഇത് കൂടുതല്‍ ബലം കൊടുക്കും
ഈ ആര്‍ച്ചിനു മുകളില്‍
നമ്മുടെ uv stabilized sheet വിരിച്ചാല്‍ നമ്മുടെ മഴ മറ തയാര്‍
ഞാന്‍ മഴ മറക്ക് ഉള്ളില്‍
നാല്‍പതു മണ്ണ് നിറച്ച ഗ്രോ ബാഗുകള്‍ തയാര്‍ ആക്കിയിട്ടുണ്ട് . വെണ്ട, ചീര എന്നിവ കൃഷി ചെയ്യാന്‍ ആണ് പ്ലാന്‍
പ്രിയ വായനക്കാരെ ഞാന്‍
എന്‍റെഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം നന്ദി... നമസ്കാരം
Subscribe to:
Posts (Atom)