ഇന്ന് കുംഭം 17 അഥവാ മാർച്ച് 1 , കുംഭമാസത്തിലെ ആദ്യത്തെ പൗർണ്ണമി .കുംഭച്ചേന നടുവാൻ പറ്റിയ ദിനമായി പൂർവ്വികന്മാർ പറഞ്ഞു തരുന്ന സമയം . രാവിലെ ഓഫീസിലേക്ക് പോകുന്നതിനു മുൻപ് വീട്ടുജോലികൾ ഒതുക്കിയ ശേഷം പറമ്പിലേക്ക് പിക്കാസുമായി ഇറങ്ങി വട്ടത്തിൽ ചെറിയ രണ്ട് കുഴി എടുത്തു .റബ്ബർ വെട്ടിമാറ്റിയ സ്ഥലത്തു നട്ട വിളഞ്ഞ കപ്പയുടെ ഇടയിലുള്ള സ്ഥലത്താണ് കുഴിയെടുത്തത് . തുടർന്ന് ചാണകവെള്ളത്തിൽ മുക്കി തണലിൽ ഉണക്കിയ ചേനപ്പൂൾ ആ കുഴിയിലേക്ക് വച്ച് മണ്ണിട്ടു മൂടി . മുകളിൽ കരിയില പുതയായി ഇട്ടു . കരിയില പറന്നു പോകാതെയിരിക്കുവാൻ അൽപ്പം മണ്ണുമിട്ടു .പാൽ വാങ്ങുന്ന രാജൻ ചേട്ടന്റെ വീട്ടിൽ നിന്നും അൽപ്പം ചാണകം എടുത്ത് ഇനി കരിയിലയ്ക്ക് മുകളിൽ ഇട്ടു കൊടുക്കണം . നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പ് ഉരുണ്ട് നിലത്തേക്കു വീണപ്പോൾ ഒരു സംതൃപ്തി തോന്നി .പൂർവ്വ പിതാക്കന്മാർ ചെയ്തതു പോലെ മണ്ണിൽ വിയർപ്പൊഴുക്കി നാളത്തെ ആഹാരമായ കുംഭച്ചേന നടുവാൻ കഴിഞ്ഞല്ലോ ..... നന്ദി
Thursday, March 1, 2018
കുംഭച്ചേന നട്ടപ്പോൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment