ഇന്ന് ഒരു കുഞ്ഞന്‍ മേശയെപറ്റി ആണ് പറയുന്നത് .സേവാഗ്രാം ആശ്രമത്തിനു അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് . പ്രകൃതി ആഹാര്‍ കേന്ദ്ര . ജൈവ രീതിയില്‍ ഉണ്ടാക്കിയ ആഹാരം ആണ് അവിടെ കിട്ടുന്നത് . വാര്‍ധ യിലെ 2500 കര്‍ഷകര്‍ അവര്‍ ജൈവ രീതിയില്‍ ഉണ്ടാക്കുന്ന അരി , ഗോതമ്പ് , ശര്‍ക്കര തുടങ്ങിയവ ഇവിടെ കൊടുക്കുന്നു . ഈ ഹോട്ടലിന്റെ ഏ റ്റവും വലിയ പ്രത്യേകത അവിടുത്തെ കുഞ്ഞന്‍ മേശ ആണ് . കഷ്ടിച്ചു ഒരു അടി ഉയരം മാത്രമുള്ള കുഞ്ഞന്‍ മേശ , അതിനു പുറത്തു ഒരു കൂജയില്‍ തണുത്ത വെള്ളം , ആ മേശയില്‍ ആഹാരം വച്ച് നിലത്തു ഇരുന്നു ആഹാരം കഴിക്കുന്നത് ഒരു മറക്കുവാന്‍ ആവാത്ത അനുഭവം ആണ് സമ്മാനിക്കുന്നത് .
നിലത്തിരുന്നു ആഹാരം കഴിക്കുന്ന കാര്യം എന്നേ മറന്നു പോയ മലയാളിക്ക് ഇന്ന് രോഗങ്ങള്‍ കൂട്ടാണ്
ഈ മേശയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ ലീന പറഞ്ഞു നമുക്ക് ഇത് പോലെ ഒരെണ്ണം ഉണ്ടാക്കണം !!!!
നമ്മുടെ പൂര്‍വികര്‍ നിലത്തു ഇരുന്നാണ് ആഹാരം കഴിച്ചിരുന്നത് ..... ആഹാരം നല്ലവണ്ണം ദഹിക്കുവാന്‍ അത് സഹായിക്കും . ഇത്തരം ഒരു കുഞ്ഞന്‍ മേശയും , അതിനു പുറത്തു ഒരു കൊച്ചു മണ് കുടവും ഉണ്ടെങ്കില്‍ ആഹാരം കഴിക്കുന്നത് ഒരു സന്തോഷം നിറഞ്ഞ അനുഭവം ആകും . ഒന്നിച്ചു ഇരുന്നു ആഹാരം കഴിക്കുന്നത് കുടുംബ അംഗങ്ങള്‍ തമ്മില്‍ ഉള്ള കരുതലും അടുപ്പവും കൂട്ടും
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി ... നമസ്കാരം ...
നിലത്തിരുന്നൊരു ഊണ്. കൊള്ളാം
ReplyDeleteജപ്പാന്കാരോക്കെ ഇപ്പോഴും ഇങ്ങനത്തെ രീതികള്‍ പിന്തുടരുന്നവര് ആണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. നമ്മളല്ലേ , മണ്ണില്‍ നിന്നും ഒത്തിരി ഉയരത്തിലേക്ക് പോകുന്നവര്‍ . (മനസിലെ വീടിലേക്ക് ഒരു കാര്യം കൂടി :) )
ReplyDeleteഞാന്‍ മിക്കപ്പോഴും നിലത്തിരുന്നാണ് കഴിക്കുന്നത്.. ഇപ്പൊ പലര്‍ക്കും ചമ്മണംപടിഞ്ഞു ഇരിക്കാന്‍ പോലും അറിയില്ല... :(
ReplyDeleteNalla sheelam valaranam
ReplyDelete