Saturday, November 23, 2013

മരുന്ന് ഇല്ലാതെയും നമുക്ക് ജീവിക്കാം !!!!!!



ഇത്  മരുന്നുകള്‍ക്കോ ചികിത്സകര്‍ക്കോ  എതിരെ  ഉള്ള ഒരു  പോസ്റ്റ്‌  ആണ്  എന്ന്  തെറ്റി ധരിക്കരുത്  എന്ന് അപേക്ഷ

ഇത്  എന്‍റെ അനുഭവം ആണ്

                                        ഒരു ആഴ്ച മുന്‍പ്  ഒരു ചെറിയ അപകടത്തില്‍ എന്‍റെ താടിക്ക് ഒരു ചെറിയ മുറിവ് ഉണ്ടായതായും , അതിനു  മൂന്ന് കുത്തികെട്ടുകള്‍ ഇട്ടതായും  ഞാന്‍  ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു http://insight4us.blogspot.in/2013/11/blog-post_16.html ആശുപത്രിയില്‍  നിന്നും പോരുമ്പോള്‍ അവര്‍ രണ്ടു മുന്ന്  പൊതി നിറയെ വലിപ്പമുള്ള  കുറെ ഗുളികകളും തന്നു  ആന്‍റി ബയോടികുകള്‍ ആണത്രേ . അവ  കഴിചാലേ  മുറിവ്  ഉണങ്ങുക  ഉള്ളത്രേ
ഞാന്‍  വീട്ടില്‍ എത്തി . എല്ലാവരുടെയും  മുന്‍പില്‍ വച്ച്  മൂന്നു  ഗുളിക എടുത്തു കഴിച്ചു . ഗുളിക  കഴിച്ചു കഴിഞ്ഞപ്പോള്‍  ഒരു ചിന്ത ..... ഇത് ശരി ആണോ .... എന്‍റെ ശരീരത്തിലേ ഒരു മുറിവ് ഉണക്കുവാന്‍  എന്‍റെ ശരീരത്തിന് തനിയെ അറിയാം . എന്‍റെ ഉള്ളിലെ പ്രാണന്‍  കുടികൊള്ളുന്ന ഇരിപ്പിടം ആണ് എന്‍റെ ശരീരം . ശരീരത്തിന് എന്ത് സംഭവിച്ചാലും  നാം അതിനു അല്പം സമയവും  സാവകാശവും കൊടുത്താല്‍ അത് സ്വയം പരിഹരിക്കും . ഞാന്‍ പ്രകൃതി ജീവന ക്ലാസുകളില്‍  പഠിച്ച  പാഠങ്ങള്‍ എനിക്ക് ഓര്‍മ വന്നു ...... ഞാന്‍ ഒരു തീരുമാനം എടുത്തു ... ഇനി ഞാന്‍ ഈ മരുന്ന് കഴിക്കുക ഇല്ല ...... പക്ഷെ  വീട്ടില്‍  ഉള്ള മറ്റുള്ളവര്‍  ഇതിനോട് എങ്ങനെ പ്രതികരിക്കും ... ഒരു കൊച്ചു കള്ളത്തരം എനിക്ക് ചെയേണ്ടി  വന്നു . എല്ലാവരും കാണ്കെ പൊതി അഴിച്ചു ഞാന്‍ മരുന്ന് എടുക്കും . ആരും കാണാതെ മരുന്ന്  എടുത്തു പുറത്തേക്കു ഏറിയും ... ഈ കള്ളത്തരം കാണിച്ചതിന്  എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു !!!!!. അഞ്ചു ദിവസം കഴിഞ്ഞു  . എന്‍റെ മുറിവ് പൂര്‍ണമായും ഉണങ്ങി , കുത്തി കെട്ടു എടുത്തു . ഇപ്പോള്‍ സുഖം ആയി ഇരിക്കുന്നു . ഇത്തരത്തില്‍  ഒരു  പ്രതിസന്ധി  ഘട്ടത്തില്‍  മരുന്ന് ഒഴിവാക്കുവാന്‍ ഉള്ള ഒരു തീരുമാനം  എടുകുന്നതിനു  ഒരു ഇത്തിരി  ധീരത ആവശ്യം ഉണ്ട് . എന്തായാലും  ഈ  അനുഭവം  എനിക്ക് പ്രകൃതി ജീവനത്തിലുള്ള  വിശ്വാസം  കൂട്ടിയിരിക്കുന്നു . മരുന്ന് ഇല്ലാതെയും നമുക്ക്  ജീവിക്കാം !!!!

                                            പ്രിയ  വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .. നിങ്ങള്‍ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

Saturday, November 16, 2013

ഒരു സൈക്കിള്‍ യാത്രക്കാരന്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് എന്തിനെ ?

                                            


                                 
ആരെയാണ്  അല്ലെങ്കില്‍  എന്തിനെ ആണ് ഒരു സൈക്കിള്‍ യാത്രക്കാരന്‍  ഏ റ്റവും  കൂടുതല്‍ പേടിക്കേണ്ടത് ..... ഒറ്റ  ഉത്തരം  മാത്രം ... റോഡിന്‍റെ  ഇടതു വശം ചേര്‍ത്ത്  പാര്‍ക്ക്  ചെയ്തിരിക്കുന്ന  വാഹനങ്ങളെ...... കാരണം  ഏ തു  നിമിഷവും  ഇത്തരം വാഹനങ്ങളില്‍ നിന്നും  ആരെങ്കിലും  ഡോര്‍  തുറന്നു  പുറത്തു ഇറങ്ങാം , ആ  ഡോര്‍ നിങ്ങളുടെ  സൈക്കിളില്‍  മുട്ടാം.... നിങ്ങള്‍  തല അടിച്ചു  വാഹനങ്ങള്‍ വരുന്ന റോഡില്‍  വീഴാം .... ഞാന്‍  ഇങ്ങനെ പറയുവാന്‍ കാരണം  എനിക്കുണ്ടായ ഒരു അനുഭവം ആണ് . ഞാന്‍ ജോലി ചെയുന്ന  മുളക്കുഴ  ഗ്രാമ  പഞ്ചായത്തിലേക്ക്  സൈക്കിളില്‍  ആണ് പോകുന്നത് . അത് ഞാന്‍ ഈ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്  http://insight4us.blogspot.in/2013/08/blog-post_14.html കഴിഞ്ഞ ദിവസം  ഓഫീസില്‍ നിന്നും തിരികെ  സൈക്കിളില്‍  വീട്ടിലേക്കു വരിക ആയിരുന്നു . കുളനട  എത്തിയപ്പോള്‍  ഒരു കാറ്  റോഡിന്‍റെ ഇടതു വശം ചേര്‍ത്ത് പാര്‍ക്ക് ചെയ്തത് കണ്ടു , അതിന്‍റെ അടുത്ത് എത്തിയതും , യാതൊരു മുന്നറിയിപ്പോ  സൂചനയോ  തരാതെ മുന്‍ വശത്തെ ഡോര്‍ തുറന്നതും  ഒരുമിച്ചു . ഞാന്‍ ഡോറില്‍ മുട്ടി സൈകിളുമായി നേരെ റോഡില്‍ വീണു . മുഖം  ഹാണ്ടിലില്‍ കൊണ്ട് അല്പം മുറിഞ്ഞു . അടുത്തുള്ള ആശുപത്രിയില്‍  അവര്‍ കൊണ്ടുപോയി  മൂന്നു കുത്തിക്കെട്ട്  ഇടേണ്ടി വന്നു . മറ്റു കുഴപ്പങ്ങള്‍  ഒന്നും  ഇല്ല . വീണ സമയത്ത്  റോഡില്‍ കൂടി മറ്റു വാഹനം ഒന്നും വരാതിരുന്നത്  ഭാഗ്യം      

                                                 സൈക്കിള്‍  ഭൂതകാലത്തിന്റെ  ഏറ്റവും വലിയ നന്മ ആണ് . പ്രകൃതിയെ  ദ്രോഹിക്കാതെ, പെട്രോള്‍ കത്തിക്കാതെ  യാത്ര ചെയുന്ന  സൈക്കിള്‍ യാത്രികന്‍  സമൂഹത്തിനു വലിയ സേവനം ആണ്  ചെയുന്നത് . മറ്റു വാഹനം ഓടികുന്നവരുടെ  അല്പം ശ്രദ്ധയും , സഹകരണവും  മാത്രം ആണ് ഒരു സൈക്കിള്‍ യാത്രികന്‍  ആഗ്രഹികുന്നത് ... ഇന്നലെന്ഗില്‍ നാളെ  എല്ലാവരും സൈക്കിള്‍ തേടി ഇറങ്ങും തീര്‍ച്ച

                                              
                                                      മറ്റൊരാളുടെ വീഴ്ച കൊണ്ട് ഉണ്ടായ ഒരു അപകടവും  എന്നിലെ സൈക്കിള്‍ പ്രേമിയുടെ  ഉത്സാഹം നശിപിക്കില്ല !!!!!!

                                                     പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Wednesday, November 6, 2013

ആരോഗ്യം തരുന്ന കുഞ്ഞന്‍ മേശ !!!!!!



ഇന്ന്  ഒരു കുഞ്ഞന്‍ മേശയെപറ്റി  ആണ്  പറയുന്നത് .സേവാഗ്രാം ആശ്രമത്തിനു  അടുത്ത്  ഒരു  ഹോട്ടല്‍ ഉണ്ട് . പ്രകൃതി  ആഹാര്‍ കേന്ദ്ര . ജൈവ രീതിയില്‍ ഉണ്ടാക്കിയ  ആഹാരം  ആണ് അവിടെ കിട്ടുന്നത് . വാര്‍ധ യിലെ  2500 കര്‍ഷകര്‍  അവര്‍ ജൈവ രീതിയില്‍ ഉണ്ടാക്കുന്ന അരി , ഗോതമ്പ് , ശര്‍ക്കര തുടങ്ങിയവ  ഇവിടെ കൊടുക്കുന്നു . ഈ ഹോട്ടലിന്റെ  ഏ റ്റവും വലിയ  പ്രത്യേകത അവിടുത്തെ കുഞ്ഞന്‍ മേശ ആണ് . കഷ്ടിച്ചു ഒരു അടി ഉയരം മാത്രമുള്ള കുഞ്ഞന്‍ മേശ , അതിനു പുറത്തു ഒരു കൂജയില്‍ തണുത്ത വെള്ളം , ആ മേശയില്‍ ആഹാരം വച്ച് നിലത്തു ഇരുന്നു  ആഹാരം കഴിക്കുന്നത്  ഒരു  മറക്കുവാന്‍ ആവാത്ത അനുഭവം ആണ് സമ്മാനിക്കുന്നത് .
നിലത്തിരുന്നു  ആഹാരം കഴിക്കുന്ന കാര്യം എന്നേ മറന്നു പോയ  മലയാളിക്ക്  ഇന്ന് രോഗങ്ങള്‍ കൂട്ടാണ്
ഈ  മേശയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ ലീന പറഞ്ഞു നമുക്ക് ഇത്  പോലെ ഒരെണ്ണം ഉണ്ടാക്കണം !!!!
നമ്മുടെ പൂര്‍വികര്‍  നിലത്തു ഇരുന്നാണ് ആഹാരം കഴിച്ചിരുന്നത് ..... ആഹാരം നല്ലവണ്ണം  ദഹിക്കുവാന്‍  അത് സഹായിക്കും . ഇത്തരം ഒരു കുഞ്ഞന്‍ മേശയും , അതിനു പുറത്തു ഒരു കൊച്ചു മണ്‍ കുടവും  ഉണ്ടെങ്കില്‍  ആഹാരം കഴിക്കുന്നത്  ഒരു  സന്തോഷം നിറഞ്ഞ അനുഭവം ആകും . ഒന്നിച്ചു ഇരുന്നു ആഹാരം കഴിക്കുന്നത്‌  കുടുംബ അംഗങ്ങള്‍  തമ്മില്‍ ഉള്ള കരുതലും  അടുപ്പവും കൂട്ടും
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി ... നമസ്കാരം ...