കൊച്ചു കുട്ടി ആയിരികുമ്പോള്‍ മുതല്‍ ഞാന്‍ പല
നിറത്തിലുള്ള പല രുചി ഉള്ള പേസ്റ്റ് കൊണ്ടാണ് പല്ല് തേച്ചു വന്നത് . എന്നിട്ടും
എന്‍റെ പല്ല് പരസ്യത്തിലെ നായികയുടെതുപോലെ തിളങ്ങി കണ്ടിട്ടില്ല . പല്ല് തേച്ചു
കഴിഞ്ഞു കുറെ കഴിയുമ്പോള്‍ വായ് നാറ്റം അനുഭവപെടുകയും ചെയുമായിരുന്നു
തിരിച്ചറിവ് ആയപോള്‍ ഞാന്‍ ചെയുന്നത് തെറ്റ് ആണ്
എന്ന് എനിക്ക് ബോധ്യം വന്നു . കുറെ രാസ വസ്തുക്കള്‍ ഈ പേസ്റ്റില്‍
അടങ്ങിയിട്ടുണ്ട് . അവ ക്രമേണ എന്‍റെ പല്ലിനെ നശിപ്പിക്കും എന്ന് ഞാന്‍ മനസ്സില്‍
ആക്കി തിളങ്ങുന്ന ടുബില്‍ എന്താണ് എന്ന് അറിയാതെ കുത്തകകള്‍ പറയുന്നത് കേട്ട്
എന്തൊക്കെയോ വാരി വായിലും വയറ്റിലും ആക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍ എന്ന്
തിരിച്ചറിഞ്ഞു
.
കഴിഞ്ഞ ഒരു വര്‍ഷം ആയി ഞാന്‍ പേസ്റ്റ്
ഉപേക്ഷിച്ചു . ഉമുക്കരി ഉപയോഗിച്ച് തുടങ്ങി . ഞങ്ങളുടെ അടുത്ത് ഒരു അരികുത്ത്
മില്ലുണ്ട് , അവിടുത്തെ സത്യവാന്‍ ചേട്ടന്‍റെ അടുത്ത് ചെന്ന് ഉമി എടുക്കും . ഒരു
പാത്രത്തില്‍ അതിട്ടു അടുപത്തുവച്ച് ചൂടാക്കും . കുറെ കഴിയുമ്പോള്‍ ഉമി ഉമുക്കരി
ആയി മാറും . അതില്‍ അല്പം കുരുമുളക് പൊടിച്ചതും ഉപ്പു പൊടിയും ചേര്‍ക്കും .
ഉമുക്കരിയുടെ ജനനം ഇതോടൊപ്പം കാണിച്ചിട്ടുണ്ട്
ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാന്‍ ആണ് . എനിക്ക്
വായ നാറ്റം എന്നൊരു കാര്യമേ ഇല്ല . എന്‍റെ രണ്ടു മക്കളായ കിങ്ങിനയും നോനമോനും
ഉമുക്കരി ഉപയോഗിച്ചാണു പല്ല് തേക്കുന്നത്. പല്ലുകള്‍ നന്നായി വൃത്തി ആകുന്നു .
ഞാന്‍ എന്ത് കൊണ്ട് പല്ല് തേക്കണം എന്ന് തീരുമാനികേണ്ടത് ബഹു രാഷ്ട്ര കുത്തകകള്‍
ആകരുത് . ആ സ്വാതന്ത്ര്യം എനിക്ക് തന്നെ
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി
. നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
 |
ഉമി |
 |
കലം റെഡി |
 |
ഉമി കലത്തിലേക്ക് |
 |
അടുപ്പത്ത് |
 |
പുക വരുന്നു |
 |
ഉമിക്കരി റെഡി |
 |
ഇത് നിങ്ങളുടെ സ്വാതന്ത്ര്യം |
Very nice.umikkari jai ho!!!!
ReplyDeleteഉം...; ഉമിക്കരിയുടെ ഗുണം നമ്മൾ മറന്നുപോയിരിക്കുന്നു.
ReplyDeleteപരസ്യങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് ഉമിക്കരി ഔട്ട്!!
ReplyDeleteANNUM INNUM UMIKKARI THANEE TAARAM..........
ReplyDeleteജയ് ജയ് ഉമിക്കരി,,, വായിച്ചു വളരെ ഇഷ്ടപ്പെട്ടു
ReplyDeleteപൈസ്റ്റിന്റെ ദുഷ്യങ്ങൾ കുറച്ചുകൂടി വിശദമായി അറിയാൻ ആഗ്രഹമുണ്ട്. അതുപോലെ പാക്കറ്റിൽ വരുന്ന ഉമിക്കരിയിൽ വല്ല മായവും ഉണ്ടോ ???
good
ReplyDeleteനാളെ മുതൽ നാനും ഉമുക്കരിയെ ഉപയോഗിക്കൂ