പാലക്കാടന്‍
ഗ്രാമങ്ങളില്‍ പൊടിവിത തുടങ്ങി . ഇത് വായിക്കുന്ന ഭൂരിഭാഗം പേരും ചിന്തിക്കും
എന്താ ഈ പൊടിവിത എന്ന് . പൊടിവിത നെല്‍കൃഷിയില്‍ വിത്ത് മണ്ണില്‍ വിതയ്ക്കുന്ന ഒരു
രീതി ആണ് . കഴിഞ്ഞ രണ്ടു ദിവസം ഞങ്ങള്‍ ആലത്തൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍
ആയിരുന്നു . അവിടെ വച്ചാണ് പൊടിവിത ആദ്യമായി കാണുന്നത്
കാല വര്ഷം
തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ആണ് പൊടിവിത നടത്തുന്നത്
പൊടിയില്‍ അഥവാ മണ്ണില്‍
നെല്‍വിത്ത് വാരി വിതറുന്ന രീതി ആണ് പൊടിവിത
ആദ്യം ട്രാക്ടര്‍
ഉയോഗിച്ചു കണ്ടത്തിലെ മണ്ണില്‍ ഒരു പ്രാവശ്യം ഉഴുന്നു
ഒരു മുറത്തില്‍ നിറച്ച
നെല്‍വിത്ത് കര്‍ഷകന്‍ ഒരു പ്രത്യേക രീതിയില്‍ മണ്ണില്‍ വിതറുന്നു
ട്രാക്ടര്‍ ഉപയോഗിച്ച്
രണ്ടു പ്രാവശ്യം കൂടി മണ്ണ് ഉഴുതു മറിക്കുന്നു
ഇതാണ് പൊടിവിത
പൊടിവിത നടക്കുമ്പോള്‍
നൂറു കണക്കിന് കൊക്കുകള്‍ മുണ്ടികള്‍ തുടങ്ങിയവ ട്രാക്ടര്‍ ഉഴുത മണ്ണിലേക്ക്
ഇറങ്ങും . ഇളകിയ മണ്ണിലെ പുഴുക്കളെ തിന്നുവാന്‍
വിത്ത് വിതച്ചു ഒരാഴ്ച
കൊണ്ട് മുളക്കുന്നു
ഓണം ആകുമ്പോള്‍ നെല്ല്
കൊയ്ത്തിനു തയാര്‍
പുന്നെല്ലിന്‍ ചോറ്
ഓണത്തിന് റെഡി
പൊടിവിത കണ്ടപ്പോള്‍
എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി . നെല്‍കൃഷി വളരെ ലളിതമായ ഒരു കൃഷി ആണ് . നെല്‍കൃഷി
വളരെ പാടുള്ള കൃഷി ആണെന്നും അത് നഷ്ട്ടമാനെന്നും ഉള്ള അഭിപ്രായം കെട്ടിച്ചമച്ചത്
ആണ് . നമ്മുടെ അരി വില്പന ലോബി ആയിരിക്കാം അതിനു പിന്നില്‍ . ഗള്‍ഫ് പണവും റബ്ബര്‍
പണവും കണ്ടു കണ്ണ് മഞ്ഞളിച്ച മടിയനായ മലയാളി മണ്ണില്‍ ഇറങ്ങാതെ ഇരിക്കാന്‍ ഈ നുണ
ആവര്‍ത്തിക്കുന്നു
പൊടിവിത നടക്കുമ്പോള്‍
ക്യാമറ ഇല്ലാത്തതിനാല്‍ ചിത്രം എടുക്കുവാന്‍ കഴിഞ്ഞില്ല . ഇതോടൊപ്പം ചേര്‍ത്ത
ചിത്രത്തിനു മാതൃഭൂമി യോട് കടപ്പാട്
പ്രിയ വായനക്കാരെ ഞാന്‍
എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം
പൊടിവിതയെ കുറിച്ച് ആദ്യമായി കേൾക്കുകയാണ്. പങ്കു വെച്ചതിനു നന്ദി
ReplyDeleteകുട്ടനാട്ടിൽ ഇപ്പോൾ കൃഷി ചെയ്യാൻ ആളെ കിട്ടാനില്ല. കൃഷിപ്പണി അത്ര എളുപ്പമുള്ള ഒന്നല്ല എന്നാലിന്ന് യന്ത്രങ്ങൾ സഹായത്തിനു ഉള്ളതിനാൽ അത്ര ആയസകാരവും അല്ല
ആദ്യമായി കേൾക്കുകയാണ്.........
ReplyDeleteഞാനും ആദ്യമായി കേള്‍ക്കുകയാണ്
ReplyDeleteപറമ്പില്‍ വിതക്കുന്നതു മോടന്‍. അതിനായി കറുപ്പും വെളുപ്പും കലര്‍ന്ന ഒരു തരം വിത്തും തൊണ്ണൂറാനും ആണ് ഉപയോഗിച്ചിരുന്നത്. പാടത്താണ് പൊടി വിത ചെയ്യുന്നത്. പാടം പൂട്ടി പൊടിയാക്കി ചാരം വിതറി ചപ്പുചവറുകള്‍ നീക്കി ആര്യനോ വെളുത്ത്തിരികിഴമയോ ചെങ്കഴമയോ തൊണ്ണൂറാനോ വിതക്കും.നാട്ടുണ്ടാക്കുക( വിതച്ചു കളയുക എന്നൊരു ചൊല്ലുണ്ട് )
ReplyDeleteപാലക്കാടന്‍ ഉഴവും വിതയും ഇതുവരെ കണ്ടിട്ടില്ല.
ReplyDelete