Monday, May 13, 2013

കുടുംബ അയല്‍ ബന്ധങ്ങള്‍ ബലപെടുത്തുന്ന പെരുന്നാള്‍ ഊട്ട്







ഞങ്ങളുടെ നാട്ടില്‍ പള്ളി പെരുന്നാളിനോട് ചേര്‍ന്ന് തലമുറകളായി നടത്തിവരുന്ന ഒരു ആചാരം ആണ് പെരുന്നാള്‍ ഊട്ട്
ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുനാളിനോട് ചേര്‍ന്ന് വീടുകളില്‍ പച്ചരിയും തേങ്ങയും അരച്ച് അപ്പം ഉണ്ടാക്കുന്നു . നാടന്‍ കോഴിക്കറി ആണ് കൂട്ടാന്‍.കുടിക്കാന്‍ കരിപ്പോട്ടി കാപ്പിയും .
അപ്പവും ഇറച്ചി കറിയും തയാര്‍ ആയി കഴിയുമ്പോള്‍ ബന്ധുക്കളെയും അയല്‍കാരെയും വിളിക്കാന്‍ ഇറങ്ങുന്നു
വയികുന്നേരം ആണ് സാധാരണ പെരുന്നാള്‍ ഊട്ട് നടത്തുന്നത് .നിലത്തു ഇലയിട്ടു അതില്‍ അപ്പവും കറിയും വിളമ്പുന്നു . ചെറു ചൂടുള്ള കരിപോട്ടി കാപ്പി ഊതി കുടിച്ചു കൊണ്ട് അപ്പവും ഇറച്ചിയും തിന്നുവാന്‍ എന്ത് രുചി ആണെന്നോ
ഒന്നിനും സമയം ഇല്ലാതെ , ബന്ധു വീടുകളില്‍ പോകാതെ പാഞ്ഞു നടക്കുന്ന ഈ കാലത്ത് ബന്ധുക്കളെ ഒന്നിച്ചു കാണുവാന്‍ കിട്ടുന്ന ഒരു നല്ല അവസരം ആണ് പെരുന്നാള്‍ ഊട്ട്
എല്ലാവരും വീട്ടില്‍ വരുന്നു . പരസ്പരം കാര്യം പറയുന്നു . ചിരിക്കുന്നു . സന്തോഷവും സങ്കടവും പങ്കു വക്കുന്നു . പെരുന്നാള്‍ ഊട്ട് നടക്കുന്ന വീടുകളിലെ കാഴ്ചകള്‍ ഇതൊക്കെ ആണ്
പെരുന്നാള്‍ ഊട്ട് ഒരു നാട്ടു നന്മ ആണ് . നാടിനെയും വീടിനെയും ഒരുമിപികുന്ന ഒരു നാട്ടു നന്മ .
തെങ്ങില്‍ നിന്നും ഇട്ട നാളികേരം പൊതികുന്നതും തിരുമുന്നതും , കല്ലില്‍ അപ്പം ചുടുന്നതും എല്ലാം ബന്ധുക്കള്‍ ചേര്‍ന്ന് ആണ് . കുടുംബ ബന്ധങ്ങള്‍ ശക്തി പെടുവാന്‍ ഈ കൂട്ടായ്മ ഒത്തിരി സഹായിക്കുന്നു
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .നന്ദി ...നമസ്കാരം                                                

2 comments:

  1. കൂട്ടായ്മകള്‍ ശക്തമാകട്ടെ

    ReplyDelete
  2. ഈ ആചാരം ഇപ്പോഴും തുടര്‍ന്നുകൊണ്ടുപോകുന്നത് വളരെ നല്ല കാര്യം.
    ഇത്തരം കൂട്ടായ്മകള്‍ അത്യാവശ്യമാണ്.
    പണ്ടൊക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ പെസാഹയ്ക്ക് എല്ലാവരും ഒരുമിച്ചു കൂടി അപ്പം മുറിക്കുന്നതിന്റെയും, അടുത്ത വീടുകളില്‍ കൊടുക്കാന്‍ പോകുന്നതിന്റെയും, ഉണക്കാന്‍ വച്ച അപ്പകഷ്ണങ്ങള്‍ ആരും കാണാതെ പെറുക്കി എടുത്ത് ഓടുന്നതിന്റെയും എല്ലാം മങ്ങിത്തുടങ്ങിയ കുറച്ച ഓര്‍മ്മകള്‍ മാത്രമേ എനിക്കുള്ളു.സമയം ഉണ്ടായിട്ടും പലതും വേണ്ടെന്നു വയ്ക്കപ്പെടുന്നതുപോലെ.

    ReplyDelete