Tuesday, May 28, 2013

പാലക്കാടന്‍ ഗ്രാമങ്ങളില്‍ പൊടിവിത തുടങ്ങി .



പാലക്കാടന്‍ ഗ്രാമങ്ങളില്‍ പൊടിവിത തുടങ്ങി . ഇത് വായിക്കുന്ന ഭൂരിഭാഗം പേരും ചിന്തിക്കും എന്താ ഈ പൊടിവിത എന്ന് . പൊടിവിത നെല്‍കൃഷിയില്‍ വിത്ത് മണ്ണില്‍ വിതയ്ക്കുന്ന ഒരു രീതി ആണ് . കഴിഞ്ഞ രണ്ടു ദിവസം ഞങ്ങള്‍ ആലത്തൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ ആയിരുന്നു . അവിടെ വച്ചാണ് പൊടിവിത ആദ്യമായി കാണുന്നത് 


കാല വര്ഷം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ആണ് പൊടിവിത നടത്തുന്നത് 


പൊടിയില്‍ അഥവാ മണ്ണില്‍ നെല്‍വിത്ത് വാരി വിതറുന്ന രീതി ആണ് പൊടിവിത


ആദ്യം ട്രാക്ടര്‍ ഉയോഗിച്ചു കണ്ടത്തിലെ മണ്ണില്‍ ഒരു പ്രാവശ്യം ഉഴുന്നു
ഒരു മുറത്തില്‍ നിറച്ച നെല്‍വിത്ത് കര്‍ഷകന്‍ ഒരു പ്രത്യേക രീതിയില്‍ മണ്ണില്‍ വിതറുന്നു 


ട്രാക്ടര്‍ ഉപയോഗിച്ച് രണ്ടു പ്രാവശ്യം കൂടി മണ്ണ് ഉഴുതു മറിക്കുന്നു
ഇതാണ് പൊടിവിത 


പൊടിവിത നടക്കുമ്പോള്‍ നൂറു കണക്കിന് കൊക്കുകള്‍ മുണ്ടികള്‍ തുടങ്ങിയവ ട്രാക്ടര്‍ ഉഴുത മണ്ണിലേക്ക് ഇറങ്ങും . ഇളകിയ മണ്ണിലെ പുഴുക്കളെ തിന്നുവാന്‍ 


വിത്ത് വിതച്ചു ഒരാഴ്ച കൊണ്ട് മുളക്കുന്നു 


ഓണം ആകുമ്പോള്‍ നെല്ല് കൊയ്ത്തിനു തയാര്‍


പുന്നെല്ലിന്‍ ചോറ് ഓണത്തിന് റെഡി


പൊടിവിത കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി . നെല്‍കൃഷി വളരെ ലളിതമായ ഒരു കൃഷി ആണ് . നെല്‍കൃഷി വളരെ പാടുള്ള കൃഷി ആണെന്നും അത് നഷ്ട്ടമാനെന്നും ഉള്ള അഭിപ്രായം കെട്ടിച്ചമച്ചത് ആണ് . നമ്മുടെ അരി വില്പന ലോബി ആയിരിക്കാം അതിനു പിന്നില്‍ . ഗള്‍ഫ് പണവും റബ്ബര്‍ പണവും കണ്ടു കണ്ണ് മഞ്ഞളിച്ച മടിയനായ മലയാളി മണ്ണില്‍ ഇറങ്ങാതെ ഇരിക്കാന്‍ ഈ നുണ ആവര്‍ത്തിക്കുന്നു


പൊടിവിത നടക്കുമ്പോള്‍ ക്യാമറ ഇല്ലാത്തതിനാല്‍ ചിത്രം എടുക്കുവാന്‍ കഴിഞ്ഞില്ല . ഇതോടൊപ്പം ചേര്‍ത്ത ചിത്രത്തിനു മാതൃഭൂമി യോട് കടപ്പാട് 


പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം

Tuesday, May 21, 2013

വെള്ളം കുടിക്കുന്ന കിണര്‍!!!!!!



പാത്തി പിടിപികുന്നു



പാത്തിയില്‍ നിന്നും വെള്ളം വീപ്പയിലേക്ക്

വീപ്പ , ആദ്യ മഴ വെള്ളം കളയാന്‍ കുഴല്‍

വീപ്പയില്‍ ഗ്രാവല്‍ നിറക്കാന്‍  കിങ്ങിന സഹായിക്കുന്നു

വീപ്പയുടെ ഉള്‍വശം

വീപ്പയില്‍ നിന്നും കിണറ്റിലേക്ക് നീളുന്ന പയിപ്
ഞങ്ങളുടെ ഒത്തിരി നാളത്തെ ഒരു ആഗ്രഹം അടുത്തിടെ സഫലം ആയി . പുരമുകളില്‍ പെയുന്ന മഴയെ കിണറ്റില്‍ ഇറക്കുക എന്നത് ആയിരുന്നു ആ ആഗ്രഹം .ഞങ്ങളുടെ വീടിനു മുകളില്‍ പെയുന്ന മഴ വെള്ളം എല്ലാം ഒലിച്ച് മുറ്റവും കടന്നു റോഡിലേക്ക് ഒഴുകി നഷ്ട മായിപോകുക ആയിരുന്നു . വേനല്‍ കടുത്തപ്പോള്‍ കിണറ്റിലെ വെള്ളവും കുറഞ്ഞു വന്നു . അപ്പോളാണ് കുറെ നാള്‍ മുന്‍പ് തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ മഴ പൊലിമ  എന്ന പരിപാടിയെപ്പറ്റി ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കാണുവാന്‍ ഇടയായി . ജനപഥത്തിന്‍റെ 2011 മെയ്‌ ലക്കം ഇതിനെപറ്റി എഴുതിയ ഒരു ലേഖനവും വായിച്ചു .പുരപുറത്തെ വെള്ളം പാത്തികള്‍ വഴി കിണറ്റില്‍ ഇറക്കുന്ന പരിപാടി ആയിരുന്നു മഴ പൊലിമ . തൃശൂര്‍ ജില്ലയില്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ഇത് നടപ്പില്‍ ആക്കിയപോള്‍ വറ്റി വരണ്ട കിണറുകളില്‍ വേനല്‍ കാലത്തും ജലം കിട്ടുവാന്‍ തുടങ്ങി . ഭൂഗര്‍ഭ ജലവിതാനം ഉയര്‍ന്നു

 വീട്ടില്‍ പുരപ്പുറത്തെ വെള്ളം കിണറ്റില്‍ ഇറക്കിയാല്‍ അടുത്ത വേനലില്‍ നമുക്ക് കുടിവെള്ളത്തിനു പഞ്ഞം ഉണ്ടാകുക ഇല്ല എന്ന് പറഞ്ഞപ്പോള്‍ പപ്പാ ഒരു ഒറ്റ ചോദ്യം ... എടാ എത്ര വെള്ളം നിറച്ചാലും രണ്ടു ദിവസം കഴിയുമ്പോള്‍ അത് താന്നു പോകുക ഇല്ലേ .....ചോദ്യം ന്യായം ആയിരുന്നു ... ഞാന്‍ ഉടനെ ccdu വിലെ സുഭാഷ്‌ചന്ദ്രബോസ് സാറിനെ വിളിച്ചു സംശയം ചോദിച്ചു ... സര്‍ പറഞ്ഞു ... പപ്പാ പറഞ്ഞത് ശരിയാണ് ... നമ്മള്‍ കിണറ്റില്‍ വഴി മാറ്റി വിടുന്ന വെള്ളത്തിന്‍റെ ഒരു ഇരുപതു ശതമാനം നമുക്ക്  കിട്ടും .. പക്ഷെ നമ്മുടെ അയല്‍ കാരും തങ്ങളുടെ പുരപുറത്തെ വെള്ളത്തെ കിണറ്റില്‍ ഇറക്കുക ആണെങ്കില്‍നിങ്ങളുടെ  നാട്ടിലെ ഭൂഗര്‍ഭ വിതാനം ഉയരും .

അങ്ങനെ എന്തായാലും ഞാന്‍ ഞങ്ങളുടെ താഴെയുള്ള വെല്ടിംഗ് കടക്കാരനെ പോയി കണ്ടു . pvc പാത്തി അടക്കം ഉള്ള സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു . പാത്തി പിടിപിച്ചു . പാത്തിയിലുടെ ഒഴുകി വരുന്ന മഴ വെള്ളം ഒരു ഫൈബര്‍ വീപ്പയിലേക്ക് കടത്തിവിടും . അതില്‍ കരിം കല്ല്‌ , ഗ്രാവല്‍ , ചിരട്ട കരി എന്നിവ നിറച്ചിട്ടുണ്ട്. ഇതാണ് ഫില്‍റ്റര്‍ . ഇതിലുടെ കടക്കുന്ന മഴവെള്ളം വീപ്പയില്‍ നിന്നും ഒരു പയിപ് കിണറ്റിലേക്ക് പിടിപിച്ചു . അതിലുടെ വെള്ളം കിണറ്റില്‍ എത്തിക്കൊള്ളും
ആദ്യം പെയുന്ന മഴ വെള്ളം കിണറ്റില്‍ പോകാതെ ഒഴുക്കി കളയുവാന്‍ ഒരു ടീ പയിപും പിടിപിച്ചിട്ടുണ്ട് 

എല്ലാ ചിലവും കൂടി ഏതാണ്ട് 25000 ആയി . പണി കൂലി ആണ് കൂടുതല്‍ . പണം കരുതി വച്ചല്ല ഇതിനു തുടങ്ങിയത് .അങ്ങ് എടുത്തു ചാടി . പ്രതീക്ഷിക്കാതെ ലീവ് സറണ്ടര്‍ കിട്ടി . പപ്പയും ഒത്തിരി സഹായിച്ചു . എടുത്തു ചാടിയില്ലെല്‍ ഒന്നും നടക്കില്ല . നമ്മള്‍ മാറ്റി വച്ച് കളയും!!!

എന്തായാലും ഞാന്‍ നല്ലൊരു വേനല്‍ മഴയ്ക്ക് വേണ്ടി പ്രതീക്ഷയോടെ ഇരിക്കുക ആണ് മഴ പെയ്തിട്ടു  വേണം എന്തെങ്കിലും പോരായ്മ ഉണ്ടോ എന്ന് നോക്കുവാന്‍
അടുത്ത വര്ഷം ഒരു മഴ വെള്ള സംഭരണി ഉണ്ടാക്കണം എന്ന് ഉണ്ട് . പുരപ്പുറത്തെ വെള്ളം അതില്‍ ആദ്യം നിറയ്ക്കും ബാക്കി വെള്ളം കിണറ്റിലെക്കും ഒഴുക്കും . ആഗ്രഹം ആണ് നടക്കും എന്ന് പ്രതീക്ഷിക്കുന്നു 

നമ്മുടെ കുടിവെള്ളം കിണറ്റില്‍ നിന്നാണ് നമുക്ക് കിട്ടുന്നത് . ബാങ്കില്‍ നാം പണം നിക്ഷേപിച്ചാല്‍ അല്ലെ ആവശ്യം വരുമ്പോള്‍ അവിടെ നിന്നും അത് നമുക്ക് എടുക്കുവാന്‍ കഴിയു . അതുപോലെ മഴ കാലത്ത് നമ്മുടെ കിണറ്റില്‍ നാം എത്തിക്കുന്ന വെള്ളം അടുത്ത വേനല്‍ കാലത്ത് നമുക്ക് തിരിച്ചു കിട്ടും . കിണറിനും ദാഹം ഉണ്ട് . മഴ കാലത്ത് നാം അതിനു നിറയെ വെള്ളം കൊടുത്താല്‍ വേനല്‍ കാലത്ത് അത് നമുക്ക് തിരികെ വെള്ളം തരും . ഇതിനു വേണ്ടി വരുന്ന ചെലവ് ഒരിക്കലും ഒരു നഷ്ടം ആകുക ഇല്ല .നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഇതൊക്കെ അല്ലെ നമുക്ക് ചെയുവാന്‍ കഴിയു 
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി , നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

Monday, May 13, 2013

കുടുംബ അയല്‍ ബന്ധങ്ങള്‍ ബലപെടുത്തുന്ന പെരുന്നാള്‍ ഊട്ട്







ഞങ്ങളുടെ നാട്ടില്‍ പള്ളി പെരുന്നാളിനോട് ചേര്‍ന്ന് തലമുറകളായി നടത്തിവരുന്ന ഒരു ആചാരം ആണ് പെരുന്നാള്‍ ഊട്ട്
ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുനാളിനോട് ചേര്‍ന്ന് വീടുകളില്‍ പച്ചരിയും തേങ്ങയും അരച്ച് അപ്പം ഉണ്ടാക്കുന്നു . നാടന്‍ കോഴിക്കറി ആണ് കൂട്ടാന്‍.കുടിക്കാന്‍ കരിപ്പോട്ടി കാപ്പിയും .
അപ്പവും ഇറച്ചി കറിയും തയാര്‍ ആയി കഴിയുമ്പോള്‍ ബന്ധുക്കളെയും അയല്‍കാരെയും വിളിക്കാന്‍ ഇറങ്ങുന്നു
വയികുന്നേരം ആണ് സാധാരണ പെരുന്നാള്‍ ഊട്ട് നടത്തുന്നത് .നിലത്തു ഇലയിട്ടു അതില്‍ അപ്പവും കറിയും വിളമ്പുന്നു . ചെറു ചൂടുള്ള കരിപോട്ടി കാപ്പി ഊതി കുടിച്ചു കൊണ്ട് അപ്പവും ഇറച്ചിയും തിന്നുവാന്‍ എന്ത് രുചി ആണെന്നോ
ഒന്നിനും സമയം ഇല്ലാതെ , ബന്ധു വീടുകളില്‍ പോകാതെ പാഞ്ഞു നടക്കുന്ന ഈ കാലത്ത് ബന്ധുക്കളെ ഒന്നിച്ചു കാണുവാന്‍ കിട്ടുന്ന ഒരു നല്ല അവസരം ആണ് പെരുന്നാള്‍ ഊട്ട്
എല്ലാവരും വീട്ടില്‍ വരുന്നു . പരസ്പരം കാര്യം പറയുന്നു . ചിരിക്കുന്നു . സന്തോഷവും സങ്കടവും പങ്കു വക്കുന്നു . പെരുന്നാള്‍ ഊട്ട് നടക്കുന്ന വീടുകളിലെ കാഴ്ചകള്‍ ഇതൊക്കെ ആണ്
പെരുന്നാള്‍ ഊട്ട് ഒരു നാട്ടു നന്മ ആണ് . നാടിനെയും വീടിനെയും ഒരുമിപികുന്ന ഒരു നാട്ടു നന്മ .
തെങ്ങില്‍ നിന്നും ഇട്ട നാളികേരം പൊതികുന്നതും തിരുമുന്നതും , കല്ലില്‍ അപ്പം ചുടുന്നതും എല്ലാം ബന്ധുക്കള്‍ ചേര്‍ന്ന് ആണ് . കുടുംബ ബന്ധങ്ങള്‍ ശക്തി പെടുവാന്‍ ഈ കൂട്ടായ്മ ഒത്തിരി സഹായിക്കുന്നു
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .നന്ദി ...നമസ്കാരം                                                

Saturday, May 4, 2013

പള്ളിയില്‍ മേജര്‍ സെറ്റ് കഥകളി -മുടിയനായ പുത്രന്‍



ഞാന്‍ ആദ്യമായി ഇന്നലെ ആണ് കഥകളി നേരില്‍ കാണുന്നത് . പന്തളം അറത്തില്‍ മഹാ ഇടവകയുടെ പെരുനാളിനോട് ചേര്‍ന്ന് ഇത്തവണ മേജര്‍ സെറ്റ് കഥകളി ആണ് അവതരിപിച്ചത് . ബൈബിളിലെ പ്രശസ്തമായ കഥ ആയ മുടിയനായ പുത്രന്‍ ആണ് അവതരിപിച്ചത് . മോഴുര്‍ രാജേന്ദ്ര ഗോപിനാഥ് സംഘവും ആണ് കഥകളി അവതരിപിച്ചത്
പള്ളിയില്‍ കഥകളി കാണുക വളരെ നല്ല ഒരു അനുഭവം ആണ് . പിതാവിന്‍റെ സ്വത്തു നശിപിച്ച ഒരു മകന്‍ അനുതപിച്ചു തിരികെ പിതാവിന്‍റെ അടുത്ത് വരുന്നതും പിതാവ് അവനെ സ്വീകരികുന്നതും ആണ് കഥകളിയുടെ ഇതിവൃത്തം .
കേരളത്തിന്‍റെ തനതു കലയായ കഥകളി കാണുവാനും മനസ്സില്‍ ആക്കുവനും ആസ്വദിക്കാനും ഉള്ള ഭാഗ്യം കിട്ടിയതില്‍ വളരെ സന്തോഷം . ഞാന്‍ ഏറ്റവും മുന്‍പില്‍ ഇരുന്നാണ് കഥകളി കണ്ടത് . മുടിയനായ പുത്രന്‍ കാണികളുടെ ഇടയില്‍ കൂടി നടന്നു വന്നതും അവനെ സ്വീകരിക്കാന്‍ പിതാവ് വേദി വിട്ടു താഴേക്ക് ഇറങ്ങിയതും വളരെ നാടകീയം ആയിരുന്നു .ഇനിയും ഇത്തരം കഥകള്‍ ഉണ്ടാവണം . കഥകളി കൂടുതല്‍ ജനകീയം ആകട്ടെ . ജനം അതിനെ നെഞ്ചില്‍ ഏറ്റി ലാളിക്കട്ടെ .നമ്മുടെ സംസ്കാരവും , പാരമ്പര്യവും തളിരിടട്ടെ
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി ... നമസ്കാരം  .