തടി ചക്കില്‍ കരിമ്പ്
ചതച്ചു എടുക്കുന്ന കരിമ്പിന്‍ നീര് കുടിക്കണോ മുംബൈ വരെ പോകേണ്ടി വരും . അവിടുത്തെ
ചലിക്കുന്ന കരിമ്പിന്‍ ചക്കിന്റെ വിശേഷം ആണ് ഇന്ന് പറയുന്നത്
തടി ചക്രമുള്ള ഒരു
മുച്ചക്ക്ര വണ്ടി . അതിന്‍റെ നടുവില്‍ തിരിയുന്ന രണ്ടു ഉരുളന്‍ തടികള്‍ . തടി കഷണം
തിരിക്കാന്‍ മറ്റൊരു നീണ്ട തടി . അവ തിരികുന്നത് രണ്ടു മനുഷ്യര്‍ . അവരുടെ അമ്മ
തിരിയുന്ന തടി യുടെ നടുവിലേക്ക് കരിമ്പ് വച്ച് കൊടുക്കും . കരിമ്പ് ചതഞ്ഞു നീര്
പുറത്തു വരും
അടുത്തിടെ മുംബയില്‍
പോയപ്പോള്‍ കണ്ടതാണ് കരിമ്പിന്‍ നീര്‍ ഉണ്ടാകുന്ന ഈ വിചിത്രമായ ചക്ക്
ചക്ക് തിരിക്കുന്ന
മനുഷ്യര്‍..... അവരുടെ ശാരീരിക പ്രയത്നം കാണുമ്പോള്‍ കരിമ്പിന്‍ നീരിനു കണ്ണുനീരിന്റെ
ചവര്‍പ്പ് തോന്നും
പെട്രോള്‍ ഡീസല്‍
തുടങ്ങിയവയുടെ ചവര്‍പ്പോ , പുക മണമോ ഇല്ലാത്ത ശുദ്ധമായ കരിമ്പിന്‍ നീരിനു ഒരു
ഗ്ലാസിനു പത്തു രൂപ ആണ് വില
മനുഷ്യനും അവന്‍റെ
ശാരീരിക പരിശ്രമത്തിനും പ്രാധാന്യം ഉള്ള വികസനം മാത്രമേ സുസ്ഥിരം എന്ന് പറയുവാന്‍ കഴിയു
. പെട്രോള്‍ ഇല്ല എങ്കിലും , കരണ്ട് ഇല്ല എങ്കിലും ഈ തടി ചക്ക് ഉണ്ടെങ്കില്‍
കരിമ്പിന്‍ നീര് കുടിക്കാം . പരിസ്ഥിതിക്ക് ഇണങ്ങിയ ഒരു നല്ല മാതൃക ആണിത് .
പ്രിയ വായനക്കാരെ ഞാന്‍
എന്റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം