Friday, June 29, 2012

ദൈവത്തിനു ഒരു തുറന്ന കത്ത്

                               ദൈവത്തിനു ഒരു തുറന്ന കത്ത് . പ്രിയപ്പെട്ട ദൈവം വായിച്ചു അറിയുന്നതിന് . കേരളത്തില്‍ പന്തളം എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ഒരു പാവം മലയാളി മുഴുവന്‍ മലയാളി കള്‍ക്ക് വേണ്ടിയും ദൈവത്തിനു എഴുതുന്ന തുറന്ന കത്ത് . ഇടവം കഴിഞ്ഞു മിഥുനം ആയിട്ടും അങ്ങ് എന്താണ് ഇടവപ്പാതി അയക്കാത്തത് .അങ്ങ് ആഗ്രഹിക്കാത്ത പലതും ഞങ്ങള്‍ ചെയ്യുന്നു . എന്ന് അങ്ങ് പരാതി പറഞ്ഞതായി ഞങ്ങള്‍ മലയാളികള്‍ അറിഞ്ഞു വയലുകള്‍ നികത്തുന്നു , അത് പക്ഷെ വികസനത്തിന് വേണ്ടിയല്ലേ . വയല് നികത്തി വിമാന താവളം പണിതാലെ ഞങ്ങള്‍ക്ക് ഉറക്കം വരൂ . അത് ഒരു വലിയ തെറ്റായി അങ്ങ് കരുതരുത് .

      പിന്നെ കൃഷി ഉപേക്ഷിച്ച കാര്യം . ഞങ്ങള്‍ മലയാളികള്‍ക്ക് കൃഷി ഇപ്പോള്‍ മാന്യമായ ഒരു തൊഴില്‍ അല്ല . പാടത്തെ ചെളിയില്‍ ഇറങ്ങി പണി എടുക്കുന്നത് കുറച്ചില്‍ അല്ലിയോ . ഞങ്ങള്‍ എല്ലാടത്തും റബ്ബര്‍ വച്ച് , അത് വെട്ടി പണം വാരുന്നുണ്ട് . കപ്പയും , ചേനയും , കാച്ചിലും , ഒക്കെ വളര്‍ന്നിരുന്ന ഞങ്ങളുടെ പറമ്പില്‍ ഇന്ന് റബ്ബര്‍ മാത്രമേ കാണുവാന്‍ കിട്ടു . നാറ്റ കേസ് ആണെങ്കിലും റബ്ബര്‍ പണം തരും . നമുക്ക് പണം അല്ലെ പ്രധാനം .പിന്നെ അമ്പലത്തിലും പള്ളിയിലും ഒക്കെ ഞങ്ങള്‍ ഇതിന്റെ വീതം കൊടുക്കുന്നുണ്ട് . അപ്പോള്‍ അങ്ങേക്കും പരാതി ഇല്ലല്ലോ .


                                     പിന്നെ പോന്നു ദൈവമേ ഞങ്ങള്‍ മലയാളികള്‍ക്ക് ഇപ്പൊ പ്രായമായ അപ്പൂപ്പനെയും അമ്മൂമ്മയെയും ഒന്നും നോക്കാന്‍ വയ്യ . നാല് പയിസയുടെ പ്രയോജനം ഇല്ല അവരെക്കൊണ്ടു . ഞങ്ങള്‍ പണിപ്പെട്ടു ഉണ്ടാക്കിയ മാര്‍ബിളും ടയിലും ഒക്കെ ഇവര്‍ ചവുട്ടി തേച്ചു വൃത്തികെട് ആക്കും ദൈവമേ . ഞങ്ങള്ക്കാനെന്ഗില്‍ , ടെലി വിഷന്‍ സീരിയല്‍ ഒഴിഞ്ഞു ഇവരുടെ കാര്യം നോക്കാന്‍ നേരവും ഇല്ല . അതുകൊണ്ട് അങ്ങ് കാലനെ കാണുക ആണെങ്ങില്‍ ഈ വയസന്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്ന് എടുക്കുവാന്‍ പറയണേ . ഇത് വല്ലതും ഒരു തെറ്റാണോ ദൈവമേ .



                                        റബ്ബര്‍ വിറ്റു കിട്ടുന്ന പണവും , ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒക്കെ പിള്ളാര്‌ അയക്കുന്ന പണവും കൊണ്ട് ഞങ്ങള്‍ തമിഴന്‍ ഉണ്ടാക്കുന്ന പച്ചക്കറി വാങ്ങിച്ചു തിന്നുന്നു . ഇച്ചിരെ ഫുരടാനും, എന്ടോ സല്ഫാനും ഒക്കെ ചേര്‍ത്താല്‍ എന്താ എന്ത് ഭംഗി ആണെന്നോ . കോഴി, കാള, മുട്ട എല്ലാം തമിഴന്‍ കൊണ്ടുവരും . ഇത്തിരെ ഹോര്‍മോണും മരുന്നും ഒക്കെ ചേര്‍ത്ത ത ഇത് വല്ലതും ഒരു തെറ്റാണോ ദൈവമേ


                             ദൈവമേ ഈ പൈയിസ ഒക്കെ ഉപയോഗിക്കാന്‍ ഉള്ളതല്ലേ . അങ്ങയുടെ കാരുണ്യം കൊണ്ട് പില്ലാര്കെല്ലാം , അമേരിക്ക ഗള്‍ഫ്‌ ലണ്ടന്‍ ഇവിടങ്ങളില്‍ നല്ല ജോലി ഉണ്ട് . വയല് നികത്തി രണ്ടു പേര്‍ക്ക് താമസിക്കാന്‍ പന്ത്രണ്ടു മുറിയോള്ള, കൊട്ടാരം പോലെത്തെ ഒരു കൊച്ചു രണ്ടു നില വീട് വച്ചതില്‍ എന്താ ദൈവമേ ഇത്ര കൊഴപ്പം . നാട് ഓടുമ്പോള്‍ നടുവേ ഓടെന്ടയോ . പിന്നെ ബാങ്ക് മുഖേന വായ്പ്പ വെറുതെ തരാം എന്ന് പറഞ്ഞപ്പോള്‍ രണ്ടു വിദേശ കാര്‍ വാങ്ങി ഇട്ടു . ഓടിക്കാന്‍ ആളില്ല എങ്കിലും അത് കാര്‍പോര്‍ച്ചില്‍ കിടന്നോട്ടെ . വായ്പ്പ ഒക്കെ ഇന്ന് അല്ലെങ്കില്‍ നാളെ സര്‍കാര്‍ അങ്ങ് എഴുതി തള്ളും എന്നേ!!


                                           ഒരു രൂപയ്ക്കു അരി കിട്ടുന്നത് കൊണ്ട് ഞങ്ങള്‍ മലയാളികളുടെ കള്ളുകുടി നന്നായി നടക്കുന്നു . പണിക്കു പോയി കിട്ടുന്ന കാശ് മുഴുവന്‍ ഞങ്ങള്‍ ബീവരെജസില്‍ കൊടുക്കും . കുടി തീരുമ്പോള്‍ ഒഴിയുന്ന കുപ്പി തമിഴന് കൊടുത്തു ഒരു രൂപ വാങ്ങും. ആ ഒരു രൂപ കൊണ്ട് റേ ഷന്‍ കടയില്‍ നിന്നും ഒരു രൂപയ്ക്കു അരി വാങ്ങി പിള്ളാര്‍ക്കും , പെന്നുംബിള്ളക്കും കൊടുക്കും . ഇത് ഒരു തെറ്റാണോ ദൈവമേ നീ പറ



                                         അത് കൊണ്ട് ദൈവമേ അങ്ങ് മലയാളികളായ ഞങ്ങളെ തെറ്റി ധരിക്കല്ലേ . മര്യാദക്ക് മഴ തരണം . മഴ കിട്ടി ആറും കുളവും ഒക്കെ ഒന്ന് നിറഞ്ഞിട്ടു വേണം ഇവിടെ പ്ലാസ്റ്റിക്‌ കവറില്‍ കെട്ടി വച്ചിരിക്കുന്ന മാലിന്യം എല്ലാം കൂടി അവിടെ ഒഴുക്കാന്‍. പിന്നെ രണ്ടു ദിവസത്തിന് അകം മഴ തനില്ല എങ്കില്‍ ദൈവമേ നിനക്ക് മലയാളിയുടെ സ്വഭാവം അറിയാമല്ലോ . കൊടി സുനി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങും . ദൈവം ആണ് എന്നൊന്നും ഞങ്ങള്‍ നോക്കത്തില്ല . കൊട്ടെശന്‍ കൊടുക്കും പറഞ്ഞേക്കാം ആ...... അപ്പൊ കത്ത് ചുരുക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ അടുത്ത കത്തില്‍ ......സ്വന്തം മലയാളി


എന്റെ കത്തിനെപ്പറ്റി നിങ്ങള്‍ അഭിപ്രായം പറയണേ പ്രിയ വായനക്കാരെ നന്ദി ശുഭ ദിനം  

Tuesday, June 26, 2012

തറ പറ അംഗ ന വാടി


ഇന്ന്  ഞാന്‍   അംഗ ന വാടി യെപ്പറ്റി   ചിലത്  പറയാം  . എന്റെ  ഇളയ  മകള്‍  കിങ്ങിന   അംഗ ന  വാടിയില്‍  ആണ്  പഠിക്കുന്നത് . ഞങ്ങളുടെ  വീടിനോട്  ചെര്നുള്ള  കെട്ടിടത്തിലാണ്   അംഗ ന  വാടി  പ്രവര്ത്തികുന്നത്. ഒന്‍പതു  കുട്ടികള്‍  ഉണ്ട് . ഈ    അംഗ ന  വാടി  ഏതാണ്ട്  ഒരു  വര്‍ഷമായി  ഇവിടെ  പ്രവര്‍ത്തിക്കുന്നു . കെട്ടിടം    അംഗ ന  വാടിക്ക്  കൊടുക്കുന്നതിനു ആദ്യം  എന്റെ  അച്ഛന്  താല്പര്യം  ഇല്ലായിരുന്നു . എന്നാല്‍  എനിക്കും  ഭാര്യക്കും  താല്പര്യം  ആയിരുന്നു . ഞങ്ങള്‍  അച്ഛനെ  സോപ്പിട്ടു . ഞങ്ങള്‍  പറഞ്ഞു , ഇവിടെ  വരുന്ന  കുട്ടികളുടെ  കളിയും  ചിരിയും  കണ്ടാല്‍  നമ്മള്‍  നമ്മുടെ   ദുഃഖം  മറക്കും . അവരെ  എന്നും  കാണുന്നത്  നമ്മുടെ  പ്രായം  കുറയ്ക്കും . ഈ വാക്കുകള്‍  ഫലിച്ചു . അച്ഛന്‍  സമ്മതിച്ചു . ഇന്ന്  അംഗ ന  വാടി യുടെ  ഏതു കാര്യത്തിനും  അച്ഛനാണ്  മുന്നില്‍ . 
                                                                                അംഗ ന  വാടിയില്‍ ഞാന്‍ കണ്ട  ചില  സവിശേഷതകള്‍  നിങ്ങളുമായി  പങ്കു  വക്കട്ടെ 
ഒന്ന് -  നമ്മുടെ  നാട്ടിലെ  സാധാരണക്കാരെന്റെ  മക്കളുടെ  പ്രീ പ്രൈമറി  സ്കൂള്‍  തന്നെയാണ്    അംഗ ന  വാടി. നാട്ടില്‍  പല  സ്വകാര്യ  നേഴ്സ് രീ   സ്കൂള്‍  കള്‍ പൊട്ടി  മുളചിട്ടുണ്ട് എങ്കിലും   യൂനിഫോരം , വണ്ടി  ഇവയുടെ  പകിട്ടിനു  അപ്പുറം   അംഗ ന  വാടി യെക്കാള്‍  അവ  മികച്ചത്  ആണെന്ന്  എനിക്ക്  തോന്നുനില്ല 
രണ്ടു -- പണക്കാരും  പാവപ്പെട്ടവരും  എല്ലാം  ചേര്‍ന്ന്   അംഗ ന  വാടിയില്‍  പഠിക്കുമ്പോള്‍ , കുട്ടികള്‍  കുടുതല്‍  വിശാലമായ  മനസുള്ളവരായി മാറുന്നു
മുന്ന് --    അംഗ ന  വാടിയില്‍  കുഞ്ഞുങ്ങള്‍ക്ക്‌  ഉച്ചക്ക്  ചോറും  നാലുമണിക്ക്  ഉപ്പുമാവും  കൊടുക്കാറുണ്ട് . ചോറിനു  വേണ്ട കറികള്‍  തോരന്‍  എന്നിവ  കുട്ടികള്‍  വീട്ടില്‍  നിന്നും   കൊണ്ടുവന്നു  പരസ്പരം  പങ്കു വച്ചാണ്  കഴിക്കുന്നത് . ഈ പങ്കു വക്കല്‍ എത്ര  ഇംഗ്ലീഷ് മീഡിയം   വിദ്യാലയങ്ങളില്‍  നടക്കാറുണ്ട് ? 
                                          കുട്ടികള്‍  മാലഖ മാരാണ്. നമ്മുടെ  ദുഃഖങ്ങള്‍  അകറ്റാന്‍  വന്നവരാന്  അവര്‍ . അംഗ ന  മാരുടെ  വാടി അഥവാ  പൂന്തോട്ടം  ആണ്   അംഗ ന  വാടി . നമ്മുടെ  ചെറ്യ  ഇടപെടലുകള്‍   അംഗ ന  വാടി യുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്തും .  അംഗ ന  വാടി  ടീച്ചര്‍ ,  ഹെല്പേര്‍  ഇവരെപ്പറ്റി  ഒരു  വാക്ക് , വളരെ  കുറഞ്ഞ  വേതനം  കൈപ്പറ്റി  നമ്മുടെ  കുഞ്ഞുങ്ങളെ  പൊന്നുപോലെ  നോക്കുന്നവര്‍  ആണിവര്‍ . അംഗ ന വാടി യെപ്പറ്റി  ഞാന്‍ ചിലത്  കുറിച്ചു, നിങ്ങളുടെ  അഭിപ്രായം   എഴുതുമല്ലോ  , ആശംസകള്‍  ശുഭദിനം!!!   തറ  പറ  അംഗ ന വാടി

Monday, June 25, 2012

ജാതി സെന്സസ് എന്നെ ഒരു പിച്ച കാരന്‍ ആക്കി മാറ്റിയ കഥ

ജാതി സെന്സസ് എന്നെ ഒരു പിച്ച കാരന്‍ ആക്കി മാറ്റിയ കഥ ആണ് ഇന്ന് ഞാന്‍ പങ്കു വക്കുന്നത് . കേരളത്തിലെ ഭുരിഭാഗം സര്‍കാര്‍ ജീവനക്കാര്‍കും എന്നത് പോലെ ജാതി സെന്സസ് എടുക്കുവാന്‍ ഒരു എനുമരെട്ടോര്‍ ആയി എനിക്കും നിയമനം കിട്ടി . വീട്ടില്‍ നിന്നും ഒരു ഏഴു കിലോമീറ്റര്‍ മാറി അടുത്ത പഞ്ചായത്തില്‍ ആണ് പോകേണ്ടത് . ഓരോ വീട്ടിലും, ചെന്ന് ജാതി അടക്കമുള്ള വിവരങ്ങള്‍ ചോദിച്ചു , അത് ഒരു ടാബ്ലെറ്റ് കംപുട്ടരില്‍ രേഖപ്പെടുത്തണം . നമ്മുടെ കൂടെ ഒരു സഹായിയും ഉണ്ടാകും . ഒരു ദിവസം ഉച്ചയോടെ ഞാന്‍ തനിയെ ജാതി സെന്സസ് എടുക്കന്നതിനു ഒരു വീട്ടില്‍ ചെന്നു. രണ്ടു നില വീടാണ് . എന്റെ വേഷം കുടി പറയാം , മുണ്ട് , ഷര്ടു , തോളില്‍ തുണി സഞ്ചി , കയ്‌ കളില്‍ കുറച്ചു പേപ്പര്‍ , ഒരു കുട

ഞാന്‍ കാല്ലിംഗ് ബെല്‍ അമര്‍ത്തി . ഒരു സ്ത്രീ വന്നു വാതില്‍ തുറന്നിട്ട്‌ ഉച്ചത്തില്‍ എന്നോട് ചോദിക്കുകയാണ് , ഇന്നെന്ത ഇവിടെ പിച്ചക്കാരുടെ സംസ്ഥാന സമ്മേളനം വല്ലതും നടക്കുന്നുണ്ടോ , രാവിലെ തുടങ്ങി ഇത് നാലാമത്തവന്‍ ആണല്ലോ ,ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എന്ത് ചെയ്യും , തനിക്കു പോയി വല്ല പണിയും ചെയ്തു ജീവിച്ചു കൂടെ , നടക്കുവ ..@%&*^$%. എന്റെ പോന്നു വായനക്കാരെ ഞാന്‍ അങ്ങ് ഐസ് ആയി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ . പെട്ടെന്ന് ഞാന്‍ തത്വ ചിന്ത പ്രയോഗിച്ചു . ഞാന്‍ ചിന്തിച്ചു അവര്‍ പറയുന്നത് പറയട്ടെ , എല്ലാം എന്നിലുടെ കടന്നു പോകട്ടെ . ഞാന്‍ നന്നായി ചിരിച്ചു . പെട്ടെന്ന് അവരുടെ ഭര്‍ത്താവു വാതില്കല്‍ പ്രത്യക്ഷപെട്ടു . അയ്യാള്‍ എന്നെ ആകെയൊന്നു നോകി , അയാള്‍ക്ക് കാര്യം പിടികിട്ടി . എടി നിനക്ക് ആള് മാറി പോയി , ഇത് സെന്സ സ് എടുക്കാന്‍ പഞ്ചായത്തില്‍ നിന്നും വന്ന സാറാ

ഇപ്പോള്‍ ഐസ് ആയതു അവര്‍ ആയിരുന്നു . ക്ഷമിക്കണം എന്ന് ഭര്‍ത്താവും , സാരമില്ല എന്ന് ഞാനും പറഞ്ഞു . സെന്സസ് പൂര്‍ത്തിയാക്കി തിരിച്ചു പോകുമ്പോള്‍ ഞാന്‍ സാധാരന്ക്കരെപറ്റി ഓര്‍ത്തു . നിങ്ങള്‍ അവരുടെ വീട്ടില്‍ ചെല്ലുക ആണെങ്കില്‍ , സന്തോഷത്തോടെ അവര്‍ നിങ്ങളെ സ്വീകരിക്കും . ആ വീട്ടിലെ ഏറ്റവും നല്ല കസേര നിങ്ങള്ക്ക് ഇരിക്കുവാന്‍ തരും . കട്ടന്‍ കാപി എടുക്കട്ടെ എന്ന് ചോദിക്കും . പാവപെട്ടവര്‍ നിങ്ങളെ ഒരു മകനായി കരുതി അവര്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രയാസങ്ങള്‍ വരെ നിങ്ങളോട് പറയും . എന്തായാലും സെന്സസ് ജോലി ഞാന്‍ ശരിക്കും ആസ്വദിച്ചു . ഒത്തിരി പേരുടെ പ്രയാസങ്ങള്‍ കേള്കുവാന്‍ , ഒത്തിരി പേരോട് സാരമില്ല എല്ലാം ശരി ആവും എന്ന് പറയുവാന്‍ കഴിഞ്ഞു . നമുക്ക് ഒരു നല്ല വാക്ക് പറയുവാനെ കഴിയുക ഉള്ളു എങ്കില്‍ അതെങ്കിലും പറയുവാന്‍ , ജാതി സെന്സസ് എനിക്ക് അവസരം തന്നു . അത് എന്റെ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു . നിങ്ങളുടെ അഭിപ്രായം അറിയുക്കുമല്ലോ . നന്ദി , ആശംസകള്‍

Sunday, June 24, 2012

ദയവായി മുണ്ട് ഉടുക്കാത്തവര്‍ ഇത് വായിക്കരുത് !!!


സര്‍കാര്‍ ജോലിക്കാരെ നിങ്ങള്ക്ക് വേഗം തിരിച്ചറിയാം , തോന്നുറ്റിഅഞ്ചു ശതമാനം പേര്‍ക്കും കയ്കളില്‍ അല്ലെങ്കില്‍ തോളില്‍ ഒരു കറുത്ത ബാഗ്‌ ഉണ്ടായിരിക്കും . ഇത് കൂടാതെ ഷര്‍ട്ട്‌ പാന്ട് അതോടൊപ്പം ചെരുപ്പ് ഇത് ആയിരിക്കും വേഷം . ഷൂ അങ്ങനെ ആരും ഉപയോഗിക്കാറില്ല . ഇങ്ങനെ ഉള്ള ഒരാളെ നിങ്ങള്‍ യാത്ര ക്ക് ഇടയില്‍ കണ്ടു മുട്ടി എങ്കില്‍ ഉറപ്പിച്ചു കൊള്ളുക തോന്നുറ്റിഅഞ്ചു ശതമാനം അയാള്‍ ഒരു സര്‍കാര്‍ ജോലിക്കാരനായ മലയാളി ആയിരിക്കും .
ഞാന്‍ സര്‍കാര്‍ ജോലിക്കാരുടെ വേഷത്തെ പറ്റി ഇത്രയും പറഞ്ഞത് ഞാനും ഒരു ചെറിയ സര്‍കാര്‍ ജോലിക്കാരെന്‍ ആയിട്ടാണ് . ഒരു ആറു മാസം മുമ്പ് വരെ എന്റെ വേഷവും ഇത് തന്നെ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഈ വേഷം എല്ലാം ഉപേക്ഷിച്ചു . ഒരു മുണ്ടും , അതിനു ചേര്‍ന്ന ഷര്‍ട്ട്‌ ഉം ആണ് ഇപ്പോള്‍ എന്റെ വേഷം . കറുത്ത ബാഗും ഉപേക്ഷിച്ചു . പകരം തുണി സഞ്ചി ആണ് ഉപയോഗിക്കുന്നത് . ഷര്‍ട്ട്‌ , മുണ്ട് , സഞ്ചി , ഇവ കയ്തറി ആണെങ്കില്‍ ഒത്തിരി സന്തോഷം .

മുന്‍പ് മുണ്ട് ഉടുക്കാന്‍ എനിക്ക് പേടി ആയിരുന്നു . മറ്റൊന്നും അല്ല മുണ്ട് ഉരിഞ്ഞു താഴെ എങ്ങാനും വീണാല്‍ എന്ത് ചെയ്യും . മുണ്ട് ഉടുത്തു നടക്കുന്നവ‍ക്ക് എന്തോ കുറവുകള്‍ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ . അങ്ങനെ ഇരിക്കെ ആണ് സര്‍കാര്‍ ജോലിക്കാര്‍ ആഴ്ച യില്‍ ഒരിക്കല്‍ മുണ്ട് ഉടുത്തു ഖാദി ധരിച്ചു ജോലിക്ക് വരണം എന്ന സര്‍കാര്‍ ഉത്തരവ് വരുന്നത് . ഇത് മുണ്ട് പരീക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു . ആദ്യം ഒക്കെ മുണ്ട് ഉടുത്തു ഒരു ബെല്‍ട്ടു കൂടി അതിനു മുകളില്‍ ഇടുമായിരുന്നു ഉരിഞ്ഞു താഴെ വീഴാതെ ഇരിക്കാന്‍ !!!
സാവധാനം ഞാന്‍ മുണ്ടിനെ പ്രണയിച്ചു തുടങ്ങി . അതിന്റെ ലാളിത്യം ആണ് എന്നെ ആകര്‍ഷിച്ചത് . പാന്റിടുമ്പോള്‍ നിങ്ങള്‍ അതിന്റെ നിറം മോഡല്‍ ബെല്‍റ്റ്‌ , തുടങ്ങിയ നൂറു കരിയ്ങ്ങലെപറ്റി ബോധവാന്‍ ആകണം . അത് കാര്യങ്ങള്‍ കുഴയ്ക്കുന്നു . മുണ്ട് ആണെങ്കില്‍ നിങ്ങള്‍ സ്വതന്ത്രന്‍ ആയി . സിമ്പിള്‍ ആയി .

ഇപ്പോള്‍ മുണ്ടും ഷര്‍ട്ടും എന്റെ സ്ഥിരം വേഷം ആയി . ഈ വേഷം എന്റെ ആത്മ വിശ്വാസം തൊട്ടു ഉണര്‍ത്തുന്നു . പാന്റിടുമ്പോള്‍, ഞാന്‍ എപ്പളും എന്നെ പറ്റി ആയിരുന്നു ചിന്തിച്ചത് , ആളുകള്‍ എന്നെ എങ്ങനെയാണു കാണുക എന്നതിനെപറ്റി എപ്പോഴും ചിന്തിക്കുമായിരുന്നു . മുണ്ട് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെപറ്റി ചിന്തികുന്നത് നിര്‍ത്തി, മറ്റുള്ളവരെപറ്റി ആദരവോടെ ചിന്തിക്കുവാന്‍ തുടങ്ങി . എനിക്ക് ചുറ്റും ഉള്ളവരില്‍ ഞാന്‍ ഈശ്വരനെ കാണുവാന്‍ തുടങ്ങി .

മുണ്ടുമായി ഞാന്‍ തിരക്കുകളില്‍ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്നു . ഒരിക്കല്‍ ശബരിമല സീസണ്‍ സമയത്ത് , ബസില്‍ വച്ച് ഒരാള്‍ ഓഫീസില്‍ പോകുന്ന എന്നെ കണ്ടിട്ട് ഒരു സ്വാമി ആണെന്ന് തെറ്റിദ്ധരിച്ചു സംസാരിച്ചു . എന്റെ വേഷം കണ്ടാല്‍ ഒരു സ്വാമി ആണെന്ന് പറയുമത്രേ !!!മുണ്ട് എന്റെ പ്രായം കുറച്ചു എന്നെ കണ്ടിട്ട് രണ്ടു പിള്ളാരുടെ അച്ഛന്‍ ആണെന്ന് വിശ്വസിക്കുവാന്‍ പലര്‍ക്കും പ്രയാസം !!!. മുണ്ട് എന്നെ ആത്മ അഭിമാനം ഉള്ളവനാക്കി. സ്വാതന്ത്ര്യ ബോധം ഉള്ളവനാക്കി . ഒരു തനി മലയാളി ആക്കി മുണ്ട് എന്നെ മാറ്റി . പാന്റിടുമ്പോള്‍ ഒരു ബ്രിട്ടീഷ്‌ അടിമത്തം എന്നെ വലയം ചെയിതിരുന്നു . മുണ്ട് എന്നെ സ്വതന്ത്രന്‍ ആക്കി . മുണ്ടും തുണി സഞ്ചിയും ലളിതമാണ് . അവ പ്രകൃതിക്ക് ഇണങ്ങിയതാണ്. ഞാന്‍ ആരാണെന്നു സ്വയം കണ്ടെത്തുന്നതില്‍ ഇവ എന്നെ സഹായിച്ചു .
മുണ്ട് , ഉടുപ്പ് , തുണിസഞ്ചി , ഇവയെപ്പറ്റി എന്റെ കാഴ്ചപ്പാട് ഞാന്‍ തുറന്നു എഴുതി , നിങ്ങളുടെ അഭിപ്രായം പറയുമല്ലോ . ആശംസകള്‍ ശുഭദിനം.

Friday, June 22, 2012

കൈകളില്‍ ഉലക്കയുമായ്




കൈകളില്‍ ഉലക്കയുമായ് നില്‍കുന്ന ഇയ്യാള്‍കെന്താ വട്ടാണോ , എന്ന് ചിലര്‍ ചോദിച്ചേക്കും , ഇയ്യാള്‍ എന്താ കാളവണ്ടി യുഗത്തിലാണോ ജീവിക്കുന്നത് എന്ന് ചിലര്‍ പറഞ്ഞേക്കും - സാരമില്ല , ഇത് വട്ടല്ല , കയില്‍ നിന്നും വഴുതി പോകുന്ന ചിലതൊക്കെ മുറുക്കി പിടിക്കാനുള്ള ഒരു എളിയ ശ്രമമാണിത് .ഇന്നലെ നമ്മള്‍ ഇതൊക്കെ ആയിരുന്നു എന്നുള്ളതിന്റെ ഒരു ചെറിയ ഓര്‍മപെടുത്തല്‍ .

എല്ലാവരും ഉപേക്ഷിച്ചു കാറ്റും മഴയും ഏറ്റു, പറമ്പില്‍ കിടന്നിരുന്ന ഉരളിന്റെ ചിത്രം ഒരിക്കല്‍ മനസ്സില്‍ നൊമ്പരം ഉയര്‍ത്തി . ഞാന്‍ എന്റെ പിതാക്കന്മാരെ പറ്റി ഓര്‍ത്തു . പഴയ അമ്മുമ്മമാര്‍ എന്തുമാത്രം അരി ഈ കല്ലില്‍ പൊടിച്ചു കാണണം . എന്തുമാത്രം നെല്ല് ഈ കല്ലില്‍ കുത്തി എടുത്തു കാണണം . അവര്‍ അന്ന് ഉണ്ടാക്കിയ പുട്ടും , കഞ്ഞിയുമെല്ലാം , പല പല തലമുറകള്‍ കടന്നു എന്റെ രക്തത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ടാവും . ഈ കല്ലിന്‍റെ , ഈ ഉരളിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ , എന്റെ പിതാമഹന്മാരുടെ ആത്മാവ് എന്നോട് പൊറുക്കുമോ ?. നാളെ എന്റെ മക്കള്‍ക്ക്‌ കാണിച്ചു കൊടുക്കാന്‍ മഹത്തായ സംസ്കാരത്തിന്റെ ഈ ഇഴകള്‍ എങ്കിലും എന്നിക്ക് ബാകി വക്കണം

പിന്നെ ഞാന്‍ ഒട്ടും താമസിച്ചില്ല . ഒരു ഉലക്ക തേടിയുള്ള അന്വേഷണം ആയി . അവസാനം പറന്തലുള്ള ലിനുഅളിയന്റെ വീട്ടില്‍ അത് കണ്ടെത്തി . വളരെ പണിപ്പെട്ടു അത് വീട്ടില്‍ എത്തിച്ചു . ഉരല്‍ എടുത്തു കഴുകി വൃത്തിയാക്കി ഇരുനാഴി പച്ചരി വെള്ളത്തില്‍ ഇട്ടു . ഇന്നലെ വൈകിട്ട് അത് ഉരലില്‍ ഇട്ടു പൊടിച്ചു . ഇന്ന് അതുകൊണ്ട് പുട്ട് ഉണ്ടാക്കി അതിന്റെ രുചിയോന്നു വേറിട്ടതാണ് .

ഉരലില്‍ അരി പൊടിച്ചു എടുത്തപ്പോള്‍ ഞാന്‍ ചില പാഠങ്ങളും പഠിച്ചു അവ നിങ്ങള്‍കായി പങ്കു വക്കുന്നു
ഒന്നാമതായി -- ഉരലില്‍ അരി പൊടിച്ചു എടുക്കുന്നത് ഒരു പോരാട്ടം ആണ് . ആഹാര കാര്യത്തില്‍ പിടി മുറുക്കുന്ന , നാം എന്ത് തിന്നണം എന്ന് സ്വന്തം അരിമില്ലുകളില്‍ തീരുമാനിക്കുന്ന കുത്തകള്‍ക്ക്‌ എതിരെ ഉള്ള ഒരു ഒറ്റയാള്‍ പോരാട്ടം . എന്റെ രുചികള്‍ തീരുമാനികേണ്ടത് ഞാന്‍ ആണ് , ആനയോ , മയിലോ , കുയിലോ , നിറപറ യോ അല്ല !!

രണ്ടാമതായി - ഉരലില്‍ അരി പൊടിച്ചു എടുക്കുമ്പോള്‍ , നമ്മുടെ വീട്ടില്‍ ഒരു കൂട്ടായ്മ അനുഭവപ്പെടുന്നു . നിങ്ങള്‍ മിക്സി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഒച്ച കാരണം നിങ്ങള്ക്ക് ആരോടും സംസാരിക്കുവാന്‍ കഴിയുക ഇല്ല . ഞാന്‍ അരി ഉരലില്‍ പൊടിച്ചപ്പോള്‍ , എന്റെ ഭാര്യ , മക്കള്‍ അച്ഛന്‍ ഞങ്ങളുടെ അയല്‍ക്കാരി വസന്തമ്മ എന്നിവരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു . അവരോടു വര്‍ത്തമാനം പറഞ്ഞു കൊണ്ടാണ് ഞാന്‍ അരി പൊടിച്ചത്

മൂന്നാമതായി - ഉരലില്‍ അരി പൊടിക്കുന്നത്‌ നമ്മുടെ ജാഗ്രത കൂട്ടുന്നു . ഒരു കാര്യത്തില്‍ മാത്രം ശ്രെദധ കൊടുക്കുവാനുള്ള നമ്മുടെ കഴിവ് കൂടുന്നു . കാരണം നിങ്ങള്‍ ഉരലില്‍ നോട്ടം വച്ചില്ല എങ്കില്‍ ഉലക്ക കാലില്‍ കൊള്ളുവാനുള്ള സാധ്യത ഉണ്ട് !! അതായതു നമ്മുടെ ജാഗ്രത , കൂടുന്നു എന്ന് സാരം . മിക്സി ഒരിക്കലും ഈ പ്രയോജനം ചെയില്ല

നാലാമതായി - ഉരലില്‍ അരി പൊടിച്ചു എടുക്കുമ്പോള്‍, ബാകി വരുന്ന തരങ്ങഴി അഥവാ അരിയുടെ തരികള്‍ ഇടഞ്ഞു ഉറുമ്പ് , കാക്ക , കോഴി ഇവക്കു കൊടുക്കുന്നു . അരി പൊടിച്ചു കഴിഞ്ഞാല്‍ ഉറുമ്പ് , കാക്ക , കോഴി ഇവയൊക്കെ ഉരളിന്റെ അടുത്തേക്ക് വരുന്നത് നിങ്ങള്ക്ക് കാണുവാന്‍ കഴിയും . ഉരലില്‍ നിന്നും തെറിച്ചു വീഴുന്നത് എല്ലാം അവര്‍ക്ക് അവകാശപെട്ടതാണ് . ഈ പാരസ്പര്യം നിങ്ങള്ക്ക് മറ്റെവിടെ കാണുവാന്‍ കഴിയും ഈ ഉരളിന്റെ ചുവട്ടില്‍ അല്ലാതെ

ഞാന്‍ ഉരല്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ നേരനുഭവങ്ങള്‍ ആണ് പങ്കു വച്ചത് . ആഴ്ചയില്‍ ഒരിക്കല്‍ എന്നും ഉരല്‍ ഉപയോഗിക്കുവാന്‍ ഞങ്ങള്‍ തീരുമാനം എടുത്തു കഴിഞ്ഞു . പൊ ണ ണ തടിയും കുറയട്ടെ !. നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ , ആശംസകള്‍

Thursday, June 21, 2012

ചെറുപ്പക്കാരി ആക്കാനുള്ള മരുന്ന് വിപണിയില്‍


ചെറുപ്പക്കാരി  ആക്കാനുള്ള  മരുന്ന്  വിപണിയില്‍  എന്ന്  പരസ്യം  ചെയ്തുകൊണ്ട്  പാഷാണം  കവറില്‍  ആക്കി  വിറ്റാലും നമ്മള്‍  മലയാളികള്‍  അത്  വാങ്ങും, കഴിക്കുകയും  ചെയ്യും . ഗുളികയോടും  മരുന്നുകളോടും  നമുക്ക്  അത്രയ്ക്ക്  വിധേയത്വം  ആയിരിക്കുകയാണ് . തിരക്കുള്ള  രണ്ടു  കടകള്‍  മദ്യ ഷാപ്പും , മരുന്ന്  ഷാപ്പും  ആണ് . രോഗം  വന്നാല്‍  ഗുളിക  വിഴുങ്ങണം  എന്ന്  ആരൊക്കെയോ  ചേര്‍ന്ന്  മലയാളിയെ  കണ്ടിഷെന്‍  ചെയ്തിരിക്കുകയാണ് . രോഗത്തെ  നാം  ഇന്ന്  ഒരു  വലിയ  ശത്രു  ആയി  കാണുന്നു . അലോപ്പതി  അഥവാ  ഇംഗ്ലീഷ്  മരുന്ന്  മാത്രമാണ്  ഏക രോഗ  ശമന  മാര്‍ഗം  എന്ന്  നാം  തെറ്റി ധരിചിരിക്കുക യാണ് . ഇംഗ്ലീഷ്  കാരന്‍  ഇന്ത്യ  വിട്ടു  പോയെന്ഗിലും, അവന്റെ  സമ്പ്രദായങ്ങളെ  , ഉപേക്ഷിക്കുവാന്‍  ഇന്ത്യക്കാരന്‍  ഇന്നും  തയ്യാര്‍  ആയിട്ടില്ല . ഇന്നും  നാം  അടിമകളാണ് .

                                                    ഒരു  വലിയ  രസം  ഇതാണ് , നമ്മുടെ  സായിപ്പു  അഥവാ  ഇംഗ്ലീഷ് കാരന്‍  അലോപതി  ഉപേക്ഷിക്കാന്‍  തുടങ്ങുകയാണ് , മരുന്നുകള്‍  ഉണ്ടാക്കുന്ന  ദുരന്തം  മനസിലാക്കിയ  ഇംഗ്ലീഷ് കാരന്‍  , മരുന്നുകള്‍  ഉപയോഗിക്കാത്ത  മറ്റു  രീതികളിലേക്ക് , മാറുകയാണ് . പ്രകൃതി  ചികിത്സ   ഇത്തരത്തില്‍  മരുന്നുകള്‍  ഉപയോഗിക്കാത്ത  ഒരു രീതി  ആണ് .  പ്രകൃതി  ചികിത്സ   ഒരു ചികിത്സ  മാര്‍ഗം എന്നതിന്  അപ്പുറമായി, പ്രകൃതിയോടു  ഇണങ്ങിയ  ഒരു ജീവിത രീതി  ആണ് . പ്രകൃതി  ജീവനം  എന്നാണ്  ഈ  ജീവിത രീതി  അറിയപ്പെടുന്നത് .
                                                        
                                                      സാധാരണക്കാരായ  നമ്മുടെ  ഒരു സാധാരണ  കുടുംബത്തിലെ  കാര്യം നോക്കുക . പ്രഷര്‍  എന്നും  ഷുഗര്‍  എന്നും  ഓമന  പേരില്‍  ഡോക്ടര്‍മാര്‍  അടിച്ചേല്‍പ്പിച്ച  രണ്ടു  രോഗികള്‍  എങ്കിലും  അവിടെ കാണും . ഒരു മാസം  ആയിരക്കണക്കിന്  രൂപ  ആണ്  മരുന്ന് കടക്കാരും  ആശുപത്രിക്കാരും  ചേര്‍ന്ന്  നിങ്ങളുടെ   വീട്ടില്‍  നിന്നും  അടിച്ചു  മാറ്റുന്നത് . അവര്‍  പുതിയ പുതിയ  കെട്ടിടങ്ങള്‍  ഉണ്ടാക്കുന്നു , പുതിയ കടകള്‍  തുടങ്ങുന്നു , പുതിയ  കാറുകള്‍  വാങ്ങുന്നു . രോഗിക്ക്  എന്ത്  സംഭവിക്കുന്നു , അവന്‍  പിച്ചകാരന്‍  ആയി മാറി  ഇതേ  ആശുപത്രിയില്‍  കിടന്നു  മരിക്കുന്നു . അവന്റെ  രോഗം  ഒരിക്കലും  മാറുന്നില്ല. ഒരു  മരുന്ന്  ,  വേറെ  മരുന്ന്  , ആ  ഓപ്പറേഷന്‍  , ഈ    ഓപ്പറേഷന്‍ എന്ന് പറഞ്ഞു , മൂകിലും  വായിലും  ട്യൂബ്  ഇട്ടു  ഒന്ന് കാണുവാന്‍  കൂടി  അനുവദിക്കാതെ , ഐ  സീ യു  വില്‍  ഇട്ടു  നരകിപ്പിച്ചു  കൊല്ലുന്നു.  ഇങ്ങനെ  മരിച്ച  നിങ്ങളുടെ  പ്രിയ പ്പെട്ടവരുടെ  മുഖം  ഒന്ന്  ഓര്‍ത്തു  നോക്കു. നമുക്ക്  ഇതിനൊരു  മാറ്റം  വേണ്ടേ . ഈ ചൂഷണം   അവസനികേണ്ടേ.  ഡോക്ടര്‍മാരും  ആശുപത്രികളും  മരുന്നും   ചേര്‍ന്ന്  നമ്മെ  കൊന്നുകൊണ്ട്  ഇരിക്കുകയാണ് . മരുന്ന് ലോബിയുടെ അടിമകളായി നമ്മുടെ ഡോക്ടര്‍മാര്‍ മാറിയിരിക്കുന്നു . ഡോക്ടര്‍മാരെ അടച്ചു ആക്ഷേപിക്കുക അല്ല . അപൂര്‍വ്വം നല്ലവര്‍ ഉണ്ട് . മരുന്ന് കുറച്ചു കൊടുക്കുന്ന അവരെ ജനത്തിന് ഇഷ്ടം അല്ല . ഇത് എന്ത് ഡോക്ടര്‍ എന്ന് ജനംചോദിക്കും . രോഗം വന്നാല്‍ ഗുളിക എന്ന് കൊച്ചു പ്രായം മുതലേ സമൂഹവും , മാധ്യമങ്ങളും നമ്മെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു . ഷുഗര്‍  പ്രഷര്‍  എന്നൊക്കെ  വിളിക്കുന്ന  രോഗങ്ങള്‍  യാതൊരു  മരുന്നും കൂടാതെ , ജീവിത രീതിയിലെ  ചില  മാറ്റങ്ങള്‍  വരുത്തി , പൂര്‍ണമായും  മാറ്റുന്ന  പ്രകൃതി ജീവനം ഉള്ളപ്പോള്‍  നമ്മെ പോലെ  ഉള്ള  സാധാരണക്കാര്‍  എന്തിനു  ഇല്ലാത്ത  കാശും  മുടക്കി  ഡോക്ടര്‍മാര്‍ക്കും  മരുന്നിനും  ആശുപത്രിക്കും  പിന്നാലെ  പായണം 
                                                       നമുക്ക്  ചില അബദ്ധങ്ങള്‍  പറ്റി,  ഇനിയും  നാം  മറ്റുള്ളവരുടെ  കരങ്ങളിലെ  പാവകള്‍  ആകരുത് . നമുക്ക്  സ്വാതന്ത്രിയം  ഉണ്ട് . അത് നാം ആര്‍കും  അടിയറ  വക്കരുത് . ഇനിയം  മരുന്ന്  വേണോ എന്ന്  നിങ്ങള്‍  തന്നെ  തീരുമാനിക്കുക . നമുക്ക്  മറ്റു വഴികള്‍  ഉണ്ട് . ലാഭം  മാത്രം  നോക്കുന്ന  സമൂഹം  ഒരിക്കലും  രോഗ ശമാനതിനുള്ള  ബദല്‍  വഴികളെ  പറ്റി  നിങ്ങളോട്  പറയുകയില്ല . എന്റെ  അനുഭവത്തില്‍  ഞാന്‍  കണ്ടത്  പ്രകൃതിജീവനം  ആരോഗ്യതിലെക്കുള്ള  ഒരു  ബദല്‍  വഴി  ആണ് . ഞാന്‍  മനസ്സില്‍  ആകിയ  വിവരങ്ങള്‍  വരും പോസ്റ്റുകളില്‍  നിങ്ങളുമായി  പങ്കു  വയ്ക്കാം. അറിവ്  സ്വതന്ത്രമാകണം . ആശംസകള്‍ . അഭിപ്രായം  പറയുമല്ലോ 

Tuesday, June 19, 2012

പനി മരുന്ന് കഴിക്കാതെ മാറ്റാം.

പനി മരുന്ന് കഴിക്കാതെ മാറ്റാം. സത്യമാണ് എന്നെ വിശ്വസിക്ക്, എനിക്ക് മുന്‍പ് പനി വരുമ്പോള്‍ ഞാനും ആശുപത്രിയിലേക്ക് ഓടുമായിരുന്നു . പ്രാണന്‍ പോകുന്ന കുത്തി വപ്പു , പല നിറത്തിലുള്ള ഗുളികകള്‍ , രൂപ ഇരുനൂറ്റി അമ്പതു എണ്ണി കൊടുക്കണം . അഞ്ചു ആറു പ്രാവശ്യം ആശുപത്രിയില്‍ പോവണം , എന്നാലെ പനി മാറു. ഇത് പഴയ കഥ . ഇപ്പോള്‍ പനി വന്നാല്‍ ഞാന്‍ ആശുപത്രിയില്‍ പോകാറില്ല .Naturopathy പ്രകൃതി ജീവനം അനുവര്‍ത്തിക്കുന്നത് മുലം ഒരു നാല് ദിവസം വിശ്രമിച്ചു കഴിയുമ്പോള്‍ പനി മാറും ഇനി എനിക്ക് പനി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് പറയാം, ഒരു പക്ഷെ ആര്‍ക്കു എങ്കിലും പ്രയോജന പ്പെട്ടാലോ
ആദ്യം ഞാന്‍ രണ്ടു തോര്‍ത്ത്‌ സംഘടിപ്പിക്കും . രണ്ടും തണുത്ത വെള്ളത്തില്‍ പിഴിഞ്ഞു ഒരു തോര്‍ത്ത്‌ ഉടുക്കും . ഒരു പായയില്‍ നിലത്തു കിടന്നിട്ടു മറ്റേ തോര്‍ത്ത്‌ നെറ്റിയില്‍ ഇടും . നമ്മുടെ ദേഹത്ത് രക്ത സഞ്ചാരം കൂട്ടാന്‍ ആണ് ഇത് . ചൂട് കുറയും തലവേദന കുറയും . ഒരു ബെട്ഷീട്ടു കൊണ്ട് പുതച്ചാല്‍ കാര്യം റെഡി . ഇടക്കെടെ തോര്‍ത്ത്‌ ഒന്ന് നനച്ചു ഉടുക്കുക . കുറച്ചു കഴിയുമ്പോള്‍ വേണമെങ്കില്‍ തോര്‍ത്തു മാറ്റാം
ഇനി ആരു വന്നു വിളിച്ചാലും എഴുന്നെക്കരുത് , ടെലിവിഷന്‍ കാണരുത് . പരിപൂര്‍ണമായി വിശ്രമിക്കുക . ഒരു മുന്ന് നാലു ദിവസം ഒരു ജോലിക്കും പോകരുത്
ഇനി കഴിക്കുന്ന കാര്യം , കട്ടിയാഹാരം ഒന്നും കഴിക്കരുത് . കരിക്കിന്‍ വെള്ളം , നേര്പിച്ച പഴ ചാറ് ഇവ കഴിക്കാം . പനിക്ക് പട്ടിണി എന്നല്ലേ ചൊല്ല് . രണ്ടു ദിവസം ഉപവസിക്കുക . പനി തനിയെ മാറും
പനി ഒരു രോഗമല്ല . പനി ഒരു ശുദ്ധീകരണ പ്ര ക്രീയ മാത്രമാണ് . നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ ശരീരം നടത്തുന്ന ഒരു അസാധാരണ ശുദ്ധീകരണ പ്ര ക്രീയ മാത്രമാണ് പനി എന്ന് അറിയുക . ഇതില്‍ നമ്മുടെ ശരീരത്തെ സഹായിക്കുക മാത്രമാണ് നമുക്ക് ചെയുവാന്‍ ഉള്ളത്

തുളസി ഇല ഇട്ടു ആവി പിടിക്കുന്നതും , കുരുമുളക് , ചുക്ക് , ഇഞ്ചി ഇവ ഇട്ടു കരിപ്പോട്ടി കാപ്പി കുടിക്കുന്നതും നല്ലതാണ്. ഒരു മൂന്നു ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ പനി മാറും , മൂകളയും , കഫമായും മാലിന്യം എല്ലാം വെളിയില്‍ പോകും

നിങ്ങള്ക്ക് പനി വന്നാല്‍ അതില്‍ അഭിമാനിക്കണം . കാരണം നിങ്ങളുടെ ശരീരത്തില്‍ നിന്നും ഉള്ള മാലിന്യം മൂക്കള ആയും കഫം ആയും പുറത്തു പോകുമല്ലോ . ഇല്ല എന്ന് വരികില്‍ ഈ മാലിന്യം അവിടെ കിടന്നു കാന്‍സര്‍ , തൊലിപ്പുറത്തെ രോഗങ്ങള്‍ ആയി വേഷം മാറി വന്നേക്കാം . ഇനി പനി വന്നു നിങ്ങള്‍ മരുന്ന് കഴികുമ്പോള്‍ എന്താണ് നടക്കുന്നത് , നിങ്ങള്‍ മാലിന്യം മാറ്റാനുള്ള ശരീരത്തിന്റെ നീക്കം തടസപ്പെടുത്തുന്നു , ഗുളിക മൂകൊലിപ്പ് ഇല്ലാതാക്കും . പക്ഷെ ആ മാലിന്യം നിങ്ങളുടെ ഉള്ളില്‍ കെട്ടി കിടക്കും , നിങ്ങള്‍ ഒരു സെപ്ടി ടാങ്ക് പോലെ ആകും . പുറത്തു നിന്ന് നോക്കിയാല്‍ ഒരു കുഴപ്പവും ഇല്ല പക്ഷെ ഉള്ളില്‍ ............................ മരുന്ന് നിങ്ങളുടെ രോഗ ലക്ഷണം ഇല്ലാതാക്കും .........പക്ഷെ രോഗം അപ്പോളും അവിടെ കിടക്കും ........

എല്ലാം മരുന്ന് ലോബിയുടെ പണിയാണ് ഡെങ്കിപ്പനി , പന്നിപനി , പക്ഷിപ്പനി , എലിപ്പനി , കടുവപനി ......പുലിപനി.......തക്കാളി പനി എന്നെല്ലാം പറഞ്ഞു നമ്മളെ പേടിപ്പിച്ചു അവര്‍ മരുന്ന് തീറ്റിക്കുന്നു . നമ്മുടെ പണം ഡോക്ടര്‍മാര്‍ പിഴിയുന്നു . അതുകൊണ്ട് തിരിച്ചു അറിയുക . പനിക്ക് മരുന്ന് കഴിച്ചാല്‍ ഒരു ആഴ്ച കൊണ്ട് മാറും, മരുന്ന് തിന്നില്ല എങ്കില്‍ ഏഴു ദിവസം കൊണ്ട് മാറും .......... നമുക്ക് നമ്മുടെ ഡോക്ടര്‍ ആവാം . ഒരു ജീവിത കാലം മുഴുവന്‍ നിങ്ങള്ക്ക് നിങ്ങളെ അറിയാം , ഒരു മിനിട്ട് നിങ്ങളെ നോക്കുന്ന ഡോക്ടര്‍ നിങ്ങളെ പറ്റി എന്ത് അറിയാനാണ് . ഞാന്‍ ഡോക്ടര്‍മാരെ അടച്ചു കുറ്റപ്പെടുത്തുക അല്ല , നിങ്ങളുടെ ആരോഗ്യത്തില്‍ അല്ല അവരുടെ കണ്ണ് , മറിച്ചു നിങ്ങളുടെ പോക്കറ്റില്‍ ആണ് . ഇത് തിരിച്ചു അറിയുക . പനിക്ക് പ്രകൃതി ചികിത്സ തന്നെ ഉത്തമം . നിങ്ങളുടെ അഭിപ്രായം പറയണം . പനി വന്നവര്‍ക്ക് ആശംസകള്‍ .......