Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, April 25, 2012

അവബോധവും ജാഗ്രതയും ഉള്ളവരാകുക

നാം  ആരാണ്  എന്നതിനെക്കുറിച്ച്  അവബോധം  ഉള്ളവരാകുക . ഞാന്‍  ഈ  ശരീരം മാത്രമല്ല . മറ്റുള്ളവരും  ഈ  ശരീരം മാത്രമല്ല മറിച്ച്  അതിനുള്ളിലെ  ആത്മാവാണ് , ചെതന്യം  ആണ്  എന്ന തിരിച്ചറിവാണ്  അവബോധം . ജാഗ്രത  എന്നത്  ഓരോ  നിമിഷത്തിലും  ഉള്ള  നമ്മുടെ  ജീവിതമാണ്‌ . ഈ നിമിഷത്തില്‍  ജീവിക്കുക  അപ്പോള്‍  നമുക്ക്  ജാഗ്രത  ഉണ്ടാകും  ആശംസകള്‍ 

Thursday, April 12, 2012

മറ്റുള്ളവര്‍ ദേഷ്യപ്പെടുമ്പോള്‍ എങ്ങനെ പ്രതികരിക്കണം

മറ്റുള്ളവര്‍   ദേഷ്യപ്പെടുമ്പോള്‍  എങ്ങനെ  പ്രതികരിക്കണം , വളരെ  ലളിതം , പൊട്ടിച്ചിരിക്കുക , മനസ്സില്‍  ഇങ്ങനെ  പറയുക, നീ  എന്‍റെ ദൈവമാണ് , ഞാന്‍  നിന്നെ  സ്നേഹിക്കുന്നു . ഇതു ആവര്‍ത്തിക്കുക . എല്ലാത്തിനും  സാക്ഷി  ആയിരിക്കുക . ഒന്നും  മറുത്തു പറയരുത് . കാരണം  അത്  നിങ്ങള്‍ തന്നെയാണ് !. നിങ്ങളുടെ  ശരീരത്തെ  മാത്രമേ   മറ്റുള്ളവര്‍ക്ക്  അപമാനിക്കുവാന്‍  കഴിയു . ആത്മാവായ  നിങ്ങളെ  അപമാനിക്കുവാന്‍  അവര്‍ക്ക്  കഴിയുകയില്ല . ആത്മാവ്  നിങ്ങളുടെ  കണ്ണുകളിലുടെ  എല്ലാത്തിനും  സാക്ഷിയായി  ചിരിക്കുന്നു . ആശംസകള്‍  

Tuesday, April 10, 2012

നമസ്കാരം

നമസ്കാരം  എന്ന  വാക്കിന്‍റെ  അര്‍ത്ഥം എന്താണ് ? നിന്നില്‍  അടങ്ങിയിരിക്കുന്ന  ഈശ്വര  തേജസിനെ  ഞാന്‍  നമിക്കുന്നു  എന്നാണ്  നമസ്കാരത്തിന്റെ  അര്‍ത്ഥം . എല്ലാവരെയും  നമസ്കരിക്കുന്നു ,  നമസ്കാരം 

Monday, April 9, 2012

ചത്തു പോയി

ചത്തു      പോയി, ഇതു  നാം  സ്ഥിരമായി  കേള്‍കുന്നതാണ്.  സത്ത പോയി  എന്നത്  ലോപിച്ചാണ്    ചത്തു      പോയി  എന്ന പ്രയോഗം  ഉണ്ടായത്.  നമ്മിലെ  സത്ത  പോകുമ്പോഴാണ് നാം  മരിക്കുന്നത് . അതായതു  സത്ത  അഥവാ  ആത്മാവ്  ശരീരം  വിട്ടു  പോകുന്നതാണ് മരണം. ആളുകളെ  വെറും  ശരീരം  ആയിട്ട്  മാത്രമല്ല  സത്ത  ആയി  ആത്മാവ്  ആയി   തിരിച്ചറിയുക . ആശംസകള്‍ 

Saturday, April 7, 2012

എനിക്ക് ഗ്രീന്‍ ഈസ്ടെര്‍ നിങ്ങള്‍ക്കോ ?

എനിക്ക്  ഗ്രീന്‍  ഈസ്ടെര്‍  നിങ്ങള്‍ക്കോ ?.കോഴിക്കറി   ഒഴിവാക്കി   ഈ  തവണ  ഉരുളക്കിഴാങ്ങു  കറി ആണ്  അപ്പത്തിന്‍റെ ഒപ്പം . ഹോര്‍മ്മോണ്‍  കുത്തി  വച്ച  തമിളന്‍ കോഴികളെ  ഇത്തവണ  ഒഴിവാക്കി . ഈസ്ടെര്‍ സമാധാനത്തിന്‍റെ  ദിവസം  ആണ് , കോഴിയെ  കൊന്നു  എന്തിനു  അതിനെ  ചോര  മണക്കുന്ന  ദിവസം  ആക്കണം ? പോണ്ന തടിയും  രോഗങ്ങളും  എന്തിനു  വിലക്കു വാങ്ങണം .  ഉരുളകിഴന്ഗോ  സോയബീണോ  കറിവച്ചു   ഗ്രീന്‍ ഈസ്ടെര്‍  ആഘോഷിക്കു ,കോഴിയും  നമ്മെപ്പോലെ  ഒരു ജീവി  അല്ലെ . കൊല്ലാന്‍ നമുക്ക്  എന്ത്  അവകാശം ???