Tuesday, August 20, 2013

ഇന്ന് പിള്ളേര്‍ ഓണം, മനസ്സില്‍ കുട്ടിത്തം മരിക്കാത്തവര്‍ക്ക്



      
ഇന്ന് പിള്ളേര്‍ ഓണം . ലീനയാണ് എന്നെ അത് ഓര്മിപിച്ചത്. രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു . ഇന്ന് പിള്ളേര്‍ ഓണം ആണ് വയ്കിട്ടു വന്നിട്ട് കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും ഒന്ന് വച്ച് കൊടുക്കണം . ഞാന്‍ പറഞ്ഞു . ഇന്ന് വേണ്ട നമുക്ക് വ്യാഴാഴ്ച ഒരുങ്ങാം . അത് വേണ്ട പിള്ളേര്‍ ഓണം ഇന്നാണ് ഇന്ന് തന്നെ ഒരുങ്ങണം
 .
       വയ്കിട്ടു വന്നിട്ട് ലീന ഒരു പച്ചടിയും, പരിപ്പും ഒക്കെ റെഡി ആക്കി . ഞാന്‍ ഇല വെട്ടി കൊണ്ട് വന്നു . കുഞ്ഞുങ്ങളെ നിലത്തു പായ വിരിച്ചു ഇരുത്തി ഊണ് വിളമ്പി . കിങ്ങിണ പച്ചടിയും കൂട്ടി പിന്നെയും പിന്നെയും ചോറ് കഴിച്ചു . അവര്‍ ചോറ് തിന്നുന്നത് കാണുമ്പോള്‍ നമ്മുടെ മനസു നിറയും 

        കുട്ടികളെ ഇന്ന് പലതരത്തിലും നാം അവഗണിക്കുന്നു . ഒരു വ്യക്തി ആണ് അവര്‍ എന്ന് നാം പരിഗണിച്ചു കാണാറില്ല . എന്നാല്‍ നമ്മുടെ പൂര്‍വ സൂരികള്‍ കുട്ടികളെ മാനിച്ചു . അവര്‍ക്കായി ഒരു ഓണം തന്നെ ഒരുക്കി . പിള്ളേര്‍ ഓണം . കഴിഞ്ഞു പോയ കാലം നമുക്ക് തിരികെ കൊണ്ടുവരുവാന്‍ പറ്റുക ഇല്ല പക്ഷേ ഓര്‍മകള്‍ മരിക്കില്ല . ലീനയ്ക്ക് നന്ദി 

       ഈ പിള്ളേര്‍ ഓണം മനസ്സില്‍ കുട്ടിത്തം ഉള്ള എല്ലാവര്‍ക്കും സമര്‍പിക്കുന്നു

      പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

3 comments:

  1. പിള്ളേരോണം വീട്ടില്‍ എല്ലാവര്‍ഷവും ആഘോഷിക്കുമായിരുന്നു, അമ്മയുള്ള കാലം വരെ

    ReplyDelete
  2. ആഹാ. ഇങ്ങിനെ ഒന്ന് ഉണ്ടല്ലേ..പിള്ളേർ ഓണം.ഞാൻ ആധ്യമായിട്ട കേൾക്കുന്നത്.

    ReplyDelete
  3. ആഘോഷിച്ചിട്ടില്ല.. ഒരിക്കലും..
    ഉണ്ടെന്ന് അറിയാമായിരുന്നു.. അയല്‍പക്കങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട് ... ചെറുപ്പത്തില്‍ ..

    നന്നായി... ഈ എഴുത്ത്..അഭിനന്ദനങ്ങള്‍..
    കുട്ടികളെ അവഗണിക്കുകയും വേദനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സമൂഹത്തിന് ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കാന്‍ അര്‍ഹതയില്ല....

    ReplyDelete