Monday, January 27, 2025
വർണ്ണങ്ങൾ ചാലിച്ച പ്രഭാതം
വീടിൻ്റെ കിഴക്കുവശത്ത് വസന്താമ്മയുടെ വീടാണ് അതിന് മുകളിലൂടെയാണ് പ്രഭാത സൂര്യൻ ഉദിച്ചുയരുന്നത് കഴിഞ്ഞ ദിവസം രാവിലെ കുറച്ചു നേരം പ്രഭാത സൂര്യൻ ഉദിച്ചുയരുന്നത് നോക്കി നിന്നു ഒരു കാൻവാസിൽ ചാലിച്ച വർണ്ണങ്ങൾ പോലെ ആകാശം സുന്ദരമായിരിക്കുന്നു കിങ്ങിണയേയും വിളിച്ച് ആ കാഴ്ച കാണിച്ചു. തിരക്കുകൾകിടയിൽ പലപ്പോഴും നമുക്ക് നഷ്ടപ്പെടുന്ന കാഴ്ചകളിൽ ഒന്ന്
Tuesday, January 21, 2025
ശാന്തനായി ജാഗ്രതയോടെ കിടക്കുന്ന നായ
ഇപ്പോൾ ആലപ്പുഴയാണ് ജോലി ചെയ്യുന്നത് കളക്ട്രേറ്റിന് പുറകിലുള്ള സമ്പാദ്യ ഭവനിൽ ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റൻഡ് ഡയറക്ടർ ആയി വേണാട് ബസിൽ ചെറുമല നിന്നും കയറി ഹരിപ്പാട് എത്തി അവിടെ നിന്നും ട്രെയിനിലാണ് ആലപ്പുഴ പോകുന്നത് ആലപ്പുഴ സ്റ്റേഷനിൽ ഇരിക്കുമ്പോൾ മുൻപിൽ ഒരു നായ കിടക്കുന്നു അവൻ ശാന്തനായി കിടക്കുകയാണെങ്കിലും ജാഗ്രതയുള്ളവനാണെന്ന് അവൻ്റെ നീട്ടിപ്പിടിച്ച ചെവി സാക്ഷ്യപ്പെടുത്തുന്നു സ്റ്റേഷനിലെ തിരക്കിനും കോലാഹലത്തിനും ഇടയിലും ശാന്തനായും ജാഗ്രതയുള്ളവനായും നിലകൊള്ളുവാൻ നായയ്ക്ക് കഴിയുമെങ്കിൽ ജീവിതത്തിരക്കുകൾക്കിടയിലും നാമും ശാന്തരായും ജാഗ്രതയുള്ളവരായും നില കൊള്ളണം
Subscribe to:
Posts (Atom)