Thursday, July 31, 2014

മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ ജൈവ കൃഷി സര്‍ട്ടിഫിക്കറ്റ് കോഴ്സ്

                             




ജൈവ കൃഷി യെ സ്നേഹികുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍ . മഹാത്മ ഗാന്ധി  സര്‍വകലാശാല ജൈവ  കൃഷിയില്‍ ഒരു  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു .  കോഴ്സ് തുടങ്ങിയിട്ട്  ഒരു വര്ഷം കഴിഞ്ഞു . ആറു മാസം ആണ് കോഴ്സ് കാലാവധി . എല്ലാ ഞായറാഴ്ചയും കോട്ടയം പ്രിയ ദര്‍ശിനി  ഹില്ല്സ്    സര്‍വകലാശാല ലൈഫ് ലോങ്ങ്‌ ലേനിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍  വച്ച്  രാവിലെ പത്തു മുതല്‍ വയ്കുന്നേരം  നാലു വരെ കോണ്ടാക്റ്റ് ക്ലാസ്സ്‌ . ആകെ നുറ്റിഇരുപതു മണിക്കൂര്‍ ആണ് പഠന സമയം .

                             ജൈവ കൃഷിയില്‍ കേരളത്തിലെ ആചാര്യന്‍ ആയ ശ്രീ ദയാല്‍ മുഹമ്മ ആണ് ഇതിനു ചുക്കാന്‍ പിടികുന്നത് . ശാസ്ത്രകാരന്‍ മാര്‍ , കൃഷിക്കാര്‍ ഇവര്‍ ഉള്പെട്ട  പതിനാലോളം പേരുടെ അനുഭവം നമുക്ക് കിട്ടും എന്നതാണ് ഈ കോഴ്സ്ഇന്‍റെ പ്രത്യേകത .
ഫാം വിസിറ്റ് , പ്രായോഗിക പരിശീലനം എന്നിവ ഇതിന്റെ ഭാഗം ആണ് . ജീവിതത്തെ പറ്റി നമുക്ക് പുതിയ ഒരു ഉള്കാഴ്ച ഈ കോഴ്സ് നമുക്ക് തരും .  വിശേഷാല്‍ ദയാല്‍ സാറിന്റെ ക്ലാസുകള്‍ . ജീവിതത്തെ പറ്റി നാം പഠിച്ചു തുടങ്ങേണ്ടത് കൃഷിയിടത്തില്‍ നിന്നും ആണെന്നാണ് ദയാല്‍ സാര്‍ പറഞ്ഞത് .

                            ഞാന്‍ എന്തായാലും ഈ കോഴ്സ്‌ നു ചേര്‍ന്നു. ഞങ്ങളുടെ ബാച്ചില്‍ മുപ്പതു പേര്‍ ഉണ്ട് . കൂടുതലും വടക്കന്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ . അന്‍പതിനു മുകളില്‍ ഉള്ളവരും ധാരാളം ,കൃഷിയെ സ്നേഹികുന്നവര്‍ എല്ലാവരും അടുത്ത ബാച്ചില്‍ ചേരണം എന്നാണ് എനിക്ക് തരുവാനുള്ള ഉപദേശം . കോഴ്സ് ഫീസ്‌ 3100  രൂപ . വിദ്യാഭ്യസ യോഗ്യത വായിക്കാനും എഴുതാനും അറിയണം എന്ന് മാത്രം !!!!
 വായനക്കാര്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം 

Friday, July 18, 2014

കര്‍കിടകം പിറന്നു വീട്ടില്‍ തന്നെ കര്കിടക കഞ്ഞി ഉണ്ടാക്കു

                                              കര്‍കിടകം പിറന്നു . കര്കിടക കഞ്ഞി കുടിക്കുന്ന സമയം ആയി . കമ്പോളത്തില്‍ ഒത്തിരി കമ്പനികള്‍ കര്കടക കഞ്ഞി കിറ്റുമായി എത്തി കഴിഞ്ഞു . നമുക്ക് എന്തുകൊണ്ട് അല്പം മിനക്കെട്ടു കര്കിടക ക്കഞ്ഞി  ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ ... കമ്പോളത്തെ ഒരു പരിധി വരെ ആശ്രയിച്ചാല്‍ മതി

ഞങ്ങള്‍ കര്കിടക കഞ്ഞി ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്

ഉണക്കലരി ഇരു നാഴി എടുത്തു അടുപതു ഇടുന്നു

അതിലേക്കു അല്പം ജീരകം , അല്പം എള്ള്, അല്പം ഉലുവ എന്നിവ ഇടുന്നു

മാവിന്‍റെയും , പ്ലാവിന്റെയും നാലു ഇലകള്‍ അതിലേക്കു ഇടുന്നു

കഞ്ഞി പാകം ആയി കഴിയുമ്പോള്‍ അര മുറി തേങ്ങ തിരുമി അതിന്റെ പാല്‍ പിഴിഞ്ഞു അതിലേക്കു ഒഴിക്കുന്നു

കര്കിടക കഞ്ഞി റെഡി

ഓരോ ദിവസവും  നമ്മുടെ പറമ്പില്‍ ഓഷധ ഇലകള്‍  വേണമെങ്കില്‍ മാറി മാറി ഇടാം
ഇനി കഞ്ഞിയുടെ കൂടെ എന്ത് കൂട്ടാന്‍ എന്നല്ലേ

അതിനും ഉണ്ട് മാര്‍ഗം

അരമുറി ചേന മുറിച്ചു കഷണം ആകി കുക്കറില്‍ വേവിക്കുക .... നാലു വിസില്‍ അടിക്കട്ടെ
തേങ്ങ പാല്‍ എടുത്ത ശേഷം കിട്ടുന്ന  തേങ്ങ പീര കളയാതെ അതിലേക്കു നാലു പച്ച മുളകും അല്പം ജീരകവും ചേര്‍ത്ത് അരക്കുക .

ഉടച്ച  ചേനയില്‍  ഇത് ചേര്‍ത്ത് ഒന്ന് തിളപിച്ചു  അതിലേക്കു അല്പം പച്ചവെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു വാങ്ങി വച്ചാല്‍  അസ്ത്രം റെഡി

ഇനി ഒരു മണ്‍ ചട്ടിയില്‍ അല്പം കഞ്ഞി പകര്‍ന്നു അല്പം അസ്ത്രവും ഒഴിച്ചു ഒരു പ്ലാവില കുത്തി  ഒന്ന് കോരി കുടിച്ചു നോക്കുക........ അതിന്‍റെ സുഖം ഒന്ന് വേറെ തന്നെ .... നമുക്ക് ഒരു പത്തു വയസു കുറയും

കര്കിട്ക  കഞ്ഞി ഒരു നാട്ടു നന്മയാണ് .... നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗം ആണത് .... നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആ സംസ്കാരം പകര്‍ന്നു നല്‍കുക നാം ......


ഇത്തവണ കര്കിട്ക കഞ്ഞിയുടെ ചിത്രങ്ങള്‍ ഇതോടൊപ്പം .... വായിക്കുക ... കാണുക .... കര്കിട്ക കഞ്ഞി ഉണ്ടാക്കുക ...... അഭിപ്രായം അറിയിക്കുക .... നന്ദി ... നമസ്കാരം

ഇലകള്‍ പറിക്കാന്‍ കുട്ടി പട്ടാളം 

ഉണക്കലരി 

ജീരകം , ഉലുവ , എള്ള്

കഞ്ഞി റെഡി 
ചേന അസ്ത്രം ഉണ്ടാക്കാന്‍ 
അസ്ത്രം  റെഡി 

കഞ്ഞിയും അസ്ത്രവും 

കിങ്ങിണ 

പ്ലാവില കൊണ്ട് നോനമോന്‍ 



Friday, July 11, 2014

മനുഷ്യനും പ്രകൃതിക്കുമായി ഒരു സര്‍ക്കാര്‍ പദ്ധതി





കേള്‍കുന്നവര്‍ നെറ്റി ചുളിക്കും ..... പക്ഷെ അങ്ങനെ ഒരു സര്‍ക്കാര്‍ പദ്ധതി ഉണ്ട് 
മണ്ണിനും .... വെള്ളത്തിനും .... ജൈവ സമ്പത്തിനും വേണ്ടി ... അവയുടെ പരിപാലനത്തിന്  വേണ്ടി 

ആ പദ്ധതി ആണ്  സംയോജിത നീര്‍ത്തട പരിപാലന പരിപാടി  അഥവാ  I W M P
നീര്‍ത്തടത്തെ കേന്ദ്രം ആക്കിയാണ് പദ്ധതി നടക്കുന്നത് 
എന്താണ് നീര്‍ത്തടം 

ഒരു നീര്‍ച്ചാലിലെ ക്ക്  വെള്ളം എവിടെ നിന്നൊക്കെ ഒഴുകി വരുന്നുണ്ടോ അത് ആ നീര്‍ച്ചാലിന്‍റെ നീര്‍ത്തടമാണ്

ഒരു മലയുടെ അരികില്‍ ഒരു നദി ഒഴുകി പോകുന്നു എങ്കില്‍  ആ മലയാണ് നദിയുടെ നീര്‍ത്തടമെന്നു പറയാം 

നീര്‍ത്തട പ്രദേശത്തെ വെള്ളം , മണ്ണ് , ജൈവ സമ്പത്ത് ഇവയുടെ പരിപാലനം ആണ് ഈ പദ്ധതിയുടെ ലക്‌ഷ്യം 

ഇത് ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആണ് 

ഫണ്ട്‌   90 ശതമാനവും  കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നു 

മണ്ണൊലിപ്പും , കുടിവെള്ള ക്ഷാമവും , അനുഭവ പെടുന്ന പ്രദേശം തിരഞ്ഞെടുത്തു  അവിടെ ചില ഇടപെടലുകള്‍ നടത്തുന്നു 

മഴ കുഴി , വൃക്ഷ്‌ തൈ നടുക , കിണര്‍ റീ ചാര്‍ജിംഗ് ,  കുളങ്ങളുടെ പുനരുദ്ധാരണം , തടയണകള്‍  തുടങ്ങിയവ നിര്‍മിക്കുന്നു 

ജൈവ കൃഷി പ്രോത്സാഹനത്തിനു വിവിധ പദ്ധതികള്‍ 

കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ 

പാവപ്പെട്ട ആളുകള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്തുവാന്‍ ചെറിയ സംരംഭങ്ങള്‍ 

തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങള്‍  ഒരു നീര്തടത്തില്‍  നടത്തുന്നു 

നീര്‍ത്തട കമ്മറ്റി എന്ന പേരില്‍  വാര്‍ഡു മെമ്പറും പഞ്ചായത്ത് പ്രസിഡന്റും , പ്രകൃതി സംരക്ഷണ താല്പര്യം ഉള്ളവരും ചേര്‍ന്ന് ഒരു സമിതി ഉണ്ട് 

വി ഇ ഓ  ആണ് ഇതിന്‍റെ സെക്രട്ടറി 

ഈ കമ്മറ്റി ആണ് വാര്‍ഡ്‌ തല പ്രവത്തനത്തിന്  ചുക്കാന്‍ പിടികുന്നത്  


ഞാന്‍ ജോലി ചെയുന്ന മുളകുഴ പഞ്ചായത്തില്‍  രണ്ടു വാര്‍ഡുകളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു നീര്‍ത്തടമുണ്ട് 

പിരളശേരി  നീര്‍ത്തടം 

ഈ നീര്‍ത്തട  കമ്മറ്റിയുടെ സെക്രടറി  ആയി ഞാന്‍ ഇപ്പോള്‍ സേവനം ചെയ്ന്നു 

നീര്‍ത്തട പ്രദേശത്ത് നടപ്പില്‍ ആക്കാവുന്ന  വിവിധ സംരക്ഷണ പ്രവൃത്തികളുടെ പണിപ്പുരയില്‍ ആണ് ഞങ്ങള്‍ ഇപ്പോള്‍ 

കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ 

വായിക്കുക ... അഭിപ്രായം പറയുക .... നന്ദി .... നമസ്കാരം