Friday, January 24, 2014

കണ്ണുനീര്‍ പൊഴിക്കുന്ന കരിമ്പ്‌ !!!!!!

കരിമ്പ്‌ കെട്ടുകള്‍

കരിമ്പിന്‍ നീര് എടുക്കുന്നു

നീര് അരിക്കുന്നു

ഈ ടാങ്കില്‍  ശേഖരിക്കുന്നു

വലിയ ചെമ്പ് പാത്രം  ഇതിലാണ്  കരിമ്പിന്‍ നീര്‍ ചൂടാകുന്നത്

പാകത്തിന് കുറുകിയ കരിമ്പിന്‍ നീര്‍  മരം കൊണ്ട് നിര്‍മിച്ച പാത്രത്തില്‍ പകരുന്നു

നാടന്‍ ശര്‍ക്കര

ഫിലിപ്പ് അച്ചായനും കുരിയാക്കോസ്  അച്ചായനും

നമ്മുടെ നാട്ടില്‍ ഇന്ന് കരിമ്പ്‌ കൃഷി കണ്ണുനീര്‍ പൊഴിക്കു ക  യാണ് .പണ്ട് കാലത്ത് നാട്ടില്‍ എമ്പാടും ഉണ്ടായിരുന്ന  കരിമ്പ്‌  കൃഷിയും , കരിമ്പ്‌ ആട്ടി  ശര്‍ക്കര ഉണ്ടാക്കുന്ന  മില്ലുകളും നാമാവശേഷമായിക്കൊണ്ട്  ഇരിക്കുന്നു . കഴിഞ്ഞ ദിവസത്തെ യാത്രക്കിടയില്‍  പെട്ടെന്നാണ്  കരിമ്പ്‌  ആട്ടി  ശര്‍ക്കര  ഉണ്ടാക്കുന്ന  ഒരു മില്ല്  കണ്ണില്‍ പെട്ടത് . ആ കരിമ്പ്‌ കര്‍ഷകനെയും  അദ്ദേഹത്തിന്റെ മില്ലിനെയും പരിചയ പെടുത്തുകയാണ്  ഇന്നത്തെ പോസ്റ്റില്‍

പന്തളം  പത്തനംതിട്ട  റോഡില്‍  നരിയാപുരത്തിന്  അടുത്ത്  ആണ് ഫിലിപ്പ്  അച്ചായന്റെ  കരിമ്പ്‌  ആട്ടു മില്ല് . ഈ മില്ലിന്  കാല്‍ നൂറ്റാണ്ട് കാലത്തേ ചരിത്രം ഉണ്ട് . 1986 ല്‍ ആണ് ഇത് തുടങ്ങിയത് . അന്ന്  നാട് മുഴുവന്‍ കരിമ്പ്‌  കൃഷി നടക്കുന്ന കാലം . അന്ന് കൂടെ  തുടങ്ങിയ പലരും കൃഷി നിറുത്തിയപോളും ഒരു നിയോഗം പോലെ ഇന്നും  ഫിലിപ്പ് അച്ചായന്‍  രണ്ടു  ഏക്കരില്‍ കരിമ്പ്‌ കൃഷി തുടരുന്നു . അവിടെ നിന്ന് കിട്ടുന്ന കരിമ്പ്‌   ശര്‍ക്കര ആക്കുന്നു

ആദ്യം  കരിമ്പ്‌  ഒരു യന്ത്രത്തിലൂടെ  കടത്തി വിട്ടു  നീര്  ഒരു  വലിയ പാത്രത്തില്‍ ശേഖരിക്കുന്നു . അവിടെ നിന്നും  ഒരു മോട്ടോര്‍ ഉപയോഗിച്ച്  ഒരു ടാങ്കിലേക്ക് കടത്തുന്നു . ഒരു വലിയ  ചെമ്പ് പാത്രത്തിലേക്ക്  കരിമ്പിന്‍ നീര്‍  ഒഴിക്കുന്നു . ഈ പാത്രത്തെ അന്ടാവ് എന്നു വിളിക്കുന്നു . കരിമ്പിന്‍  ചണ്ടി  ഉപയോഗിച്ച്  കത്തിച്ചു  ഈ പാത്രം ചൂടാക്കുന്നു . അപ്പോള്‍  കരിമ്പിന്‍ നീരിലെ ജലാംശം വറ്റി  അത് കുറുകുന്നു . ഒരു പരുവം എത്തുമ്പോള്‍  ഇത്  തടി കൊണ്ടുള്ള ഒരു പാത്രത്തിലേക്ക്  പകരുന്നു . മരവി  എന്നാണ്  ഈ പാത്രം അറിയപെടുന്നത് . അവിടെ കിടന്നു  തണുക്കുമ്പോള്‍  ശര്‍ക്കര രൂപപെടുന്നു

തിരുവന്‍ വണ്ടൂര്‍ കാരനായ  കുരിയാക്കോസ്  എന്ന  ചേട്ടന്‍ ഇപ്പോള്‍  മറ്റിടങ്ങളില്‍ നിന്നും കരിമ്പ്‌  കൊണ്ടുവന്നു  ഇവിടെ വച്ച് ആട്ടി ശര്‍ക്കര ആക്കി  കൊടുക്കുന്നു

മൂ ന്നു  തൊഴിലാളികളും  ഇവിടെ പണി എടുക്കുന്നു

കരിമ്പ്‌ കൃഷി  പ്രോത്സാഹനതിനു  വേണ്ടപെട്ടവര്‍  ഒന്നും ചെയുന്നില്ല എന്ന പരാതി ഈ  കര്‍ഷകന് ഉണ്ട്

വിപണനം  ഒരു പ്രശ്നം അല്ല . മായം ചേരാത്ത  ശര്‍ക്കര  ആയതിനാല്‍  എല്ലാവരും വാങ്ങുന്നു . പക്ഷെ  കരിമ്പ്‌ കിട്ടാനില്ല എന്നതാണ് വലിയ വെല്ലുവിളി ഫിലിപ്പ് അച്ചായന്‍ പറഞ്ഞു നിര്‍ത്തി
എല്ലാത്തിനും  തമിള്‍ നാടിനെ ആശ്രിയിക്കുന്ന മലയാളിക്ക്  ഈ  കരിമ്പ്‌  ആട്ടു  മില്ലുകള്‍  ഇനി എന്തിനു വേണം അല്ലെ

മാലിന്യവും രാസ വസ്തുകളും  അടങ്ങിയ  തമിള്‍  ശര്‍ക്കര  തിന്നാതെ , കണ്മുന്‍പില്‍  ഉണ്ടാക്കുന്ന  നാടന്‍ ശരക്കരയിലേക്ക്  നമുക്ക് മടങ്ങാം നമ്മുടെ  ആരോഗ്യവും സംരക്ഷിക്കാം

കരിമ്പ്‌ കാണാത്ത ,ശര്‍ക്കര എങ്ങനെ ഉണ്ടാകുന്നു എന്ന്  കാണാത്ത പുതു തലമുറക്കായി  ഈ  പോസ്റ്റ്‌  സമര്പിക്കുന്നു


പ്രിയ വായനക്കാരെ  ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം

Tuesday, January 14, 2014

ഗ്രോ ബാഗിനുള്ളില്‍ സ്വര്‍ണ്ണം വിളഞ്ഞു !!!!




ഗ്രോ ബാഗിനുള്ളില്‍ സ്വര്‍ണ്ണം  വിളഞ്ഞു . ആ കഥയാണ് ഇന്ന് പറയുന്നത് . വെറും സ്വര്‍ണ്ണം അല്ല ... ജീവനുള്ള  സ്വര്‍ണ്ണം!!!!  മഞ്ഞള്‍ !!!!!. അതാണ്  ജീവനുള്ള  സ്വര്‍ണ്ണം

കഴിഞ്ഞ  മാര്‍ച്ചില്‍  ഗ്രോ ബാഗില്‍ മണ്ണ് നിറച്ചു  മഞ്ഞളിന്റെ  രണ്ടോ മുന്നോ  കഷണം നട്ടു. ഇപ്പോള്‍ വിളവു എടുത്തപ്പോള്‍  നൂറു മേനി . ഒരു ചെറിയ കഷണം മഞ്ഞള്‍  നട്ടത്  ഒത്തിരി മഞ്ഞള്‍ കഷണത്തിന്  ജന്മം നല്‍കിയിരിക്കുന്നു

കിങ്ങിണ ആണ് വിളവു എടുത്തത്‌

ഏതാണ്ടു  പത്തു ഗ്രോ ബാഗുകളില്‍  മഞ്ഞള്‍ നട്ടിട്ടുണ്ട്
അവയും വിളവു എടുക്കണം

ഉള്ള മഞ്ഞള്‍  പൊടിച്ചു  വീട്ടില്‍ ഉപയോഗിക്കുവാന്‍ ആണ് തീരുമാനം

നമ്മുടെ വീട്ടില്‍ നല്ല മഞ്ഞള്‍ ഉള്ളപ്പോള്‍ എന്തിനു നിറവും രാസ വസ്തുക്കളും കലര്‍ത്തി ഉണ്ടാക്കുന്ന  കവര്‍ മഞ്ഞളിനെ  ആശ്രയിക്കണം

ഒന്ന് മനസ് വച്ചാല്‍ നമുക്കും നമ്മുടെ വീട്ടില്‍  നമുക്ക്  വേണ്ട മഞ്ഞള്‍  ഉണ്ടാക്കാം

മഞ്ഞള്‍ തണലില്‍  വളരും , ഒരു  ചാക്കില്‍  മണ്ണ് നിറച്ചു   ഒന്നോ രണ്ടോ മഞ്ഞള്‍ കഷണം  നടുക . അല്പം ചാണകപൊടിയും  കരിയിലയും ഇടുക  അത്ര മാത്രം . നിങ്ങള്‍ക്കും  ജീവനുള്ള  സ്വരണം ഉണ്ടാക്കാം !!!!!

പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍  അഭിപ്രായം പറയണം ... നന്ദി .. നമസ്കാരം

Saturday, January 4, 2014

113 വര്‍ഷം ആയുസ് വേണോ ഇത് വായിക്കു !!!!




ഈ ലോകത്ത്‌  113 വര്‍ഷം  സന്തോഷത്തോടെ  ജീവിച്ച ഒരു  മുത്തശി ഇന്നലെ  മരിച്ചു 

പന്തളം  പരങ്കമൂട്ടില്‍ ശ്രീമതി  ശോശാമ്മ  ആണ്  ആ ഭാഗ്യവതിയായ്‌  അമ്മച്ചി 
അമ്മച്ചിയുടെ ജീവിതം  പുതു തലമുറക്ക്‌  ഒരു അത്ഭുതം തന്നെ ആണ് 

ഇന്നത്തെ തലമുറയില്‍അധികം  ആരും അറുപതു വയസു തികകുന്നില്ല എന്നതാണ് പൊതുവെ ഉള്ള  ഒരു നിരീക്ഷണം 
അപ്പോള്‍  ഒരു നൂറ്റാണ്ടില്‍ ഏറെ  വലിയ ആരോഗ്യ  പ്രശ്നം ഒന്നും  ഇല്ലാതെ എങ്ങനെ ആണ്  ജീവിക്കാന്‍ കഴിയുക 

അതിനു പിന്നിലെ രഹസ്യം എന്താണ് 

                       1) നല്ല മനസ് - നല്ല  മനസ് ആണ്  ആയുസിന് പിന്നിലെ ഒരു രഹസ്യം , ഇത്രയും പ്രായം ആയിട്ടുംഅമ്മച്ചി  നമ്മള്‍ അടുത്ത് ചെല്ലുമ്പോള്‍  കണ്ണ് കാണുവാന്‍ വയ്യ എങ്കിലും   ശബ്ദം കൊണ്ട് നമ്മെ തിരിച്ചു അറിയുമായിരുന്നു . നമ്മുടെ ഓരോ കാര്യവും ചോദിക്കുമായിരുന്നു .നമുക്ക്  സ്നേഹത്തോടെ മുത്തം തരുമായിരുന്നു . ഈ നന്മ നിറഞ്ഞ മനസ്സില്‍  വിദ്വേഷമോ അസൂയയോ ഇല്ലായിരുന്നു . ഇത് തന്നെ ആണ് ദീര്‍ഘകാലം ജീവിക്കാനുള്ള കാരണവും .

                     2) നാട്ടു ഭക്ഷണം . നാടന്‍ ജീവിത ശൈലി - വിഷം അടിക്കാത്ത  നാടന്‍ ഭക്ഷണം , പച്ചമരുന്നുകള്‍  ഇവയൊക്കെ  അടിസ്ഥാന പെടുത്തിയുള്ള ഉള്ള ഒരു  ജീവിത ശൈലി ആണ്  ആയുസിന്  പിന്നിലെ  മറ്റൊരു രഹസ്യം .ആഹാരം കഴിക്കുന്നതോടൊപ്പം  കയറി ഇറങ്ങി എന്തെങ്കിലും ചെയുമ്പോള്‍ ആരോഗ്യം ഉണ്ടാകും . ഫാസ്റ്റ് ഫുഡ്‌ കഴിച്ചു  കസേരയില്‍ ഇരുന്നു ജോലി ചെയുന്ന നമുക്ക് ആയുസ് കുറയുന്നതില്‍ പരാതി പറഞ്ഞിട്ടു കാര്യം ഇല്ല 

                       3) മാടക്കട കൊടുത്ത  മനുഷ്യ   ബന്ധം- പണ്ട്  അമ്മച്ചിക്ക് ഒരു മാടക്കട ഉണ്ടായിരുന്നു .തടി  കൊണ്ടുള്ള  പലക അടിച്ചു ഉണ്ടാകുന്ന ഒരു ചെറിയ  പെട്ടി കടയാണ് മാടക്കട ഒരു  വയലിന്‍  അടുത്തായി , ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ ഈ കടയില്‍ കയറി മുട്ടായി വാങ്ങുമായിരുന്നു 
ഈ കടയിലെ ഇരുപ്പും , വയലില്‍ നിന്നും വന്നിരുന്ന  നല്ല കാറ്റും   അമ്മച്ചിയുടെ  ആയുസിന് പിന്നിലെ ഒരു ഘടകം ആണ് എന്നാണ് എന്‍റെ വിശ്വാസം 

                         4)ഇംഗ്ലീഷ്  മരുന്നുകള്‍ പടിക്കു പുറത്തു -  അമ്മച്ചി ഇംഗ്ലീഷ് മരുന്നുകള്‍  ഉയോഗിചിട്ടില്ല . അത് തന്നെ ആണ് ഈ ആയുസിന് പിന്നിലെ ഒരു രഹസ്യം . ചുറ്റു പാടും കാണുന്ന  പച്ചിലകളും  മരുന്ന് ചെടികളും  മാത്രമാണ്  മരുന്നായി ഉപയോഗിച്ചത് . നമ്മുടെ  നാട്ടു മരുന്നുകളെ  തിരിച്ചു പിടിച്ചാലേ  ഇനിയുള്ള കാലത്ത് രക്ഷ ഉള്ളു . അലോപതി ഒരു കച്ചവടമായി മാറിയിരിക്കുന്നു . നമ്മുടെ ജീവന്‍ എടുക്കുന്ന കച്ചവടം 

                      നല്ല മനസും , നാടന്‍ ഭക്ഷണവും  ജീവിത ശൈലിയും, മനസിന്‌ ഇഷ്ട്ട പെടുന്ന ഒരു ജോലിയും , മനുഷ്യനില്‍  അവന്‍റെ നന്മയില്‍ താല്പര്യവും  ഉണ്ടെങ്കില്‍ , അലോപതി മരുന്നുകള്‍ പടിക്കു പുറത്താക്കി , നമ്മുടെ  പച്ച മരുന്നുകളും , പ്രകൃതി ജീവനം  അടക്കമുള്ള  നാടന്‍ ചികിത്സകള്‍  വീണ്ടു എടുക്കുകയാണ്  എങ്കില്‍  ഉറപ്‌ നമുക്കും ഒരു നൂറ്റാണ്ടില്‍  കൂടുതല്‍  ഈ മുത്തശ്ശിയെ പോലെ ഒരു നൂറ്റാണ്ടില്‍ കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കാം 

പ്രിയ വായനക്കാരെ  ഞാന്‍ എന്റെ ഒരു നിരീക്ഷണം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി . നമസ്കാരം