Thursday, June 20, 2013

ഒരു ബ്ലാക്ക്‌ ബോര്‍ഡ്‌ ചെയ്യുന്ന അത്ഭുതം !!!!




                 

ഒരു ബ്ലാക്ക്‌ ബോര്‍ഡ്‌ ചെയുന്ന അത്ഭുതത്തെ പറ്റി ആണ് ഇന്ന് ഞാന്‍ പറയുന്നത് . കിങ്ങിണക്കും നോനക്കും എഴുതി പഠിക്കുവാന്‍ വേണ്ടി ഞങ്ങള്‍ ഒരു ബ്ലാക്ക്‌ ബോര്‍ഡ്‌ തയാര്‍ ചെയ്ത കാര്യം വായനക്കാര്‍ മുന്‍പ് ഈ പോസ്റ്റില്‍ വായിച്ചിരിക്കുമല്ലോhttp://insight4us.blogspot.in/2012/10/blog-post_31.html . ഇപ്പോള്‍ ഞങ്ങള്‍ ആ ബോര്‍ഡ്‌ വീട്ടിലെ മുന്‍പിലെ മുറിയില്‍ ആണ് വച്ചിട്ടുള്ളത് കുട്ടികള്‍ ഇപ്പോള്‍ അതില്‍ എഴുതി പഠിക്കുന്നുണ്ട്. ഈയിടെ ഞങ്ങള്‍ക്ക് പുതിയ ഒരു ആശയം തോന്നി . എന്തുകൊണ്ട് കുട്ടികളിലേക്ക് പുതിയ ആശയം കൊടുക്കുന്നതിനു ഈ ബോര്‍ഡ്‌ ഉപയോഗിച്ച് കൂടാ . ഉടനെ തന്നെ ഒരു ചോക്ക് എടുത്തു അതില്‍ എഴുതി ഇന്നത്തെ ചിന്താവിഷയം . എന്നിട്ട് അതിനു അടിയില്‍ വരച്ചു . എന്നിട്ട് ചിന്തയെ ഉണര്‍ത്തുന്ന ചെറു വാക്യങ്ങള്‍ അതില്‍ എഴുതി . ഉദാഹരണം ആയി വായിച്ചു വളരുക , കൃഷി ഒരു പഞ്ച മഹാ യജ്ഞം ആണ് തുടങ്ങിയവ . എന്നിട്ട് നോന മോനെയും കൊണ്ട് അത് വായിപിക്കും. കിങ്ങിണ അത് കേള്‍ക്കും
എല്ലാ ദിവസവും രാവിലെ ആണ് ഞങ്ങള്‍ ബോര്‍ഡില്‍ ചിന്താ വിഷയം എഴുതുന്നത്
നോന മോന് മലയാളം വായിക്കുന്നതിനുള്ള ഒരു നല്ല പരിശീലനം ആണ് ഈ വായന
ഒരു നല്ല ആശയം മനസില്‍ വിതക്കാന്‍ ഈ ബോര്‍ഡിലെ ഈ എഴുത്ത് ഞങ്ങളെ വളരെ സഹായിക്കുന്നു
കുട്ടികളുടെ മനസ് കന്നി മണ്ണ് ആണ് അവിടെ വീഴുന്ന വിത്ത് നല്ലത് ആണെങ്കില്‍ നൂറു മേനി ആയി നമുക്ക് വിളവു കിട്ടും
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു. നന്ദി നമസ്കാരം

8 comments:

  1. ഇന്‍സൈറ്റ്

    അന്വര്‍ത്ഥം

    ReplyDelete
  2. Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി

      Delete
  3. വായിച്ചു വളരട്ടെ,ചിന്തിച്ചു വിവേകം നേടട്ടേ.
    വായനാവാരമാണല്ലോ.
    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ് വായന ഒരു അനുഭൂതിയാണ് . നന്ദി

      Delete
  4. പാവം പിള്ളേര് ..
    ഈ ചേട്ടന്റെ പരീക്ഷണങ്ങള എല്ലാം അവരുടെ മണ്ടക്ക്...
    അവര് ഒരു വഴിയാവും ...

    :) വെറുതെ തമാശ പറഞ്ഞതാ...
    നിങ്ങള്‍ നാട്ടില്‍ ഇങ്ങനെ സ്വസ്ഥമായി ജീവിക്കുമ്പോള്‍ എന്നെ പോലെ പ്രവാസികള്ക്ക് അസൂയ ഉണ്ടാവും കേട്ടോ...
    ഞങ്ങള്‍ ഒക്കെ എന്നാണോ ഇങ്ങനെ ഒന്ന് ജീവിക്കുക....

    ReplyDelete
    Replies
    1. ഹ ഹ ഹ ... മറു നാട്ടില്‍ ആണ് എങ്കിലും മനസ്സില്‍ ഇപോളും ഗ്രാമ നന്മ ഉണ്ട് . പ്രതികരണത്തിന് നന്ദി

      Delete
  5. നേരത്തെ ചെയ്തിരുന്ന ഒന്ന്.. ഇടയ്ക്ക് വിട്ടു പോയി.. ഈ ലേഖനം അത് വീണ്ടും തുടങ്ങാൻ കാരണമാക്കി.. നന്ദി..

    ReplyDelete